For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രേതത്തിലും ഹൊററിലും സൈക്കിളെടുത്ത് കൂടുന്നില്ല നീലി.. അതാണാശ്വാസം!! ശൈലന്റെ റിവ്യൂ

By Desk
|

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

Rating:
2.5/5
Star Cast: Anoop Menon, Mamta Mohandas, Baburaj
Director: Althaf Rahman

മംമ്ത മോഹന്‍ദാസിനെ നായികയാക്കി അൽത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് നീലി. ആഗസ്റ്റ് പത്തിന് റിലീസിനെത്തിയ ചിത്രത്തില്‍ അനൂപ് മേനോനാണ് നായകന്‍. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയ്ക്ക് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

കള്ളിയങ്കാട്ട് നീലി എന്ന് കേൾക്കുമ്പോൾ മനസിൽ ഉണരുന്ന ഒരു ഹൊറർ കൺസെപ്റ്റുണ്ട്. മലയാളികൾ തലമുറകളായി കൈമാറിപ്പോന്ന ഒരു യക്ഷി കഥയുടെ മിത്തുമായി ബന്ധപ്പെട്ട ഒന്നാണത്. 1979ൽ എം കൃഷ്ണൻ നായർ ആ പേരിൽ തന്നെ മധുവിനെയും ജയഭാരതിയെയും കേന്ദ്രകഥാപാത്രങ്ങളായി ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നാല്പതോളം കൊല്ലങ്ങൾക്ക് ശേഷം അൽത്താഫ് റഹ്മാൻ എന്നൊരു പുതിയ സംവിധായകൻ നീലിയെന്ന പേരിൽ കള്ളിയങ്കാട് എന്നൊരു ബാക്ക് ഗ്രൗണ്ടും വച്ച് ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകന് മുൻ_വിധികൾ സ്വാഭാവികമായും ഉണ്ടാവും..

എന്നാൽ ആ മുൻവിധികളെയെല്ലാം നൈസായി പൊളിക്കുന്നു എന്നിടത്താണ് നീലി എന്ന സിനിമയും അൽത്താഫും ശ്രദ്ധേയമാവുന്നത്. ഗംഭീരമെന്നോ മഹത്തരമെന്നോ പറയാനാവില്ലെങ്കിലും. നീലിയിൽ ഒരു ഹൊറർ സിനിമയിൽ നിന്നും പ്രതീക്ഷിക്കുന്ന സ്ഥിരം ഫോർമുലകളിൽ നിന്നും ചേരുവകളിൽ നിന്നും കുറെയൊക്കെ വ്യത്യസ്തതയുണ്ട്. ഹൊററിന്റെയും പ്രേതത്തിന്റെയും പിന്നാലെ സൈക്കിളെടുത്തു കൂടാതെ അതിനെ പല എലമെന്റുകളിൽ ഒന്നായി ഒതുക്കി എന്നത് തന്നെയാണ്‌ നീലിയിൽ ഫീൽ ചെയ്യുന വ്യത്യസ്തതയിൽ മുഖ്യം.

റിയാസ്, മുനീർ എന്നിവർ ചേർന്നെഴുതിയ സ്ക്രിപ്റ്റിന്റെ പുരോഗതി ചിതറിയ ആഖ്യാന ശൈലിയിലൂടെ ആണ്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ പകർത്തിയുമാണ് ഏകദേശം ഇന്റർവെൽ വരെ സിനിമ മുന്നോട്ടുപോവുന്നത്. നോൺ_ലീനിയർ എന്ന മട്ടിൽ ഒരു കണക്ഷൻ കൊടുക്കാനൊന്നും സാധിച്ചിട്ടില്ലാത്ത ഈ ഭാഗത്ത് കള്ളിയങ്കാട്ടിലെ ഉൽസവത്തിന് വന്ന ലക്ഷ്മിയുടെ മകൾ കിഡ്നാപ്പ് ചെയ്യപ്പെടുന്നു എന്നതാണ് പ്രേക്ഷകനിലേക്ക് രജിസ്റ്റർ ചെയ്യപ്പെടുന്ന സിനിമയുമായി ബന്ധപ്പെട്ട ഒരേയൊരു കാര്യം.

മംമ്തയാണ് നായികയെന്നും നീലിയാണ് സിനിമയുടെ പേരെന്നുമൊക്കെ കേൾക്കുമ്പോൾ അവരാവും ടൈറ്റിൽ റോളിൽ എന്ന് നമ്മൾ കരുതും പക്ഷെ, അങ്ങനെയല്ല എന്നത് അടുത്ത വെറൈറ്റി ആണ്. കുട്ടിയെ നഷ്ടപ്പെടുന്ന ലക്ഷ്മിയാണ് മമ്ത. മൈ ബോസ്, റ്റു കണ്ട്രീസ് പോലെ മംമ്ത ചെയ്താൽ മാത്രം ക്ലിക്കാവുന്ന ഒരു റോളൊന്നുമല്ല ലക്ഷ്മിയുടേത്. പക്ഷെ, അവർ നന്നായിട്ടുണ്ട്. ബേബി മിയ ആണ് മകളായി വരുന്നത്.

