For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കളർഫുള്ളാണ് മാർഗംകളി, കാമ്പൊന്നുമില്ലെങ്കിലും.. ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Bibin George, Namitha Pramod, Baiju
Director: Sreejith Vijayan

ലിസ്റ്റിൻ സ്റ്റീഫൻ എന്ന പേരിനും മാജിക് ഫ്രെയിംസ് എന്ന പോഡക്ഷൻ house നും മലയാളത്തിലെ സിനിമാസ്വാദകർക്കിടയിൽ സവിശേഷമായ ഇമേജ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ ലിസ്റ്റിൻ നിർമിച്ചതും മലയാളസിനിമയുടെ സെൻസിബിലിറ്റിയെ പുതുക്കി പണിയുന്നതിന് നിർണായക പങ്ക് വഹിച്ചതുമായ ട്രാഫിക്, ചാപ്പകുരിശ്, ഉസ്താദ്ഹോട്ടൽ പോലുള്ള സിനിമകൾ തന്നെ കാരണം. ഇന്ന് പുരത്തിറങ്ങിയിരിക്കുന്ന മാർഗംകളിയുടെ നിർമാതാവിന്റെ സ്ഥാനത്തും ലിസ്റ്റിന്റെയും മാജിക് ഫ്രെയിംസിന്റെയും പേരുണ്ട്. പക്ഷെ, മേൽപ്പറഞ്ഞ സിനിമകളുമായൊന്നും താരതമ്യമൊട്ടും അർഹിക്കാത്തതും എല്ലാ കൊമേഴ്‌സ്യൽ എലമെന്റുകളും ടൺ കണക്കിന് കുത്തിനിറച്ചതുമായ ഒരു നിർബന്ധിത എന്റർടൈന്മെന്റ് ഐറ്റമാണ്. ലിസ്റ്റിൻ മാത്രമല്ല മറ്റൊരു സീനിയർ നിർമാതാവായ ആൽവിൻ ആന്റണിയും കൂട്ടുപ്രതിയായ് പ്രൊഡ്യൂസർടെ സ്ഥാനത്ത് ഉണ്ട്.

ഛായാഗ്രാഹകൻ ആയി സിനിമയിൽ എത്തി കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായകനായി മാറിയ ശ്രീജിത്ത് വിജയൻ ആണ് മാർഗംകളിയുടെ സംവിധാനം. വർണക്കൂട്ടുകൾ വാറിവിതരി മുട്ടിന് മുട്ടിന് ട്വിസ്റ്റ് ഇട്ട് തയാർ കോമഡിയിൽ ചെയ്ത കുട്ടനാടൻ മാർപ്പാപ്പയുടെ അതേ ഴോണറിൽ തന്നെയാണ് മാർഗംകളിയുടെയും നിർമിതി.

വോഡാഫോൺ കോമഡി സ്റ്റാർ പ്രോഗ്രാമിലൂടെ ജനപ്രിയനായ ശശാങ്കൻ മയ്യനാട് ആദ്യമായി സ്ക്രിപ്റ്റ് എഴുതുന്നു എന്നതാണ് മാർഗം കളിയുടെ ഒരു സവിശേഷത. സംഭാഷണം എഴുതിയിരിക്കുന്നതാകട്ടെ നായകനായ ബിബിൻ ജോർജ് തന്നെയാണ്. ആയതിനാൽ കോമഡിക്ക് കുറവൊന്നുമില്ല എന്നത്

ഒരു മർഗവുമില്ലാതെ കളിച്ച കളി എന്നാണ് മാർഗംകളിയുടെ ടാഗ്‌ലൈൻ. സിനിമയുടെ കഥാഗതി മുന്നോട്ട് പോവുമ്പോൾ ടാഗ്‌ലൈൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാകും..

