For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

താരങ്ങളെ ഉപയോഗിക്കുന്നതില്‍ പറ്റിയ വീഴ്ചകള്‍

Next »

« Previous

ഡോ. ഹരികൃഷ്ണനും ഡോ. രമേഷും സുഹൃത്തുക്കളാണ്. ഡോ.ഹരി സര്‍ക്കാര്‍ ആശുപത്രിയില്‍ പാവങ്ങളെ ചികില്‍സിച്ച് ജീവിതം നയിക്കുന്നു. അയാളുടെ മകളും ചില അടുപ്പക്കാരുമാണ് കൂടെയുള്ളത്. ഭാര്യയില്ലാതെയാണ് അയാള്‍ മകളെ പ്‌ളസ് ടു വരെ വളര്‍ത്തിയത്.

916 Big

ഡോ. രമേഷിന്റെ ഭാര്യ എപ്പോഴും പണം എന്ന ചിന്തമാത്രമായി ജീവിക്കുന്നവളാണ്. ഭര്‍ത്താവിനെ പണം സമ്പാദിക്കാനുള്ള യന്ത്രമായിട്ടാണ് അവള്‍ കാണുന്നത്. സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് രമേഷ്. മകളെ അത്രയ്ക്കു സ്‌നേഹിക്കുന്ന ഹരിയുടെ ജീവിതത്തിലേക്കാണ് പ്രശാന്ത് എന്ന ബിടെക് കാരന്‍ കടന്നുവരുന്നത്. ഹരിയുടെ മകളുടെ സുഹൃത്താകുന്ന പ്രശാന്തിന്റെ വരവോടെ മകള്‍ തന്നില്‍ നിന്നകലുകയാണെന്ന്ഹരി കരുതുന്നു.

പെണ്‍കുട്ടികളുടെ ഇടയിലേക്ക് ആണ്‍സൗഹൃദംകടന്നു വരുമ്പോള്‍ അത് തെറ്റാണെന്നു കരുതുകയാണ് ഹരി. ഒരു പ്രത്യേക സമയത്ത് അയാള്‍ക്ക് മകളെ അടിക്കേണ്ടി വരുന്നു. പിന്നീട് കാണാതാകുന്ന മകളെതേടിയിറങ്ങുമ്പോഴാണ് അയാളുടെ വിവാഹമോചനം തേടിയ ഭാര്യ തിരിച്ചുവരുന്നത്. അമ്മയുടെ നഷ്ടപ്പെട്ട സ്‌നേഹം തിരികെ കിട്ടുന്നതോടെ മകള്‍ അമ്മയ്ക്കരികിലേക്കു പോകുകയാണ്.

നിരവധി ആദര്‍ശങ്ങളില്‍ ജീവിക്കുന്ന ആളാണ് ഹരി. അയാളുടെ സ്വപ്‌നത്തില്‍ നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയാണ് ഭാര്യാസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ എംബിബിഎസിനു പഠിക്കുന്ന തെറിച്ച പെണ്ണ് (പാര്‍വണ)യാണ് അവിടേക്കുകടന്നുവരുന്നത്. ഒരു കുഞ്ഞാകുന്നതോടെ അവളില്‍ ഉപരിപഠന മോഹം ഉദിക്കുകയും അത് അവരുടെ വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്യുന്നു. മകളെ അച്ഛനെ ഏല്‍പ്പിച്ചു പോകുന്ന ഭാര്യയുടെ മനസ്സ് അറിയാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. പക്ഷേ കാര്യങ്ങള്‍ പിന്നീട് കറങ്ങിതിരിഞ്ഞ് അവര്‍ക്കിടയിലേക്കു തന്നെ വരികയും എല്ലാം ശുഭാന്ത്യം എന്നു പറയുംപോലെ അവസാനിക്കുകയും ചെയ്യുന്നു.

