For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളർഫുള്ളാണ് മാർപ്പാപ്പ.. ആകെ മൊത്തം ടോട്ടൽ തേപ്പുമാണ്.. ശൈലന്റെ റിവ്യു!!

  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  കുഞ്ചാക്കോ ബോബനെ നായകനാക്കി പുതുമുഖ സംവിധായകനായ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ചാക്കോച്ചന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം നടി ശാന്തി കൃഷ്ണയും പ്രധാന വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിച്ച സിനിമയില്‍ അദിതി രവിയാണ് സിനിമയിലെ നായിക. അജു വര്‍ഗീസ്, ഇന്നസെന്റ്, സലീ കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് കണാരന്‍, വികെ പ്രകാശ്, മല്ലിക സുകുമാരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  കുട്ടനാടൻ മാർപ്പാപ്പ

  കുട്ടനാടൻ മാർപ്പാപ്പ

  ഈസ്റ്ററും വിഷുവും കുട്ടികളുടെ പരീക്ഷകളൊക്കെ കഴിഞ്ഞുള്ള മധ്യവേനലവധിയും മുൻകൂട്ടിക്കണ്ട് പുതുമുഖ സംവിധായകനായ ശ്രീജിത്ത് വിജയൻ ഒരുക്കിയിരിക്കുന്ന വെക്കേഷൻ സ്പെഷൽ/ഹോളിഡേ മൂഡ് എന്റർടൈനറാണ് 'കുട്ടനാടൻ മാർപ്പാപ്പ'.. സംഗതി കളറാണ് കളർഫുള്ളുമാണ്.. കുഞ്ചാക്കോ ബോബൻ, ധർമജൻ, രമേഷ് പിഷാരടി, സൗബിൻ, ഇന്നസെന്റ്, അജു വർഗീസ് തുടങ്ങി ശാന്തികൃഷ്ണ, അദിതി രവി വരെയുള്ള താരങ്ങളുണ്ട്.. കോമഡിയ്ക്ക് കോമഡിയുണ്ട്.. പാട്ടിന് പാട്ടുണ്ട്.. നേരമ്പോക്കിന് വകയെല്ലാമുണ്ട്.. ബട്ട് എന്തോ ഒന്ന് കുറവില്ലേന്ന് ചോദിച്ചാൽ അതുമുണ്ട്

  ജോൺപോളും മേരിയും..

  ജോൺപോളും മേരിയും..

  ഫോട്ടോഗ്രാഫർ ആയ ജോൺപോളും അമ്മ മേരിയും ആണ് സിനിമയിലെ പ്രധാന ആളുകൾ.. പേരു സൂചിപ്പിക്കുമ്പോലെ അവർ കുട്ടനാട്ടിലാണ് താമസം.. മേരിയ്ക്ക് റേഷൻകടയാണ്.. സാധാരണ അൻപത്തഞ്ചു വയസുകാരി അമ്മമാരെ പോലെയല്ല അവർ ഇച്ചിരി ഓവർ സ്മാർട്ടാണ്.. സ്വാഭാവികമായും മകനും മോശം വരാൻ സാധ്യതയില്ലല്ലോ.. രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രിയിലൂടെയാണ് സിനിമ പച്ച പിടിച്ച് കേറിവരുന്നത്.. കൂട്ടുകാരനായി മീശ വച്ച മേക്കോറിലുള്ള ധർമ്മജനും മൂപ്പരുടെ കൗണ്ടറുകളുമാകുമ്പോൾ കൊള്ളാല്ലോ പടം എന്ന് ആർക്കും തോന്നിപ്പോവും..

  പ്രണയവും ജെസ്സിയും..

  പ്രണയവും ജെസ്സിയും..