ഇന്റർവെല്ലിന് ശേഷം സിനിമ ഒരു investigation ത്രില്ലർ മോഡിലേക്കാണ് മാറുന്നത്. ത്രില്ലർ എന്ന വിശേഷണം എത്രകണ്ട് അനുയോജ്യമാകുമെന്ന് അറിയില്ലെങ്കിലും എന്റർടൈനർ എന്ന നിലയിൽ നീലി ഒട്ടും നിരാശാജനകമല്ല എന്ന് സമ്മതിക്കേണ്ടി വരും.. ഹൊറർ ക്ലീഷെകളിൽ നിന്ന് സമ്പൂർണമായി മുക്തമൊന്നുമല്ലെങ്കിലും അതു വച്ച് വെറുപ്പിക്കുന്നില്ല. പശ്ചാത്തല ബഹളങ്ങളും ലൈറ്റിംഗും നിശബ്ദതയും സ്കാരിജമ്പും അപ്രതീക്ഷിത ഞെട്ടിക്കലുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കിലും കോമഡിയുടെ ഒരു എലമെന്റ് അതിനിടയിലൂടെ വർക്കൗട്ട് ആവുന്നതുകൊണ്ട് രസിപ്പിക്കലും നടക്കുന്നുണ്ട്.

മറിമായം ശ്രീകുമാർ, ബാബുരാജ്, രാഹുൽ മാധവ്, അനൂപ് മേനോൻ എന്നിവരൊക്കെയാണ് കഥയെ കണക്റ്റ് ചെയ്തു പോകുന്ന മറ്റു പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ശ്രീകുമാറിന്റെയും ബാബുരാജിന്റെയും ജലാലിക്ക-പ്രഭാകരൻ തസ്കരജോഡി നീലിയുടെ എന്റർടൈന്മെന്റ് എലമെന്റുകളിൽ നിർണായകമാണ്. മീശ ഷേവ് ചെയ്തു വന്ന രാഹുൽ മാധവ് ലക്ഷ്മിയുടെ ഹസ്ബന്റ് അലക്സായി കാമിയോ ക്യാരക്റ്ററെങ്കിലും ഗംഭീരഫോമിലാണ്. മീശയായിരുന്നു തന്റെ ഇത്രയും കാലത്തെ ഏറ്റവും വലിയ ബാധ്യത എന്ന് തോന്നിപ്പിക്കും വിധം. സൂപ്പർ നാച്ചുറൽ പവറുകളെ തിരിച്ചറിയാനുള്ള ഏതാണ്ടൊക്കെയോ ക്ണാപ്പുകളുമായി ഇരിക്കുന്ന റെനി ആയി അനൂപ് മേനോൻ രക്ഷയുമില്ല. കിട്ടിയ തക്കത്തിന് മണിച്ചിത്രത്താഴിലെ സണ്ണിക്കുട്ടനായി ജീവിച്ചുകളഞ്ഞു പഹയൻ.. (ഹമ്പട കേമാാ.. റെന്നിക്കുട്ടാാ)

സെക്കന്റ് ഹാഫ് പുരോഗമിക്കുമ്പോൾ, ക്ലൈമാക്സിനോടനുബന്ധിച്ച് പടം തുടക്കത്തിലെ അലസത വെടിഞ്ഞ് ശരിക്കും വാമായി എന്നത് ഒരു ഹൈലൈറ്റാണ്. എന്നാൽ പ്വൊളി ആക്കാമായിരുന്ന ടെയിൽ എൻഡ് നനഞ്ഞുപോകയും ചെയ്തു.. അതൊരു വലിയ നെഗറ്റീവ് ആയി തോന്നിയതുമില്ല.

തമിഴിലൊക്കെ മാസത്തിൽ മിനിമം ഒന്നെന്ന തോതിൽ ഹൊറർ മൂവികൾ വരാറുണ്ടെങ്കിലും, മലയാളി സംവിധായകർ പൊതുവെ കൈവെക്കാൻ പേടിക്കുന്ന ഒരു ഴോണറാണ് ഈ ഐറ്റം. പാളാൻ സകലമാന സാധ്യതകളുമുണ്ടെന്നത് തന്നെ കാര്യം. വിജയിച്ച മലയാളം പ്രേതസിനിമകൾ പിന്നീട് കാണുമ്പോൾ പോലും കടുകൈയായി തോന്നാറുമുണ്ട്. എന്നിട്ടും ധൈര്യപൂർവം ഇങ്ങനെ ഒരു നീലിയെ അത്യാവശ്യം കൈയടക്കത്തോടെ സ്ക്രീനിൽ എത്തിച്ചെന്നതിൽ പുതുമുഖമെന്ന നിലയിൽ സംവിധായകന് ആഹ്ലാദിക്കാം.

English summary
Mamta Mohandas' Neeli movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more