നിരവധി സന്ദേശങ്ങള്‍ പകരാന്‍ സംവിധായന്‍ ശ്രമിക്കുന്നുണ്ട്. ചികില്‍സാരംഗത്തെ ചൂഷണം, ഡോക്ടര്‍മരുടെ പണമോഹം, ഇന്റര്‍നെറ്റ് കഫേയില്‍ കൗമാരക്കാര്‍ വഴിത്തെറ്റുന്നത്, പ്രണയം തെറ്റായ വഴിയിലേക്കുപോകുന്നത്, മക്കളെ വളര്‍ത്താന്‍ അച്ഛനമ്മമമാര്‍ ഒന്നിച്ചുനില്‍ക്കണം, ഭാര്യയും ഭര്‍ത്താവും പരസ്പരം അറിഞ്ഞുകൊണ്ട് ജീവിക്കണം... തുടങ്ങി സിനിമയുടെ ഓരോ ഫ്രയിമും ഉപദേശത്തിനാണു മാറ്റിവച്ചത്. ഇപ്പോഴത്തെ തലമുറ ഉപദേശം കേട്ട് നന്നാകുമെന്ന വ്യാമോഹമാണ് ഇവിടെ കാണുന്നത്. തിയറ്ററിലെത്തുന്ന നല്ലൊരുപങ്കും ചെറുപ്പക്കാരാണ്. അവര്‍ക്ക് അവരുടെ ഇടയില്‍ നിന്നുകഥ പറയുന്ന ആളെയാണ് വേണ്ടത്. അങ്ങനെയൊരു കഥ പറയന്‍ മോഹനനു സാധിച്ചതുമില്ല.

ചിത്രത്തിലെ താരങ്ങളെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ സംവിധായകനു സാധിച്ചതുമില്ല. അനൂപ്‌മേനോന്‍ എന്ന നടന്റെ മുഖത്ത് ഭാവവ്യത്യാസം വരുത്താന്‍ സാധിച്ചാല്‍ പകുതിയെങ്കിലും ജയിച്ചേനെ. പക്ഷേ എല്ലായ്‌പ്പോഴും ഒരേ ഭാവത്തിലുള്ള നടനില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തു സാധിക്കും. മുകേഷ് ഇതിനു മുമ്പ് എത്രയോ തവണ കെട്ടിയാടിയ വേഷം. ഇനിയും നൂറുപ്രാവശ്യമെങ്കിലും കെട്ടാനുള്ള വേഷം. അതില്‍ കൂടുതലൊന്നുമില്ല. ആസിഫ് അലി ആവറേജില്‍ താഴ്‌ന്നൊരു പ്രകടനമാണ് കാണിക്കുന്നത്. കോമഡിക്കു വേണ്ടികൊണ്ടുവന്ന കോട്ടയംനസീര്‍, മാമുക്കോയ, ജാഫര്‍ ഇടുക്കി എന്നിവരൊക്കെ കോമാളികളായി തരംതാഴ്ന്നുപോകുന്നു. അല്‍പമെങ്കിലും ആശ്വാസം തോന്നിയത് നന്ദുവിന്റെ സ്വതസിദ്ധമായ അഭിനയമാണ്.

മീര വാസുദേവ്, പാര്‍വണ, മാളവിക മേനോന്‍ എന്നിവരാണ് പെണ്‍താരങ്ങള്‍. പണത്തിനു വേണ്ടി ആഗ്രഹിക്കുന്നവളാണെങ്കില്‍ സ്ലീവ്‌ലെസ് ബ്ലൗസിടണം, വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുമ്പോള്‍ കണ്ണട വയ്ക്കണം എന്നിങ്ങനെയൊക്കെയുള്ള പഴഞ്ചന്‍ കാഴ്ച്ചപ്പാടാണ് സ്ത്രീവേഷത്തില്‍ സംവിധായകന്‍ വച്ചുപുലര്‍ത്തുന്നത്. കഥ പറഞ്ഞുകൊണ്ട് സിനിമ തുടങ്ങുന്ന രീതിയും ആവര്‍ത്തന വിരസം തന്നെ.

Next »

« Previous

English summary
Director M Mohanan tries to do a lot of things in his new Malayalam film 916. He tries to wrap the things in his tiny film, that created the film a preachy one,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X