twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ആദര്‍ശരഹിത രാഷ്ട്രീയത്തിന്റെ ചിത്രം

By Nirmal Balakrishnan

Next »

« Previous

കൈതേരി സഹദേവന്‍, ചെഗുവരേ റോയ്, ജയന്‍. കുട്ടിക്കാലത്ത് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുവന്നവര്‍. വളര്‍ന്നു വന്നപ്പോള്‍ കൈതേരി സഹദേവന്‍ (ഹരീഷ് പേരടി) കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി. ചെഗുവേര റോയി (മുരളി ഗോപി) തീപ്പൊരിപ്രസംഗത്തിലൂടെ യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ എതിരാളികളുടെ കത്തിക്കിരയായി ഒരുകൈയുടെയും കാലിന്റെയും ചനലശേഷി നഷ്ടമായി.

പണമില്ലാതെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന ജയന്‍ (ഇന്ദ്രജിത്) എസ് ഐ ആയി. പക്ഷേ എന്തിനും ഏതിനും കൈക്കൂലി മാത്രം മതി ജയന്. റോയിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായി ജീവിതത്തിലേക്കു കടന്നുവന്നവളാണ് അനീറ്റ (ലെന). ജെന്നിഫര്‍ (രമ്യാ നമ്പീശന്‍) എന്ന നഴ്‌സിനെ വിവാഹം കഴിക്കാന്‍ നടക്കുകയാണു ജയന്‍. എന്നാല്‍ ജയന്റെ അമ്മയ്ക്ക് അവളെ ഇഷ്ടമില്ല.

Left right Left

ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞുണ്ട് ജന്നിഫറിന്. ആദ്യഭര്‍ത്താവ് (സൈജു കുറുപ്പ്) മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. കുഞ്ഞിന്റെ പിതാവ് ആരാണെന്ന് സംശയം തോന്നിയാല്‍ അയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കും. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അയാള്‍ പുറത്തിറങ്ങിയാല്‍ ജീവിതം പ്രശ്‌നമാകുമെന്ന് ജെന്നിഫറിന് അറിയാം. അയാളെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി വിദേശത്തേക്കു കടക്കാനാണ് അവളുടെ തീരുമാനം. താല്‍ക്കാലിക ആശ്വാസനത്തിനാണ് അവള്‍ ജയന്റെ കൂട്ടുപിടിക്കുന്നത്.

രാഷ്ട്രീയത്തില്‍ റോയിയുടെ സഹപ്രവര്‍ത്തകരായിരുന്നു അലിയാര്‍ (കരമന സുധീര്‍), കൃഷ്ണന്‍ (ശ്രീജിത്ത് രവി) എന്നിവര്‍. എന്നാല്‍ പാര്‍ട്ടിയുടെ പോക്കില്‍ മനം നൊന്ത് പാര്‍ട്ടി വിട്ടു. പാര്‍ട്ടി നേതാവ് കൈതേരി സഹദേവന്‍ നടത്തിയ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവരാന്‍ നടക്കുകയാണ് അവര്‍. അതിന് പ്രതിപക്ഷ നേതാവും പാര്‍ട്ടിയിലെ മറ്റൊരു സമുന്നത നേതാവുമായ എസ്ആര്‍ (വിജയരാഘവന്‍) ന്റെ സഹായം തേടുന്നു.

സ്വന്തം പത്രത്തില്‍ അവര്‍ ഈ അഴിമതി ആരോപണം അച്ചടിക്കുന്നു. അതോടെ എസ്ആര്‍ അത് കുത്തിപ്പൊക്കി കൈതേരി സഹദേവനെതിരായ ആരോപണമാക്കി മാറ്റുന്നു. അപ്പോഴേക്കും കൈതേരിയുടെ ആളുകള്‍ കൃഷ്ണനെ വകവരുത്തിക്കഴിഞ്ഞു. അലിയാരുടെ ജീവന്‍ രക്ഷിക്കാന്‍ റോയി എസ്ആറിനെയും കൈതേരിയെയും കാണുന്നു. എന്നാല്‍ അവരൊക്കെ റോയിയെ പുച്ഛിച്ചു തള്ളുകയാണ്.

റോയിയുടെ വീടിന്റെ മുകളിലാണ് ജയനും അമ്മയും വാടയ്ക്കു താമസിക്കുന്നത്. അനീറ്റയില്‍ മരിച്ചുപോയ സഹോദരിയെയാണ് ജയന്‍ കാണുന്നത്. അതുകൊണ്ടാണ് അവിടെ വന്നു താമസിക്കുന്നത്. തന്നെ ദ്രോഹിക്കുന്ന ഒരുത്തന്‍ വന്നിട്ടുണ്ടെന്നും സഹായിക്കണമെന്നും ജന്നിഫര്‍ ജയനോട് ഫോണില്‍ പറയുന്നു. അവനെ (സൈജുകുറുപ്പ്) ബസില്‍ വച്ച് ക്രൂരമായി ജയന്‍ മര്‍ദിക്കുന്നു. അടിയേറ്റ് അവന്‍ ഓടുമ്പോള്‍ മറ്റൊരു ബസിനടിയില്‍പ്പെട്ട് കൊല്ലപ്പെടുന്നു. അതോടെ കൈക്കൂലി ജയന്‍ ജയിലിലാകുന്നു.

ജന്നിഫര്‍ മകനെയും കൊണ്ട് വിദേശത്തേക്കു രക്ഷപ്പെടുകയാണ്. ജയിലിലായതോടെ അവള്‍ ജയനെ ഉപേക്ഷിച്ചു. ജാമ്യത്തിലിറങ്ങാന്‍ സമ്പാദ്യം മുഴുവന്‍ ജയനു ചെലവാക്കേണ്ടി വന്നു. ജാമ്യത്തിറങ്ങി വരുമ്പോഴാണ് ജന്നിഫര്‍ വിദേശത്തേക്കു പോകുന്നവിവരം അറിയുന്നത്. വിമാനത്താവളത്തില്‍ വച്ച് അവളെ കണ്ട് പറ്റിച്ചതിലുള്ള വിഷമം അറിയിക്കുന്നു.

അപ്പോഴേക്കും റോയി അസുഖം മൂര്‍ച്ചിച്ച് ആശുപത്രിയിലാകുന്നു. അവിടെ വച്ചാണ് റോയിയുടെ പഴയ കൂട്ടുകാരില്‍ നിന്ന് ജയന്‍ ഒരു കാര്യം അറിയുന്നത്. റോയിയെ കത്തിക്കിരയാക്കിയത് എതിര്‍ രാഷ്ട്രീയക്കാരായിരുന്നില്ലെന്ന്. റോയിയുടെ വളര്‍ച്ചയില്‍ പേടിച്ച മറ്റൊരു നേതാവായിരുന്നെന്ന്. സഹോദരിയെ പോലെ കാണുന്ന അനീറ്റയുടെ ജീവിതം നശി്പിച്ച ആ നേതാവിനെ തേടി ഒരു കത്തിയുമായി ഇറങ്ങുകയാണ് റോയി. ഒടുവില്‍ അതു സംഭവിക്കുന്നു...

Next »

« Previous

English summary
Left Right Left movie is not a story narrated with beginning, middle, and end. It simply sketches certain incidents in the life of selected characters who represent our society.Movie directed by Arun Kumar Aranvind and written by Murali Gopi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X