twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെച്ചത് രണ്ടു പക്ഷിക്ക്, പക്ഷേ, ഒന്നും വീണില്ല

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/reviews/m-mohanan-movie-916-review-2-105897.html">« Previous</a>

    ഒരു വെടിക്ക് രണ്ടു പക്ഷി. അതാണ് പല സംവിധാകരും ആഗ്രഹിക്കുന്നത്. സ്വന്തമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്താല്‍ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൂലി വാങ്ങാം. മലയാളത്തിലെ പല പ്രധാന സംവിധായകരും ഇങ്ങനെ ഇരട്ടി ലാഭം മോഹിച്ചാണ് ഇന്ന് സിനിമ ചെയ്യുന്നത്. സത്യന്‍ അന്തിക്കാട് ഇത് കുറേ പരീക്ഷിച്ചുനോക്കി. ഒടുവില്‍ മറ്റൊരുത്തന്റെ തിരക്കഥയില്‍ സിനിമ ചെയ്താല്‍പോലും ആളു കാണാന്‍ വരാത്ത സ്ഥിതിയായി. അവസാന ചിത്രമായ പുതിയതീരത്തിന് ബെന്നി പി.നായരമ്പലമാണ് തിരക്കഥയൊരുക്കിയത്. അതിനു മുമ്പുള്ള ചിത്രങ്ങളൊക്കെ നിലംതൊടാതെ പരാജയപ്പെട്ടപ്പോഴാണ് ഇങ്ങനെ ചെയ്തുനോക്കിയത്. പക്ഷേ പ്രേക്ഷകര്‍ ആ പരീക്ഷണത്തിനു നിന്നില്ല.

    916 Movie

    മോഹനന്‍ ആദ്യ ചിത്രമായ കഥ പറയുമ്പോള്‍ സംവിധാനം ചെയ്തത് ശ്രീനിവാസന്റെ തിരക്കഥയിലാണ്. സഹോദരീഭര്‍ത്താവായ ശ്രീനിവാസന്റെ തിരക്കഥ കിട്ടാന്‍ വര്‍ഷങ്ങളോളം കാത്തിരുന്നു. രണ്ടാമത്തെ ചിത്രമായ മാണിക്യക്കല്ല് മോഹനന്‍ സ്വയം എഴുതിയ തിരക്കഥയാണ്. ഇപ്പണി തനിക്കുപറ്റിയതല്ലെന്ന് അദ്ദേഹം രണ്ടാമത്തെ ചിത്രത്തില്‍ മനസ്സിലാക്കണമായിരുന്നു. പക്ഷേ അതുണ്ടായില്ല. അതിന്റെയെല്ലാം ദോഷം 916 എന്ന മൂന്നാമത്തെ ചിത്രത്തിലുണ്ട്. ഒരു നാടകത്തിനു മുകളിലേക്കു പോകാന്‍ ഈ ചിത്രത്തിനു സാധിച്ചില്ല. മനസ്സില്‍ പതിയുന്നൊരു സീന്‍ പോലും അവശേഷിക്കാതെയാണ് ചിത്രം മനസ്സില്‍ന ിന്നു മാഞ്ഞത്.

    സംവിധാനം എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. മറ്റൊരുത്തന്റെ തിരക്കഥയാകുമ്പോള്‍ രണ്ടുപേരുടെ ഭാവനയാണ് അവിടെ വരുന്നത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ സഞ്ജയ്- ബോബി എന്ന കഴിവുറ്റ രണ്ടുപേരെ ആശ്രയിക്കാന്‍ ലാല്‍ജോസ് തയ്യാറായതാണ് വിജയിക്കാന്‍ കാരണം. വേണമെങ്കില്‍ ലാല്‍ജോസിന് സ്വന്തമായി തിരക്കഥയൊരുക്കാം. പക്ഷേ നന്നായി തിരക്കഥയെഴുന്നവരുടെ ചിത്രം ചെയ്യുമ്പോള്‍ കിട്ടുന്ന സംതൃപ്തി സ്വന്തമായി എഴുതിയ മോശം ചിത്രം ചെയ്യുമ്പോള്‍ ഉണ്ടാകില്ലല്ലോ. അത് മനസ്സിലാക്കാന്‍ ഇവിടെ പലരും ശ്രമിക്കുന്നില്ല.

    ഷാജി കൈലാസ് സ്വന്തമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സിംഹാസനം. എന്തുണ്ടായി ഫലം. ഇപ്പോള്‍ ഷാജി മറ്റൊരാളുടെ തിരക്കഥയാണ് ക്യാമറയില്‍ പകര്‍ത്തുന്നത്. തിരക്കഥാകൃത്ത് സംവിധായകന്‍ ആകുന്നതുപോലെയല്ല സംവിധായകന്‍ തിരക്കഥാകൃത്താകുന്നത്. ആ വ്യത്യാസം മനസ്സിലാക്കിയാല്‍ മോഹനനു വീണ്ടും വിജയിക്കാം.

    <ul id="pagination-digg"><li class="previous"><a href="/reviews/m-mohanan-movie-916-review-2-105897.html">« Previous</a>

    English summary
    Director M Mohanan tries to do a lot of things in his new Malayalam film 916. He tries to wrap the things in his tiny film, that created the film a preachy one.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X