For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമയം പോകന്‍ മറിയംമുക്കിലേക്കു പോകാം

  |

  Rating:
  2.5/5
  Star Cast: Fahadh Faasil,Sana Althaf,Manoj K Jayan
  Director: James Albert

  ആദ്യ പകുതി കടലിലും രണ്ടാം പകുതി പള്ളിയിലുമായി പോയൊരു ചിത്രം. പക്ഷേ രണ്ടിടത്തും ഉറച്ചുനില്‍ക്കാത്തതിനാല്‍ പ്രേക്ഷകര്‍ സിനിമയ്‌ക്കൊടുവില്‍ കൂവി മടുക്കുന്നു. ഫഹദ് ഫാസില്‍ നായകനായ മറിയംമുക്ക് എന്ന ചിത്രത്തിനൊടുവില്‍ കൂവി മടുക്കുന്ന പ്രേക്ഷകരെയാണു കാണുന്നത്. കടല്‍ പശ്ചാത്തലത്തിരൊങ്ങിയ ചിത്രം പള്ളിയിലേക്കും മാതാവിന്റെ ദിവ്യ പ്രവൃത്തിയിലേക്കുമായിപ്പോയതോടെ സംവിധായകന്‍ പ്രേക്ഷകരെയങ്ങു മറുന്നു.

  പിന്നെ നായകന്റെയും നായികയുടെയും പ്രണയം വിജയിപ്പിക്കാന്‍ പലതും കാട്ടിക്കൂട്ടേണ്ടി വന്നു. എല്ലാ തെമ്മാടികളെയും ഒറ്റരാത്രികൊണ്ടു വിശുദ്ധന്മാരാക്കേണ്ടി വന്നു. അതോടെ എല്ലാം തകിടം മറിഞ്ഞു. പിന്നെ പ്രേക്ഷകര്‍ തിയറ്റര്‍ കയ്യടക്കുകയായി. സിനിമ ക്ലൈമാക്‌സിലെത്തുമ്പോഴേക്കും എല്ലാവരും കൂവേണ്ട സ്ഥിതിയിലാണ്. കൂവി കൂവി സിനിമ അവസാനിക്കുന്നു.

  mariyam-mukku

  ജയിംസ് ആല്‍ബര്‍ട്ടിന്റെ കന്നി സംവിധാന സംരംഭമായ മറിയംമുക്ക് ആവറേജിലും താഴെയൊതുങ്ങിപ്പോകുന്നൊരു ചിത്രാണ്. ഫഹദ് ഫാസിലിനൊപ്പം മലയാളത്തിലെ ഒരുവിധം മൂന്നാംനിര താരങ്ങളൊക്കെയുണ്ടായിട്ടും വിജയിപ്പിച്ചെടുക്കാന്‍ കഴിയുന്നില്ല. വലിയൊരു കാന്‍വാസില്‍ തുടങ്ങിയ ചിത്രം ഒടുവില്‍ പള്ളിക്കകത്തെ ചെറിയൊരു ഫ്രെയിമിലേക്കു ചുരുങ്ങിപോകുന്നു.

  ഫഹദ് നായകനായ ആമേന്‍ കണ്ടവര്‍ക്ക് ഈ സിനിമയില്‍ ഒരു പുതുമയും തോന്നില്ല. ഫഹദിന്റെ തന്നെ ചേഷ്ടകളെല്ലാം ആവര്‍ത്തനമായിട്ടേ തോന്നുന്നുള്‌ളൂ. കണ്ടാല്‍ പ്രണയം തോന്നുകയോ മുഖത്തൊരു പ്രണയം തോന്നുകയോ ചെയ്യാത്തൊരു നായിക നായകനു തീരെ ചേരുന്നില്ല. പിന്നെ ബാക്കിയെല്ലാം നമ്മള്‍ പല സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ തന്നെ. ചായക്കടക്കാരനും മീന്‍ വില്‍ക്കുന്നവനും അവിടുത്തെ ഗുണ്ടകളും ഗുണ്ടാ നേതാക്കളും നേട്ടമുണ്ടാക്കാന്‍ വരുന്ന വരത്തനുമെല്ലാമായി സിനിമയാകെ കൂടിമറിയുന്നു.

  സംവിധായകന്റെതു തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. ഓര്‍ത്തുവയ്ക്കാവുന്നൊരു നല്ല മുഹൂര്‍ത്തംപോലും സിനിമയിലില്ല. നല്ല സംഭാഷണോ ഗാനമോയില്ല. യേശുദാസ് ഏറെക്കാലത്തിനു പാടിയൊരു പാട്ടുണ്ടായിരുന്നു. പക്ഷേ അതുപോലും പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിക്കുന്നില്ല.

  മനോജ് കെ. ജയന്‍, ജോയ്മാത്യു, സാദിഖ്, നന്ദു, ഇര്‍ഷാദ്, ശ്രീജിത്ത് രവി, ദേവി അജിത്ത്, സീമ ജി. നായര്‍ എന്നിങ്ങനെ താരസമ്പുഷ്ടമായൊരു ചിത്രമായിരുന്നു മറിയംമുക്ക്. പക്ഷേ സംവിധായകന്റെ ശ്രദ്ധ ഫഹദ് ഫാസിലില്‍ മാത്രമായതോടെ മറ്റുള്ളവര്‍ വെറുതെ വന്ന് അഭിനയിക്കുന്നവരായി പോയി. വെറുതെയൊരു സമയം കൊല്ലിയായി മാത്രം കണ്ടിരിക്കാവുന്നൊരു ചിത്രമാണ് മറിയംമുക്ക്.

  ചുരുക്കം: കേട്ടു പഴകിയ കഥയും നായകനെ കേന്ദ്രീകരിച്ചുള്ള ആവിഷ്‌കാരവും മുഷിപ്പിക്കുന്നു.

  ഫെലിക്‌സിന്റെ പ്രണയം സഫലമാകുമോ?

  English summary
  Mariyam Mukku is the debut directorial venture of James Albert. The movie stars Fahadh Faasil in the lead role. Vikramadithyan fame Sana Althaf plays the female lead opposite Fahadh in the movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X