For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിലീസിന് മുന്‍പ് പുരസ്‌കാരം വെറുതേയല്ല, അടുത്ത മാജിക്ക് ആണ്! ഈ മ യൗ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ...

  |

  ഒടുവില്‍ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമ എന്ന നിലയില്‍ ഈ മ യൗ വിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ന് റിലീസിനെത്തിയതും ഈ ദിവസങ്ങളില്‍ വരാനിരിക്കുന്നതുമായി നിരവധി സിനിമകളാണുള്ളത്.

  കാത്തിരിപ്പ് വെറുതെയായില്ല.. ഈ മ യൗ അസാധ്യ ഞെട്ടിക്കൽ.. ശൈലന്റെ റിവ്യു..!!

   ഹിറ്റ് സിനിമ

  ഹിറ്റ് സിനിമ

  വീണ്ടുമൊരു ഹിറ്റ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേമികള്‍. ഒരു വര്‍ഷത്തിനടുത്ത് നീണ്ട് നിന്ന കാത്തിരിപ്പിനൊടുവില്‍ ഈ മ യൗ തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടില്ല എന്ന കാര്യത്തില്‍ ഉറപ്പ് വന്നിരിക്കുകയാണ്. ആദ്യദിനം സിനിമയ്ക്ക് മികച്ച തുടക്കം തന്നെയാണ് കിട്ടിയിരിക്കുന്നത്.

  ഈ മ യൗ

  ഈ മ യൗ

  തന്റെ സിനിമകളെ പരീക്ഷണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഈ മ യൗവിലൂടെ എന്ത് അത്ഭുതമായിരിക്കും കാണിക്കുന്നതെന്ന് കാത്തിരിക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കി വെറും പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരിച്ച ഈ മ യൗ കടലോര ഗ്രാമത്തില്‍ താമസിക്കുന്ന ഒരു ലാറ്റിന്‍ കുടുംബത്തില്‍ നടക്കുന്ന മരണത്തെ ഇതിവൃത്തമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

  സിനിമയുടെ പേര്

  സിനിമയുടെ പേര്

  അങ്കമാലി ഡയറീസ് നല്‍കിയ വിജയമായിരുന്നു ഈ മ യൗവിന്റെ ആകാംഷ വര്‍ദ്ധിപ്പിച്ചത്. സിനിമയുടെ പേരില്‍ തന്നെ വ്യത്യസ്ത പരീക്ഷിച്ച് ഈശോ മറിയം യൗസേഫ് എന്നതിന്റെ ചുരുക്കെഴുത്തായി ഈ മ യൗ എന്ന് സിനിമയ്ക്ക് പേരിടുകയായിരുന്നു. താന്‍ മുന്‍പ് ചെയ്ത സിനിമകളില്‍ നിന്നും വ്യക്തിപരമായി അടുപ്പം തോന്നുന്ന സിനിമയാണ് ഈ മ യൗ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

   മനീഷ് നാരായണൻ പറയുന്നത്..

  മനീഷ് നാരായണൻ പറയുന്നത്..

  ലിജോ പെല്ലിശേരി പ്രിയ സംവിധായകരിലൊരാളാണ്. ആസ്വാദന ശീലങ്ങളെ പരിലാളിക്കാതെ ഓരോ സിനിമയിലും സമീപനത്തിലും അവതരണത്തിലുമെല്ലാം അടിമുടി പൊളിച്ചെഴുത്തിന് മുതിരുന്ന സംവിധായകനാണ് ലിജോ. ചില വിയോജിപ്പുകള്‍ നില്‍ക്കെ തന്നെ സിറ്റി ഓഫ് ഗോഡ് കാലം തെറ്റി പിറന്ന സിനിമയെന്ന് തോന്നിയിരുന്നു. നമ്മുടെ സിനിമകളിലെ പരീക്ഷണങ്ങള്‍ പലതും ക്ഷമാപരീക്ഷണമായിരുന്നിടത്ത് ആമേന്‍ മാജിക്കല്‍ റിയലിസത്തിന്റെ സാധ്യത മനോഹര ദൃശ്യഭാഷയ്‌ക്കൊപ്പം ഉപയോഗപ്പെടുത്തിയ സിനിമയെന്നതായിരുന്നു അനുഭവം. ഔട്ട് ഓഫ് ദ ബോക്‌സ് പരീക്ഷണങ്ങളോട് അഭിനിവേശമുള്ള ഫിലിംമേക്കറെയാണ് ഡബിള്‍ ബാരലില്‍ കണ്ടത്.

  എമിര്‍ കുസ്തുറിക്കയുടെ ആരാധകൻ

  എമിര്‍ കുസ്തുറിക്കയുടെ ആരാധകൻ

  എമിര്‍ കുസ്തുറിക്കയോട് കടുത്ത ആരാധനയുള്ള ചലച്ചിത്രകരാനായി ലിജോ ചില സിനിമകളെങ്കിലും അനുഭവപ്പെടുത്തിയിരുന്നു. കഥാപരിചരണത്തില്‍, രംഗാവിഷ്‌കാരത്തില്‍ അതിഗംഭീരമായ ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്ന ലിജോ സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ മ യൗ. സിനിമ ഉദയം കൊണ്ട കാലം മുതല്‍ക്കുള്ള ഫോര്‍മുലകള്‍ വിട്ടുപിടിക്കാതെയും, പരിചരണത്തിലെ സമകാലിക മാറ്റങ്ങളെ പരിഗണിക്കാതെയും മുന്നേറുന്ന സൃഷ്ടികള്‍ക്കിടയില്‍ ഈ മ യൗ മാറിയ മലയാള സിനിമയുടെ മുഖചിത്രമാണ്.

  പിഎഫ് മാത്യൂസിന്റെ കഥ

  ലിജോയുടെ പരീക്ഷണങ്ങള്‍ക്ക് ഏറ്റവും യോജിച്ച എഴുത്തുകാരന്റെ കൂട്ട്. മരണത്തിലൂടെ ജീവിതത്തെ/സമൂഹത്തെ/മനുഷ്യനെ വായിച്ചെടുക്കുന്ന പിഎഫ് മാത്യൂസിന്റെ രചന. 2018ല്‍ കേരളത്തിന്റെ ഇന്റര്‍നാഷനല്‍ സിനിമ സുഡാനി ഫ്രം നൈജീരിയ ആളെ നിറച്ച തിയറ്ററുകളിലേക്കാണ് ഈ മ യൗ വരുന്നത്. നവനിരയിലെ ശ്രദ്ധേയനായ മറ്റൊരു സംവിധായകന്‍ ആഷിക് അബു നിര്‍മ്മാണമേറ്റെടുത്തും, വിതരണക്കാരനായും ഈ മ യൗ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതും നമ്മുടെ സിനിമയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. ഈ മ യൗ ഒരു വട്ടം കൂടി കാണും. മസ്റ്റ് വാച്ച് സിനിമയെന്നതാണ് വ്യക്തിപരമായ അഭിപ്രായം.

  English summary
  Lijo Jose Pellissery' Ee Ma Yau audience review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X