twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിനിറച്ച തോക്കുമായി പീലിയും കൂട്ടരും വേട്ടയ്ക്കിറങ്ങി! ശിക്കാരി ശംഭു ഓഡിയന്‍സ് റിവ്യൂ!!

    |

    2017 മലയാള സിനിമയ്ക്ക് ലാഭവും നഷ്ടവും തുല്യമായ വര്‍ഷമായിരുന്നു. എന്നാല്‍ പുതുവര്‍ഷം വിജയങ്ങളുടെ മാത്രമായിരിക്കുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഇന്ന് മുതല്‍ മറ്റൊരു സിനിമ കൂടി റിലീസിനെത്തുകയാണ്.

    'പാവമൊക്കെയാണ്.. ഒരുപാട് ആഗ്രഹങ്ങളുമുണ്ട്.. പക്ഷേ അതിനുള്ള ശേഷി വേണ്ടേ..!!' ശൈലന്റെ കാർബൺ റിവ്യൂ..'പാവമൊക്കെയാണ്.. ഒരുപാട് ആഗ്രഹങ്ങളുമുണ്ട്.. പക്ഷേ അതിനുള്ള ശേഷി വേണ്ടേ..!!' ശൈലന്റെ കാർബൺ റിവ്യൂ..

    കോമിക് കഥാപാത്രമായ ശിക്കാരി ശംഭു കുട്ടികളുടെ പ്രിയപ്പെട്ടവനാണെങ്കിലും അതുപോലൊരു കഥാപാത്രം ഇന്ന് മുതല്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. പുലിമുരുകനെ കണ്ട് സന്തോഷിച്ചവര്‍ക്ക് മുന്നിലാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു എത്തുന്നത്.

     ശിക്കാരി ശംഭു

    ശിക്കാരി ശംഭു

    കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത സിനിമയാണ് ശിക്കാരി ശംഭു. 2018 ലെ ചാക്കോച്ചന്റെ ആദ്യത്തെ സിനിമയായ ശിക്കാരി ശംഭു ഇന്ന് മുതല്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

     പീലി എന്ന പീലിപ്പോസ്

    പീലി എന്ന പീലിപ്പോസ്

    പഴയ ചോക്ലേറ്റ് പയ്യനായിട്ടല്ല കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ അഭിനയിക്കുന്നത്. വ്യത്യസത് കഥാപാത്രങ്ങളെ സ്വീകരിച്ച് ചാക്കോച്ചനും മാറ്റത്തിന്റെ പാതയിലാണ്. ശിക്കാരി ശംഭുവില്‍ പീലി (പീലിപ്പോസ്) എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്.

    ഹാസ്യ സിനിമ

    ഹാസ്യ സിനിമ

    പ്രേക്ഷകരുടെ ഇഷ്ടങ്ങള്‍ മാനിച്ച് നിര്‍മ്മിക്കുന്ന സിനിമകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അക്കൂട്ടത്തിലേക്ക് ഒരു കോമഡി സിനിമയായിട്ടാണ് ശിക്കാരി ശംഭുവിന്റെ വരവ്. കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനെ പോലൊരു കഥാപാത്രമായിരിക്കും പീലി.

    പശ്ചാതലം കാട്

    പശ്ചാതലം കാട്

    കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. പുലിയെ പിടിക്കുന്ന പുലിമുരുകന് നിറഞ്ഞ കൈയടി കിട്ടിയതിന് ശേഷം പുലിയെ പിടിക്കാന്‍ കാട്ടിലേക്ക് പോവുന്ന പീലിയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ പശ്ചാതലമായി വരുന്നതും കാട് തന്നെയാണ്..

    ശിവദ

    ശിവദ

    ചിത്രത്തില്‍ നായികയാവുന്നത് ശിവദയാണ്. അനിത എന്ന കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിക്കുന്നത്. ഒരു ഇറച്ചി വെട്ടുകാരിയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ആദ്യമായിട്ടാണ് ശിവദ അഭിനയിക്കുന്നത്.

     വിഷ്ണു ഉണ്ണികൃഷ്ണന്‍

    വിഷ്ണു ഉണ്ണികൃഷ്ണന്‍

    കട്ടപനയിലെ ഹൃത്വിക് റോഷനിലൂടെ നായകനായി അഭിനയിച്ച വിഷ്ണു ഉണ്ണികൃഷ്ണനും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പീലിയുടെ സഹായിയായ അച്ചു എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്.

    മറ്റ് കഥാപാത്രങ്ങള്‍..

    മറ്റ് കഥാപാത്രങ്ങള്‍..

    പുതുമുഖങ്ങളടക്കം ശിക്കാരി ശംഭുവില്‍ ഒട്ടനവധി താരങ്ങളാണ് അണിനിരക്കുന്നത്. ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, കൃഷ്ണ കുമാര്‍, ജോണി ആന്റണി എന്നിവര്‍ക്കൊപ്പം സലീം കുമാര്‍ വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.

    കൂട്ടുകെട്ടിലെ സിനിമ

    കൂട്ടുകെട്ടിലെ സിനിമ

    2015 ല്‍ പുറത്തിറങ്ങിയ മധുര നാരങ്ങയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന സിനിമയാണ് ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബന്‍ സുഗീത് കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ സിനിമ കൂടിയാണ് ശിക്കാരി ശംഭു. മുമ്പ് ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ, ഓര്‍ഡിനറി എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചിരുന്നത്.

     തിരക്കഥ

    തിരക്കഥ

    ശക്തമായ കഥയാണ് ഓരോ സിനിമയുടെയും വിജയം. അങ്ങനെ ശിക്കാരി ശംഭുവിന്റെ കഥ ഷാനവാസ് അബ്ബാസ്, രാജു ചന്ദ്ര എന്നിവരുടേതാണ്. സിനിമയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്.

     ചാക്കോച്ചന്റെ സിനിമ

    ചാക്കോച്ചന്റെ സിനിമ

    കുഞ്ചാക്കോ ബോബന്‍ നായകനായി അടുത്തടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ശിക്കാരി ശംഭു. ജനുവരി അഞ്ചിനായിരുന്നു ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന സിനിമ റിലീസിനെത്തിയത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

    English summary
    Kunchacko Boban's Shikkari Shambhu audience review!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X