  അങ്ങനെയിരിക്കെ ആണ് ആധാർ കാർഡെടുക്കാൻ ക്യൂ നിൽക്കുന്നിടത്ത് നിന്ന് ജോൺ ഡെന്റൽ സ്റ്റുഡന്റായ ജെസിയെ പരിചയപ്പെടുന്നത്.. (പേരൊന്ന് നോട്ട് ചെയ്തേക്കണം-ജെസ്സി) മുട്ടിനോക്കാൻ മടിച്ച് നിൽക്കുന്ന നായകന് അമ്മച്ചി തന്നെയാണ് പാലം വച്ച് കൊടുക്കുന്നത്.. അങ്ങനെ രണ്ടാളും പതിയെ പതിയെ ഹൃദയം കൈമാറാൻ തുടങ്ങുകയും കളർഫുള്ളായ ഡ്യുയറ്റ് ഗാനരംഗങ്ങൾക്ക് നമ്മൾ സാക്ഷിയാവുകയും ചെയ്യുന്നു.. ജെസ്സിയുടെ അപ്പൻ ഉമ്മച്ചൻ പഞ്ചായത്ത് പ്രസിഡന്റ് ആണെന്നതും കോടീശ്വരൻ ആണെന്നതും ടിപ്പിക്കൽ ഇന്നസെന്റ്_ക്യാരക്റ്റർ ആണെന്നതുമാണ് പ്രണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിസന്ധികളിൽ ഒന്നാമത്തേത്.. സ്വാഭാവികമായും ടിയാൻ മോളെ വിദേശ മലയാളിയും പണക്കാരൻ ചുള്ളനുമായ പീറ്റർ എന്ന രമേശ് പിഷാരടിയ്ക്ക് കെട്ടിച്ചുകൊടുക്കാൻ തീരുമാനിക്കുന്നു..

  തേപ്പിന്റെ മഴവിൽ വർണങ്ങൾ..

  തേപ്പിന്റെ മഴവിൽ വർണങ്ങൾ..

  ഇത്രയും കേൾക്കുമ്പോൾ ക്ലീഷേയുടെ പള്ളിപ്പെരുന്നാൾ എന്നു പറഞ്ഞ പോലൊരു സിനിമാക്കഥയിൽ ഇനി എന്ത് കോപ്പുണ്ടാക്കാനാണ് എന്നാവും നിങ്ങൾ ചിന്തിക്കുന്നത്.. എന്നാൽ സംവിധായകൻ ശ്രീജിത്ത് ചിന്തിച്ചിരിക്കുന്നത് അങ്ങനെ അല്ല.. സ്ക്രിപ്റ്റെഴുത്തുകാരൻ കൂടിയായ അദ്ദേഹത്തിന് കഥാപാത്രങ്ങളെ മാത്രമല്ല, നമ്മളെയും അങ്ങനെ വിഷമിപ്പിക്കാനും വേദനിപ്പിക്കാനും ഒന്നും ഉദ്ദേശമില്ല.. (വെക്കേഷനും വേനൽക്കാലവുമൊക്കെയാണല്ലോ..) സിനിമ പ്രണയത്തിന്റെ പ്രതിസന്ധികളെയും ആകുലതകളെയുമെല്ലാം തുടർന്നങ്ങോട്ട് അത്യന്തം കോമിക്കായിട്ടാണ് പിന്നീട് മുന്നോട്ട് നീക്കിയിരിക്കുന്നത്.. അതിന് സംവിധായകൻ കണ്ടെത്തിയിരിക്കുന്ന മാർഗം നായികയുടെയും നായകന്റെയും തേപ്പുകളാണ്.. ഇനി ആ നായികാ കഥാപാത്രത്തിന്റെ പേര് ഒന്നുകൂടി വായിച്ചുനോക്കുക.. ജെസ്സി!! എന്നിട്ട് വിണ്ണൈത്താണ്ടി വരുവായ." യിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടി മിക്സ് ചെയ്യുക..

  കുട്ടനാടും ചാക്കോച്ചനും കളറാക്കി..

  കുട്ടനാടും ചാക്കോച്ചനും കളറാക്കി..

