For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരിലേരു നീക്കെവരു : മഹേഷ്ബാബുവും വിജയശാന്തിയും സംക്രാന്തി പോരിനിറങ്ങുമ്പോൾ.. — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.0/5
  Star Cast: Mahesh Babu, Rashmika Mandanna, Vijayshanti
  Director: Anil Ravipudi

  തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ്‌ ബാബുവിന്റെ മകരസംക്രാന്തി റിലീസ് ആണ് സാരിലേരു നീക്കെവരു. യെവനോട് മുട്ടാൻ ആര് എന്നോ മറ്റോ ആണ് അർത്ഥം. പതിവിൽ നിന്നും വ്യത്യസ്തമായി മൊഴിമാറ്റമൊന്നും കൂടാതെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിലും പടത്തിന്റെ തെലുങ്ക് വേർഷൻ വൈഡ് ആയി തന്നെ റിലീസ് ചെയ്തിരിക്കുന്നു. വെറുതെ പുറത്തിറങ്ങിയപ്പോൾ മഞ്ചേരിയിലും പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും എല്ലാം വിസ്തരിച്ചുള്ള പ്രദർശനങ്ങൾ.. മുന്നും പിന്നും നോക്കാതെ ടിക്കറ്റെടുത്തു.

  മഹേഷ്‌ ബാബു എന്നാൽ സ്റ്റൈൽ ആണ്. സ്മാർട്ട്നസും. മേജർ അജയ് കൃഷ്ണ എന്ന നീക്കെവരു കഥാപാത്രവും മഹേഷിന്റെ സ്റ്റൈലിനും ഗ്ലാമറിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ളത് തന്നെ. ശ്രീമൻതുഡുവിലും ഭരത് എന നേനുവിലും മറ്റുമായി കുറച്ച് കൊല്ലങ്ങളായി കാണുന്ന ഹൈക്ളാസ് എക്സിക്യൂട്ടീവ് ടൈപ്പ് മഹേഷ്‌ ക്യാരക്ടറുകളിൽ നിന്നും ഇത്തിരി താഴേക്ക് പിടിച്ചു കോമഡി ഫ്ലേവറിലൂടെ സിനിമ കൊണ്ടുപോവാൻ ആണ് അനിൽ രവിപുടി എന്ന സംവിധായകൻ സാരിലേരു നീക്കെവരുവിൽ ശ്രമിക്കുന്നത്.

  കാശ്മീരിലുള്ള അജയ് അവിടെ കമാൻഡോ ആയും ടെററിസ്റ്റുകളെ വേട്ടയാടിയും അർമാദിക്കുന്നുണ്ട്. സിനിമയുടെ ആദ്യത്തെ എപ്പിസോഡ് അതാണ്. എന്നാൽ അതിനും മുൻപുള്ള ഇന്ട്രോയിൽ പ്രൊഫസർ ഭാരതി എന്ന വിജയശാന്തി വരുന്നുണ്ട്. സഹ സോള്ജിയരുടെ അമ്മയായ ഭാരതിയെ തേടി അജയ് കർണൂലിൽ വരുന്നതാണ് അടുത്ത സ്റ്റെപ്പ്. കശ്‌മീരിനും കർണൂലിനും ഇടയിൽ ഉള്ള ഒരു നീണ്ടു നീണ്ട ട്രെയിൻ എപ്പിസോഡ് ആണ് സിനിമയിലെ ഏറ്റവും ബോറൻ പാർട്ട്. അതിനിടയിൽ ആണ് നായികയുടെ അരങ്ങേറ്റം.

  സംസ്കൃതി എന്ന് പേരായ രാഷ്മിക മന്ദാന. താങ്ക മുടിയലേ പ്പാ. ക്യാരക്ടർ ആണോ നടിയാണോ കൂടുതൽ വെറുപ്പിച്ചത് എന്ന് ചോദിച്ചാൽ കണ്ടുപിടിക്കാൻ നോ രക്ഷ. കർണൂലിലെ കോട്ട, അതിനുമുന്നിലെ അടി ഡയലോഗ് ഇന്റർവെൽ പഞ്ച് തുടങ്ങി പിന്നീട് ആണ് പടം ഇത്തിരി വാമാവാൻ ശ്രമിക്കുന്നത്. എന്നാലും ആകെ മൊത്തത്തിൽ ഒരു കലങ്ങായ്മ. അതാണ് പടത്തിന്റെ പ്രശ്നം. കഴിഞ്ഞ വർഷത്തെ ഫൺ ആൻഡ് ഫ്രസ്ട്രേഷൻ - എഫ് 2 എന്ന സിനിമയിലൂടെ ഇന്ത്യൻ പനോരമയിലേക്ക് എൻട്രി കിട്ടിയ ആളാണ് സംവിധായകൻ അനിൽ രവിപുടി.

  ബിഗ്ബോസ് ഹൗസിന് പുറത്ത് ചാടി മത്സരാർഥികൾ! താരങ്ങളുടെ ജീപ്പ് യാത്ര, ഷോയുടെ ചരിത്രം മാറുന്നു

  പക്ഷെ മഹേഷ്ബാബുവിന്റെ ഡേറ്റ് കിട്ടിയതോട് കൂടി കിളിപോയ മട്ടിലാണ് ചെങ്ങായി പടത്തിന് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും മെയ്ക്കിംഗ് നടത്തിയിരിക്കുന്നതും. അടിയും പാട്ടും കോമഡിയുമൊക്കെ ഉള്ള പഴയകാല മഹേഷ്‌ ബാബുവിനെ തിരികെ കൊണ്ട് വരാൻ ഊർജിതമായി ശ്രമിക്കുന്നുണ്ട് എന്നതിനാൽ താരത്തിന്റെ ആരാധകർക്ക് സംഗതി വിരുന്നാവാൻ സാധ്യത ഉണ്ട്.

  ബട്ട്, പുതിയ കാലത്തെ മഹേഷ്‌ പടങ്ങളുടെ ഫോർമാറ്റിലേക്ക് ഈ നമ്പറുകൾ ബ്ലെൻഡ് ചെയ്യുമ്പോൾ മുഴച്ചു നിൽക്കുന്നതിനാൽ മറ്റുള്ളവരെ സംബന്ധിച്ച് പടം ഒട്ടും ആശാവഹമല്ല. കുറെ കാലത്തിനു ശേഷം കിട്ടിയ നല്ല റോൾ വിജയശാന്തി ഗംഭീരമാക്കി. എന്നാൽ നായിക പാഴായ പോലെ വില്ലനും അട്ടർ പരാജയമാണ്. കർണൂൽ എം എൽ എ നാഗേന്ദ്ര പ്രകാശ് രാജ് പലവട്ടം ചെയ്ത പല റോളുകളുടെ സ്പൂഫ്... നമിക്കണം. ദേവിശ്രീ പ്രസാദ് പിടിച്ചുനിക്കാൻ പാടുപെടുന്നു.

  കലങ്ങിയില്ല എന്ന് അടിവര

  Read more about: review റിവ്യൂ
  English summary
  Sarileru Neekevvaru movie review and rating, starring Mahesh Babu in the lead role.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more