For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീനിവാസന് മുകളിലേക്കെത്തുന്ന ധ്യാനിന്റെ കുട്ടി മാമ ; സദീം മുഹമ്മദിന്റെ റിവ്യൂ

By സദീം മുഹമ്മദ്
|

സദീം മുഹമ്മദ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

Rating:
3.0/5
Star Cast: Sreenivasan, Dhyan Sreenivasan, Durga Krishna
Director: V.M. Vinu

കുട്ടി മാമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം തന്നെ ഓർമയിൽ കൊണ്ടു വരിക ധ്യാൻ ശ്രീനിവാസനായിരിക്കും. അത്രത്തോളമുണ്ട് ഈ ശ്രീനിവാസൻ സിനിമയിൽ ധ്യാനിന്റെ പ്രകടനം. ധ്യാനിന്റെതായി ഇതുവരെ വന്ന ചലച്ചിത്രങ്ങളിൽ നിന്നെല്ലാം എന്തുകൊണ്ടും പ്രാധാന്യത്തോടെ അടയാളപ്പെടുത്തേണ്ടുന്ന ക്യാരക്റ്ററുകളിൽ ഒന്നായിരിക്കും ശേഖരൻ കുട്ടി ( ശ്രീനിവാസൻ) യുടെ യൗവനകാലത്തെ അവതരിപ്പിക്കുന്ന ധ്യാനിന്റെത്.

മുഖ്യധാര വർത്തമാനകാല മലയാള സിനിമ ഏതാനും നാളുകളായി മാറി നടന്ന ഒരു വഴിയിലൂടെ വീണ്ടും നടക്കുകയാണ് കുട്ടി മാമ എന്ന ചലച്ചിത്രത്തിലൂടെ വി.എം വിനുവും തിരക്കഥാകൃത്ത് നൗഫലും. സർവ ഗുണ സമ്പന്നനായ ഒരു നായക കഥാപാത്രം എന്നതിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് കുട്ടി മാമയും നായകനായ ശീനിവാസന്റെ ശേഖരൻ കുട്ടിയും.

പട്ടാളക്കാർ എന്നാൽ പൊതുവെ വീരവാദം മുഴക്കുന്നവർ എന്ന സാമാന്യ ധാരണയിലുള്ള കഥയാണ് കുട്ടി മാമയുടേതും. എന്നാൽ ഇത്തരം വീരവാദങ്ങളെ പൂർണമായി ഒരു ബഡായിപറച്ചൽ മാത്രമായി തള്ളിക്കളയുന്നതിന്റെ സാംഗത്യത്തെയാണ് ഈ സിനിമ ചോദ്യം ചെയ്യുന്നത്. സാമാന്യവല്ക്കരണത്തിൽ ഇല്ലാതാകുന്ന പട്ടാളക്കാരെക്കുറിച്ച് നാം അറിയാത്ത പല കാര്യങ്ങളിലേക്കും എത്തി നോക്കുവാൻ ശ്രമിക്കുകയും അതിനെ ഹ്യൂമന്‍ ഇന്ററസ്റ്റ്‌ രീതിയിലേക്ക് കൊണ്ടുവന്ന് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട് ഈ സിനിമ.

പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തിലെ ഒരു പാടവരമ്പത്തിരുന്ന് നാട്ടുകാരോട് ബഡായി പൊട്ടിക്കുന്ന ശേഖരൻ കുട്ടി യിലൂടെയാണ് കഥ ആരംഭിക്കുന്നത്. പല നാട്ടുപ്രദേശങ്ങളിലും സ്ഥിരമായ കാഴ്ചകളിലൊന്നാണ് പട്ടാളക്കാരന്റെ ചുറ്റുവട്ടത്ത് കൂടിയിരിക്കുന്നവർ. എന്നാൽ ഇവിടെ ശേഖരൻ കുട്ടിയുടെ ബഡായി / തള്ള് സഹിക്കാവുന്നതിനപ്പുറമായി ആയാളെ കാണുമ്പോൾ നാട്ടുകാർ ഓടിയൊളിക്കുന്ന അവസ്ഥയിലേക്കടക്കം കാര്യങ്ങളെത്തുകയാണ്.

ഒരു കഥാപാത്രമായ ബാങ്ക് മാനേജർ കോശി (സന്തോഷ് കീഴാറ്റിങ്ങൽ) ഈ പട്ടാളക്കാരൻ കാരണം ആ ഗ്രാമത്തിൽ നിന്ന് വീടു തന്നെ മാറിപ്പോകുന്നതായി പോലും സിനിമയിൽ കാണിക്കുന്നുണ്ട്. ഇങ്ങനെ എല്ലാവരുടെയും മുൻപിൽ ഒരു പരിധി വരെ തമാശ കഥാപാത്രമായി നാം കരുതിയിരുന്ന ശേഖരൻ കുട്ടി ഈ കണ്ടതും പറഞ്ഞതുമെല്ലാം ഒന്നുമല്ലെന്നും അതിനപ്പുറം നാം കാണാത്ത അനേകം വ്യത്യസ്ത മുഖങ്ങളുള്ള വ്യത്യസ്തമായ ഗുണഗണങ്ങളുള്ള ഒരാളാണെന്നും ഇടവേളക്ക് തൊട്ടു മുൻപാണ് ചുറ്റുപാട് തിരിച്ചറിയുന്നത്.