  മൊത്തത്തിൽ കളറായ പടത്തിന് കുട്ടനാടിന്റെ ലോക്കേഷൻ ഭംഗിയും കുഞ്ചാക്കോ ബോബനും കൂടുതൽ ചന്തമേകി.. ഇത്തരം റോളുകൾ ഇപ്പോൾ മലയാളത്തിൽ മറ്റാരെക്കാളും അനായാസതയോടെ നിറഞ്ഞാടാൻ ചാക്കോച്ചനാവുന്നുണ്ട്.. ചളമാകാൻ ഏറെ സാധ്യതയുള്ള റോളാണ് അമ്മച്ചിയായ മേരിയുടേതെങ്കിലും ശാന്തികൃഷ്ണ ഫ്രെഷ്നെസ്സോടെ പിടിച്ചുനിന്നു.. രമേഷ് പിഷാരടിയ്ക്ക് പീറ്ററിനെപ്പോലൊരു മുഴുനീള റോൾ നായകന്റെ ഓപ്പോസിറ്റായി കിട്ടിക്കാണുന്നതിൽ സന്തോഷമുണ്ട്.. സലിം കുമാർ പഴയകാല ഗാംഭീര്യത്തോടെ ആണ് പീലിപ്പോസായി വിമാനമിറങ്ങിവരുന്നത്.. ധർമ്മജൻ, അജു വർഗീസ്, ഹരീഷ് കണാരൻ, സൗബിൻ.. "ഒന്നും പറയാനില്ല"

  നഷ്ടമൊന്നുമില്ല.. പക്ഷെ

  നഷ്ടമൊന്നുമില്ല.. പക്ഷെ

  സിറ്റ്വേഷണലായ കോമഡികളും മൊത്തത്തിലുള്ള സെലിബ്രേഷൻ മൂഡും കാരണം കാണികൾ മാർപ്പാപ്പയെ കയ്യൊഴിയുവാൻ സാധ്യതയില്ല.. ജോൺ പോളായുള്ള കുഞ്ചാക്കോ ബോബന്റെ ഇൻട്രോ സീനിൽ ധർമ്മജൻ പ്രേക്ഷകരോട് ഫോർത്ത് വാൾ ബ്രെയ്ക്ക് ചെയ്തുകൊണ്ട് പറയുന്നുണ്ട്, ഇതാരാ അല്ലു അർജുനോ ഇതെന്താ തെലുങ്കുപടമോ എന്നൊന്നും ചോദിക്കേണ്ടതില്ല.., യെവനും കെടക്കട്ടെ ഒരു അടിച്ചുപൊളി എന്ന്..!! കളർ റിച്ച്നെസ്സ് ഇഷ്ടമുള്ളവർക്ക് പടം ഇഷ്ടപ്പെടും.. പക്ഷെ എല്ലാ കളർ കൂട്ടുകൾക്കും മസാല വിഭവങ്ങൾക്കുമിടയിൽ തമ്മിൽ സിങ്കാവാതെ കിടക്കുന്ന എന്തൊക്കെയോ മാർപ്പാപ്പയ്ക്ക് ഒരു മിസ്സിംഗ് ഫീൽ നൽകുന്നുമുണ്ട്.. വിജയം ഒരു പരിധിക്കപ്പുറം പോവാതെ പിടിച്ചുനിർത്തും അത്..

  mohanlal: പോയി പണിയെടുത്തു ജീവിക്കു, ഇതിലും ഭേദം പിടിച്ചുപറി! വിവാദങ്ങൾക്ക് മറുപടിയുമായി സാജിദ്

  താനും പാതി ഇന്ത്യക്കാരനായത് പോലെ തോന്നുവെന്ന് സുഡാനി: വിജയാരവങ്ങള്‍ക്കിടെ നാട്ടിലേക്ക് മടങ്ങി താരം

  English summary
  Kuttanadan Marpappa movie review by schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X