twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പോസിറ്റീവ് എനര്‍ജിയില്‍ നീങ്ങുന്ന കഥ

By Nirmal Balakrishnan

Next »

« Previous

ചന്ദ്രബോസ്. അയാള്‍ പറയുന്നതെല്ലാം മറ്റുള്ളവരില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നകാര്യങ്ങളാണ്. എന്നാല്‍ അയാളുടെ ജീവിതം അതുപോലെയല്ല. മദ്യപിച്ച് ലക്കുകെട്ട് ജീവിതം നയിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ചന്ദ്രബോസിനെ നാം കാണുന്നത്.

കുടിച്ച് ലക്കുകെട്ട് കായലോരത്തു കിടക്കുമ്പോഴാണ് ആത്മഹത്യ ചെയ്യാനിറങ്ങിയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥി ശരത് (ക്രിഷ് ജെ. സത്താര്‍) അയാളുമായി ഇടയുന്നത്. അവന്‍ ആത്മഹത്യ ചെയ്യുന്നത് അവിചാരിതമായി ബോസ് ഇല്ലാതാക്കുന്നു. അവനെ സമാധാനിപ്പിച്ച് വീട്ടിലേക്കു കൊണ്ടുപോകുന്നു. ശരതിനു വേണ്ടി ജീവിച്ച സഹോദരി ക്രിഷ് (പത്മപ്രിയ) ഇതറിഞ്ഞ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നു. അവളെയും അയാള്‍ രക്ഷിക്കുന്നു.

Ladies and Gentleman

ശരതിനെ കോളജില്‍ നിന്നു പുറത്താക്കാന്‍ പ്രവര്‍ത്തിച്ചത് ഐടിമുതലാളിയായ മേനോന്‍ (ഗണേഷ്) ആയിരുന്നു. ഇതറിഞ്ഞ് അദ്ദേഹത്തിന്റെ മകള്‍ അനു (മംമ്ത) അച്ഛനോടു പിണങ്ങിയിറങ്ങുന്നു. ഒടുവില്‍ ബോസ് പറഞ്ഞതുപ്രകാരം അവളും ശരതും കൂട്ടുകാരുമെല്ലാം ചേര്‍ന്ന് പുതിയൊരു ഐടി കമ്പനി തുടങ്ങുന്നു. ചിന്നു (മിത്രകുര്യന്‍)വിന്റെ അച്ഛന്‍ (ശിവജി) യാണ് കമ്പനിക്കു വേണ്ട പണമിറക്കുന്നത്.

പെട്ടെന്നു തന്നെ കമ്പനി വലുതാകുന്നു. എന്നാല്‍ ശരതിന്റെ പെരുമാറ്റം പണം വന്നതോടെ കൂടുതല്‍ മോശമാകുന്നു. സഹോദരിയും ബോസും തമ്മിലുള്ള ബന്ധം അയാള്‍ക്കിഷ്ടമായില്ല. അതിന്റെ പേരില്‍ ജോ അവനെ വിട്ട് എയര്‍ഹോസ്റ്റസ്റ്റിന്റെ ജോലിക്കു പോകുന്നു. കമ്പനിയിലെ ശരതിന്റെ കള്ളത്തരം അനു പിടിക്കുന്നു. അതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തില്‍ അനു കമ്പനിയില്‍ നിന്നു പുറത്താകുന്നു.

എപ്പോഴും മദ്യപിച്ചു നടക്കുന്ന ബോസ് ആണ് ഇവരുടെയെല്ലാം ഉപദേശകന്‍. അദ്ദേഹമാണ് അനുവിനോടു കമ്പനിയില്‍ നിന്നു പുറത്തുപോകാന്‍ പറയുന്നത്. ബോസ് മദ്യപിച്ചു നടക്കാന്‍ എന്തോ കാരണമുണ്ട്. അയാള്‍ അത്രയേറെ സ്‌നേഹിച്ചിരുന്ന ഭാര്യ അച്ചു (മീരാ ജാസ്മിന്‍) വിന്റെ ഓര്‍മയിലാണയാള്‍. ദുബായില്‍ വലി ഐടി കമ്പനി ഉടമയായിരുന്ന ബോസ് ഭാര്യയുടെ ഇഷ്ടപ്രകാരം കൊച്ചിയിലേക്കു വരികയാണ്. എന്നാല്‍ നാട്ടിലെത്തിയപ്പോഴുണ്ടായ അപകടത്തില്‍ അച്ചു മരിക്കുന്നു. അതില്‍ പിന്നെയാണ് അയാള്‍ മദ്യപിച്ചു നടക്കുന്നത്. അയാള്‍ക്ക് എപ്പോഴും മദ്യം കൊടുക്കാന്‍ മണി (കലാഭവന്‍ ഷാജോണ്‍) കൂടെയുണ്ടാകും.

കമ്പനിയില്‍ കള്ളത്തരം കാണിച്ചതിന് ശരതിനെയും പുറത്താക്കുന്നു. അവരുടെ ശത്രുവിന്റെ (കൃഷ്ണകുമാര്‍) കമ്പനി അയാള്‍ ഏറ്റെടുക്കുന്നു. അതൊരു തട്ടിപ്പാണെന്ന് ശരത് അറിയുന്നില്ല.മദ്യപിച്ച് ഭാര്യയുടെ ഓര്‍മയില്‍ നടക്കുന്ന ബോസിനെ രക്ഷിക്കാന്‍ അനു, ചിന്നു, ജോ എന്നിവര്‍ ചേര്‍ന്നുതീരുമാനിക്കുന്നു. അവര്‍ മൂന്നുപേരും അയാളുടെ വീട്ടിലേക്കുതാമസം മാറുകയാണ്. അതിനിടെ അനു ജോലി ചെയ്യുന്ന കമ്പനിയിലെ മേലുദ്യോഗസ്ഥന്‍ അനൂപ് (മനോജ് കെ. ജയന്‍) അനുവിനെ വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അയാള്‍ ഇടപെട്ട് അനുവും അച്ഛനും തമ്മിലുള്ള പിണക്കം ഇല്ലാതാകുന്നു.

മൂന്നുപേരും വീട്ടിലേക്കു വരുന്നതോടെ ബോസിന്റെ ജീവിതമാകെ മാറുന്നു. അയാള്‍ മദ്യപാനംനിര്‍ത്തുന്നു. ഇനി ഭാര്യയുടെ ഓര്‍മയില്‍ നിന്നു മുക്തി നേടി അയാള്‍ ഇവരില്‍ ഒരാളെ വിവാഹം കഴിക്കും. അതാരെന്നറിയേണ്ടേ?

Next »

« Previous

English summary
LADIES AND GENTLEMAN leaves out a strong message subtly-that life is all about positive attitude. Mohanlal's watchable one directed by Siddique
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X