സച്ചി എന്ന് വിളിപ്പേരുള്ള സച്ചിദാനന്ദൻ എന്ന ബിബിൻ നായക കഥാപാത്രത്തിന്റെ ചെറുപ്പം മുതൽ യുവത്വം വരെയുള്ള ജീവിതവും അതിനിടയിൽ അയാളുടെ ജീവിതത്തിൽ കടന്നുവരുന്ന ഒരു പെണ്കുട്ടിയെ ആദ്യം ഒഴിവാക്കാനും അവൾ ഒഴിവായിപ്പോയപ്പോൾ പിന്നെ അവളെ ഇമ്പ്രെസ് ചെയ്യിച്ച് തന്നിലേക്ക് ആകര്ഷിക്കാനുമായി നടത്തുന്ന പല രീതിയിലുള്ള ആ മാർഗം കളികളും എന്ന് സിനിമയെ ഒറ്റ വാചകത്തിൽ സംഗ്രഹിക്കാം. കുറച്ച് കാലമായി ഇറങ്ങുന്ന മിക്കവാറും സിനിമകളെയും പോലെ മാർഗംകളിയും ഒരു ഹോസ്പിറ്റലിൽ ആണ് തുടങ്ങുന്നത്. അവിടെ ഡോക്ടറെ കാത്തിരിക്കുന്ന ഒരു ഗർഭിണിയുടെ വയറ്റിലെ ഗർഭസ്ഥശിശു ആണ് സിനിമയുടെ കഥ പറഞ്ഞ് തുടങ്ങുന്നത് എന്നതും കൊച്ചിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് ദുൽഖർ സൽമാൻ ആണ് എന്നതുമൊരു വറൈറ്റി ആയി പറയാം..

പ്രാന്തൻ എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കലാകാരൻ ആയ രമണൻ നായരുടെയും ചിത്രകാരി കൂടിയായ ഭാര്യ ചന്ദ്രികയുടെയും മകനാണ് സച്ചി. കുട്ടനാടൻ മാർപ്പാപ്പായിലെ പോലെ സ്മാർട്ട് ആണ് ശാന്തികൃഷ്ണ തന്നെയായ അമ്മ. രമണൻ നായയെന്ന സിദ്ദിഖിന്റെ വട്ടുകളും സിനിമയിലെ മികച്ച എന്റർടൈന്മെന്റ് materials ആണ്. റിച്ച് സെറ്റപ്പിൽ ആയതുകൊണ്ട് തന്തയും തള്ളയും ചെക്കനെ പണിക്കൊന്നും വിടുന്നില്ല എന്നത് ആണ് ഓന്റെ പ്രധാന അസ്തിത്വ ദുഃഖങ്ങളിൽ ഒന്ന്.. (ഹെന്താല്ലേ)

അച്ഛന് മൂന്നാറിൽ എട്ട് ഏക്കർ തേയിലത്തോട്ടവും അമ്മയ്ക്ക് ഒരേക്കർ കശുവണ്ടി തോട്ടവും സ്വന്തമായി ബീച്ചിൽ ലസ്സി ഷോപ്പുമുള്ള മറ്റൊരു സമ്പന്നനായ ടിക് ടോക്ക് ഉണ്ണി ആണ് സച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്.. ടിക് ടോക്ക് സിമ്മമായ ഉണ്ണി തന്റെ വണ്‍ സൈഡ് പ്രണയത്തിലെ ഊർമിള എന്ന പെണ്കുട്ടിക്ക് പണി കൊടുക്കാൻ സച്ചിയെ വച്ച് ഫോണിലൂടെ നടത്തുന്ന ഓപ്പറേഷൻ ആണ് സച്ചിയുടെ ജീവിതത്തിൽ പിന്നെ പണിയും മാർഗംകളിയും ഒക്കെയായി മാറുന്നത്.. (വീണ്ടും തെന്താല്ലേ..) ടിക് ടോക് ഉണ്ണി എന്നത് ഹരീഷ് കണാരൻ ആണ് എന്നതാണ് ഈ ട്രാക്കിലെ എന്റർടൈന്മെന്റ് ഫാക്ടർ.

