twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണിമുകുന്ദന്റെ വരവറിയിക്കുന്ന മല്ലുസിംഗ്

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/reviews/mallu-singh-movie-review-2-101413.html">Next »</a></li></ul>

    Mallu Singh
    സിനിമയുടെ നടപ്പുരീതികളിലൂടെ തന്നെ വികസിക്കുന്ന വൈശാഖന്റെ മല്ലുസിംഗ് ഉണ്ണി മുകുന്ദനെന്ന നടനെ മലയാളസിനിമയുടെ ഭാവിതാരമാക്കി അവതരിപ്പിക്കുന്നു. മലയാളത്തില്‍ രണ്ട് ഹിറ്റ് സിനിമകള്‍ ചെയ്ത വൈശാഖന്റെ മല്ലുസിംഗ് പൂജയ്ക്കുശേഷം പൃഥ്വി രാജ് കൈയ്യൊഴിഞ്ഞ പടമാണ്.

    പൃഥ്വിയ്ക്ക് പകരം ആര് എന്ന കാലിബറുള്ള സംവിധായകന്റെ അന്വേഷണം കരുത്തുറ്റ നായകനില്‍ ചെന്നെത്തി, അത് ഉണ്ണിമുകുന്ദന്റെ നേട്ടം ഒപ്പം പൃഥ്വിരാജിന് നഷ്ടവും പാരയുമായി എന്നു ചുരുക്കം. വന്‍താരനിര അണിനിരക്കുന്ന മല്ലുസിംഗ് പഞ്ചാബിന്റെ മനോഹാരിതതുറന്നുവെക്കുമ്പോള്‍ കഥയും പാശ്ചാത്തലവുമൊക്കെ കേരളത്തിന്റെ തനതുവാര്‍പ്പുമോഡല്‍ തന്നെ.

    ഉണ്ണിമുകുന്ദന്‍, കുഞ്ചാക്കോബോബന്‍, മനോജ് കെ.ജയന്‍, ബിജുമേനോന്‍, സായ്കുമാര്‍, സിദ്ദിക്ക്, സുരേഷ് കൃഷ്ണ, സംവൃത സുനില്‍, രൂപ മഞ്ജരി, മീരാനന്ദന്‍, അപര്‍ണ്ണ, ഗീത അതിഥി താരമായ് ആസിഫ് അലിയും എത്തുന്ന ചിത്രത്തിന് വൈശാഖന്റെ മുന്‍ സിനിമകളുടെ റെയ്ഞ്ചിലേക്ക് ഉയരാന്‍ സാധിച്ചില്ല.

    ഷാജിയുടെ ഛായാഗ്രഹണവും ഉണ്ണിമുകുന്ദന്റെ പ്രകടനവും പഞ്ചാബിന്റെ വര്‍ണ്ണശോഭയും ചിത്രത്തെ ബോറടിപ്പിക്കാതെ നിലനിര്‍ത്തുന്നുണ്ട്. മൂന്നു മാസത്തിനുള്ളില്‍ തിരിച്ചുവന്നില്ലെങ്കില്‍ എല്ലാം നഷ്ടപ്പെടുമെന്ന സുഹൃത്തിന്റെ അവസ്ഥയില്‍, അവനെത്തേടി പഞ്ചാബിലെ
    മല്ലുസ്ട്രീറ്റിലെത്തുകയാണ് നാട്ടില്‍ നിന്നും ഉണ്ണി. വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുവിട്ടുപോയ ഹരിയെ അവന്‍ സിംഗിന്റെ വേഷത്തില്‍
    കാണുന്നത് വാക്ക് വിത്ത് സുബൈദ എന്ന പ്രോഗ്രാമിലൂടെയാണ്.

    അവിടെ ചെല്ലുമ്പോള്‍ കാര്യങ്ങളൊക്കെ എളുപ്പമായി, മല്ലുസ്ട്രീറ്റില്‍ മലയാളം മതി പിന്നെ പപ്പനും കാര്‍ത്തികേയനും പൂജയും ഒക്കെ അവിടെ
    അടുപ്പക്കാരായി. സുന്ദരികളായ പെങ്ങന്‍മാര്‍ക്കും കുടുംബത്തിനും കാവലിരിക്കുന്ന ഹരീന്ദ്രര്‍ സിംഗിനെ നാട്ടിലെ ത്തിക്കാനുള്ള ഉണ്ണിയുടെ
    അവസാന ശ്രമങ്ങള്‍ വിജയം കണ്ടു. എല്ലാ നായകന്‍മാര്‍ക്കും പെങ്ങന്‍മാരൊക്കെ നായികയുമായപ്പോള്‍ എല്ലാം ശുഭപര്യവസായി.
    അടുത്തപേജില്‍

    മല്ലുസിംഗ് പൃഥ്വിയുടെ നഷ്ടംമല്ലുസിംഗ് പൃഥ്വിയുടെ നഷ്ടം

    <ul id="pagination-digg"><li class="next"><a href="/reviews/mallu-singh-movie-review-2-101413.html">Next »</a></li></ul>

    English summary
    The story screenplay and direction need no special mention. But there is some charm in the movie that is sure to make people like it says Neil Xavier,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X