For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ക്ക് വേണ്ടി ഒരച്ഛന്റെ ക്വട്ടേഷന്‍, അല്ല അന്ത്യകൂദാശ! കൂദാശ റിവ്യു

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  2.5/5
  Star Cast: Baburaj, Devan, Joy Mathew
  Director: Dinu Thomas Eelan

  ഇന്നത്തെ കാലഘട്ടത്തോട് ഏറ്റവും അധികം ചേര്‍ന്ന് നില്‍ക്കുന്ന പ്രമേയമാണ് ഡിനു തോമസ് എന്ന സംവിധായകന്‍ തന്റെ ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ബാബുരാജ് നായകനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മനുഷ്യമൃഗത്തിന് ശേഷം ബാബുരാജ് അവതരിപ്പിക്കുന്ന വില്ലന്‍ പരിവേഷമുള്ള നായകനാണ് ചിത്രത്തിലെ കല്ലൂക്കാരന്‍ ജോയി. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണ് ചിത്രം വരച്ചുകാട്ടുന്നത്, ഒപ്പം അച്ഛന്മാരുടെ ആത്മസങ്കര്‍ഷങ്ങളും.

  ശ്രീശാന്തിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല! സല്‍മാന്‍ ഖാന്‍ തേച്ചൊട്ടിച്ച് കളഞ്ഞു, ബിഗ് ബോസിലെ കളി

  സാഹചര്യങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ കല്ലൂര്‍ക്കാരന്‍ ജോയിയെ ഗുണ്ട ജോയി ആക്കി മാറ്റുന്നു. പണിയിലെ മിടുക്ക് ജോയിക്ക് മെത്രാന്‍ ജോയി എന്ന സ്ഥാനപ്പേരും നല്‍കുന്നു. ഏക മകള്‍ അനുവിനൊപ്പം ജീവിക്കുന്ന ജോയി ക്വട്ടേഷന്‍ പണി നിര്‍ത്താന്‍ തീരുമാനിക്കുകയാണ്. ഒരു വലിയ ക്വട്ടേഷനോടെ ഫീല്‍ഡ് വിടാന്‍ ആഗ്രഹിക്കുന്ന ജോയിയെ തേടി ഒരു ക്വട്ടേഷന്‍ എത്തുന്നു. ഒരച്ഛന്‍ മകള്‍ക്ക് വേണ്ടി ഏല്‍പ്പിക്കുന്ന ക്വട്ടേഷന്‍. അത് ഏറ്റെടുക്കാതിരിക്കാന്‍ ജോയിക്ക് സാധിക്കുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ജോയിയുടെ ജീവിതം മാറി മറിയുകയായിരുന്നു. നിനച്ചിരിക്കാത്ത സംഭവങ്ങളാണ് പിന്നീട് ജോയിയുടെ ജീവിതത്തിലുണ്ടാകുന്നത്. വേട്ടക്കാരന്റെ മാനസീക സങ്കര്‍ഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

  koodasa


  ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഇടവേളയോടടുക്കുമ്പോള്‍ സൈക്കോളിക്കല്‍ ത്രില്ലര്‍ എന്ന ജോണറിലേക്ക് ചുവട് മാറുന്നു. ഭൂതകാലവും വര്‍ത്തമാന കാലവും ഇഴചേര്‍ന്ന് പോകുന്ന രീതിയിലാണ് രചയിതാവുകൂടെയായ സംവിധായകന്‍ ചിത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥയില്‍ ബാബുരാജും സംവിധായകനൊപ്പം പങ്കാളിയാകുന്നുണ്ട്. പെണ്‍മക്കളുള്ള മൂന്ന് അച്ഛന്മാരുടെ മാനസീക വ്യാപാരങ്ങളെ ചിത്രം വരച്ചുകാട്ടുന്നുണ്ട്. സായ്കുമാര്‍, ദേവന്‍, ജോയ് മാത്യു എന്നിവര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി ആര്യന്‍ എത്തുന്നു.

  ഭൂതവും വര്‍ത്തമാനവും ഇടകലര്‍ന്ന് പോകുന്ന അവതരണം പ്രേക്ഷകരെ അല്പം ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പലപ്പോഴും കാഴ്ചയുടെ സുഗമമായ ഒഴുക്കിന് ഇതിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ബാബുരാജിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും കല്ലൂര്‍ക്കാരന്‍ ജോയി എന്ന കാര്യത്തില്‍ സംശയമില്ല. വിഷ്ണു മോഹന്‍ സിത്താരയുടെ സംഗീതം ചിത്രത്തിന് ത്രില്ലര്‍ ഫീല്‍ സമ്മാനിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു ഈണം നല്‍കിയ താരാട്ട് പാട്ട് തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കും. ഫൈസല്‍ ഖാലിദാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിച്ചിക്കുന്നത്.

  wsrr


  മലയാളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു ആഖ്യാന ശൈലിയാണ് ഡിനു തോമസ് തന്റെ ആദ്യ ചിത്രത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകനെ എത്രത്തോളം അതിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വെല്ലുവിളി. നവാഗത സംവിധായകന്‍ എന്ന നിലയില്‍ ഈ വെല്ലുവിളി ഏറ്റെടുത്ത ഡിനു അഭിനന്ദനം അര്‍ഹിക്കുന്നു. പ്രതീക്ഷകളില്ലാതെ തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന ചിത്രമാണ് കൂദാശ.

  ചുരുക്കം: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് പെണ്‍കുട്ടിയുള്ള അച്ഛന്മാരുടെ മാനസിക സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രം.

  English summary
  Baburaj again turns a hero with a thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X