സച്ചിയുടെ മറ്റൊരു ചങ്കൻ പി എ എന്ന് അയാൾ വിളിക്കുന്ന സദാസമയം കിണ്ടി ആയി നടക്കുന്ന ആന്റപ്പൻ ആണ്. ആന്റപ്പൻ സച്ചിയെ തിരികെ വിളിക്കുന്നത് പി എം എന്നാണ്. സിനിമയുടെ ഒരു നിര്ണായകഘട്ടത്തിൽ ഈ പി എ , പി എം വിളികളുടെ പിന്നിലുള്ള രഹസ്യത്തിന്റെ ചുരുളഴിയുന്നതും ആന്റപ്പൻ നമ്മടെ ബൈജു മച്ചാൻ ആണ് എന്നതും ആ അക്കൗണ്ടിലുള്ള രോമാഞ്ചം..

നായകനായ ബിബിന്‍ ജോർജിന്റെ ശാരീരികവൈകല്യം ഒരു സ്‌റന്റിമെന്റ്‌സ് ഫാക്ടറായി സിനിമയിൽ എവിടെയും ഉപയോഗിച്ചിട്ടില്ല എന്നത് ഒരു മാർഗം കളിയുടെ ഒരു ഹൈലൈറ്റ് ആണ്. എന്നാൽ നായികയായ ഊര്മിളയുടെ സൗന്ദര്യ പ്രശ്നങ്ങൾ ആവോളം ഉപയോഗിച്ചിട്ടുണ്ട് താനും. സൗന്ദര്യ വൈകല്യങ്ങൾ ഉള്ള നായിക എന്നത് തന്നെ ഒരു വലിയ കാര്യമെന്ന് കരുതി സമാധാനിക്കാം. നമിത പ്രമോദ് ആണ് നായിക. നമിതയുടെ സ്‌ക്രീൻ പ്രസൻസിനെ പാട്ടുസീനുകളിൽ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്..

നായികയുടെ മുഖസൗന്ദര്യത്തിന്റെ പൂർണത ചർച്ച ചെയ്യുന്ന സിനിമ ബോഡി ഷെയിമിംഗ് വച്ചുള്ള കോമഡികളിൽ അർമാദിച്ചു വെരകുകയാണ് എന്നതാണ് ദയനീയത. സാധാരണ ഹരീഷ് കണാരൻ നേരിടേണ്ടി വരുന്ന അപമാനങ്ങൾക്ക് ഇത്തവണ കണാരന്റെ കടയിലെ ജോലിക്കാരൻ ആയ ക്യാരക്റ്റർ ആണ് ഇരയാകേണ്ടിവരുന്നത്.. "അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ" എന്നതാണ് പുള്ളിക്കാരന്റെ signature ഡയലോഗ് തന്നെ.. സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററും തന്നെയാണ് ഈ ഡയലോഗ് കേൾക്കേണ്ടി വരുന്ന ഓരോ സന്ദർഭങ്ങളിലും അപഹാസ്യരാവുന്നത് എന്നതാണ് സിനിമയുടെ പ്രധാന കല്ലുകടി..

ഗർഭഗസ്ഥൻ കഥ പറഞ്ഞ് തീരുന്നിടത്തുള്ള ഒരു രസികൻ ട്വിസ്റ്റ് ആണ് സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ ഉള്ള പ്രധാന എനർജി. ഛായാഗ്രഹണ മികവും ഗോപി സുന്ദറും മാർഗംകളിയെ കളറാക്കുന്നുണ്ട്. കുട്ടനാടൻ മാർപ്പാപ്പ കണ്ടിറങ്ങിയപ്പോൾ ഈ പടമൊക്കെ എങ്ങനെ രക്ഷപ്പെടുമെന്നു ആത്മാർത്ഥമായി ചിന്തിച്ച ഒരാളാണ് ഞാൻ. പക്ഷെ പ്രേക്ഷകർ അത് സ്വീകരിക്കുന്നതിനും പിന്നീട്‌ സാക്ഷിയാകേണ്ടി വന്നു. അതിനാൽ മാർഗംകളിയുടെ റിസൽറ്റിനെ കുറിച്ച് ഒരു പ്രവചനമില്ല..

ആവറേജ് നിലവാരത്തിലൊതുങ്ങുന്ന ഒരു കളർഫുൾ എന്റർടൈനർ എന്നുമാത്രം പറഞ്ഞ് നിർത്താം.

Read more about: review റിവ്യൂ
English summary
Margamkali movie review,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more