സിനിമാ താരം ജയന്റെ കൂടെ താൻ ഫോട്ടോ എടുത്തുവെന്നും ജയൻ സിനിമയിൽ അഭിനയിക്കുവാൻ അവസരം തരാമെന്നും മുൻപ് നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. എന്നാലന്നത് കുട്ടിയുടെ വെറുമൊരു ബഡായിപറച്ചലായി മാത്രമാണ് എല്ലാവരും കണ്ടത്. പക്ഷേ അത് ശരിയായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള ഫോട്ടോ ശേഖരൻ കുട്ടിക്ക് ജയൻ അയച്ചു കൊടുത്തത് അച്ഛൻ കൊടുക്കാതെ ഒളിപ്പിച്ചു വെക്കുകയുമായിരുന്നെന്ന് കുട്ടി മാമയുടെ മരുമകൻ കണ്ടത്തുന്നു.

ഇതു പോലെ കാർഗിൽ യുദ്ധസമയത്ത് ഇരുപത് പട്ടാളക്കാരെ വെടിവെച്ചു കൊന്നത്, സ്വന്തം ഭാര്യ തന്നെ തിരിച്ചറിയാതെ മടുത്തപ്പോൾ നാട്ടിലേക്ക് തിരിച്ചു പോന്നത്, സഹജീവി സ്നേഹം ഏറെ കാത്തുസൂക്ഷിക്കുകയും മറ്റുള്ളവർക്ക് എന്ത് സഹായത്തിനായി തയാറാകുകയും ചെയ്യുന്ന ആൾ തുടങ്ങി നായക കഥാപാത്രത്തിന്റെ കാണാതെ പോയ നന്മകളെല്ലാം എല്ലാവരും തിരിച്ചറിഞ്ഞ് അദ്ദേഹം ഗ്രാമത്തിന്റെ അഭിമാനമായി മാറുകയാണ്.അതോടൊപ്പം അദ്ദേഹം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന നഷ്ടമായ ഒരു കാര്യം തിരിച്ചു കിട്ടുകയുമാണ്.കൂടാതെ ഒരാൾക്ക് മുഷിച്ചലുണ്ടാകുന്നതോടെ നമ്മൾ നമ്മുടെ സംസാരം നിറുത്തണമെന്ന തിരിച്ചറിവുള്ള പട്ടാളക്കാരനുമായി കുട്ടി മാമ മാറുകയാണ്.

കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ , തീയേറ്റർ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന ഒരു സിനിമ എന്ന നിലക്ക് കുട്ടി മാമക്ക് ഏ പ്ലസ് തന്നെയാണ്. എന്നാൽ ഇത് നേരാം വിധം ചേരുംപടി ചേർക്കുന്നതിൽ ചിലയിടത്ത് വന്നു പെട്ട ചെറിയ തെറ്റുകൾ കാഴ്ചക്കാരന്റെ ഉള്ളിലേക്ക് പൂർണമായി സിനിമ ആഴ്ന്നിറങ്ങുന്നതിന് ചിലപ്പോൾ കല്ലുകടിയാകുന്നുണ്ട്. പ്രത്യേകിച്ച് നിർമൽപാലാഴിയുടെ കഥാപാത്രത്തിന്റെ തമാശകൾ. ചിലപ്പോഴെല്ലാം അത് പരിധി കടന്ന് എവിടെയോ എത്തുന്നുണ്ട്. ചിരിക്ക് പകരം സങ്കടത്തിലേക്കെല്ലാം അതെത്തിക്കുന്നുമുണ്ട്.

അതുപോലെ പാലക്കാടാണ് കഥ നടക്കുന്നതെന്ന് ആദ്യമേ പറയുന്നുണ്ടെങ്കിലും സംസാരഭാഷയിലും മറ്റുമെല്ലാം നല്ലൊരു ശതമാനം ഒരു കോഴിക്കോടൻ ടച്ചാണുള്ളത്. ഒറ്റപ്പെട്ടു പോകുന്ന ഒരു പട്ടാളക്കാരന്റെ ആത്മസംഘർഷങ്ങളിലേക്ക് ഗൗരവമായ ഒരു യാത്ര നടത്തുന്നതിനപ്പുറം ഇത്തരമൊരു എലമെന്റിനെ ജസ്റ്റ് ഒന്ന് ടച്ച് ചെയ്തു കൊണ്ടുള്ള ഒരു എന്റർടെയിനർ എന്ന ലക്ഷ്യത്തിലാണ് കുട്ടി മാമയെ അണിയറ പ്രവർത്തകർ ഉദ്ദേശിച്ചതെങ്കിൽ അതിൽ വിജയിച്ചുവെന്നുള്ളതിൽ വി.എം.വിനു വടക്കമുള്ളവർക്ക് അഭിമാനിക്കാം. ശ്രീനിവാസനും ഏറെക്കാലത്തിനു ശേഷം ഒരു ശക്തമായ കഥാപാത്രത്തിലൂടെ തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാനായിട്ടുണ്ട് ഈ മാമയിലൂടെ.

ശ്രീനിവാസന്റെയും ധ്യാനിന്റെയും പ്രകടനങ്ങള്‍കൊണ്ട് കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും കുട്ടിമാമ.

English summary
kuttimama movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more