»   » മേരികോം... ഒരു പെണ്‍ പ്രചോദന സിനിമ

  മേരികോം... ഒരു പെണ്‍ പ്രചോദന സിനിമ

  By Soorya Chandran

  ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളാണ് മേരികോം... വനിത ബോക്‌സിങ്ങിലെ ലോക താരം. ആ മേരികോമിന്റെ ജീവിതമാണ് താരനാമത്തില്‍ തന്നെ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്.

   

  പറക്കും സിങ് എന്ന മില്‍ഖ സിങിന്റെ കഥപറഞ്ഞ ഭാഗ് മില്‍ഖ ഭാഗ് പോലെ മേരികോമും തീയേറ്ററുകളെ ആവേശത്തിലാഴ്ത്തുന്ന കാഴ്ചയാണ് ആദ്യ ദിവസം തന്നെ പുറത്ത് വരുന്നത്.

  പ്രിയങ്ക ചോപ്രയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകും ഈ സിനിമ എന്നുറപ്പ്. സ്‌ക്രീനില്‍ മേരികോം ആയി ജീവിക്കുകയാണ് പ്രിയങ്ക. ചുരുക്കിപ്പറഞ്ഞാല്‍ 'മേരികോം' ഒരു പെണ്‍ പ്രചോദന സിനിമയാണ്... മേരികോമിന്റെ വിശേഷങ്ങള്‍....

  പെണ്‍കരുത്ത്

  ബോക്‌സിങ് റിങ്ങിലെ പെണ്‍കരുത്താണ് മേരികോം... ആ മേരികോമിന്റെ സംഭവ ബഹുലമായ ജീവിതകഥയാണ് സിനിമയാക്കിയിരിക്കുന്നത്.

   ഗ്രാമീണപ്പെണ്‍കൊടിയില്‍ നിന്ന് ഒളിമ്പിക്‌സിലേക്ക്

  മണിപ്പൂരിലെ ഒരു സാധാരണ ഗ്രാമീണ പെണ്‍കൊടിയായിരുന്നു മേരി കോം. അവിടെ നിന്നാണ് ഒളിമ്പിക്‌സിലെ ബോക്‌സിങ് റിംഗ് വരെ അവര്‍ എത്തിയത്.

  പുരുഷാധിപത്യം

  ബോക്‌സിങ് റിംഗില്‍ എന്നും പുരുഷാധിപത്യമായിരുന്നു. ആപുരുഷാധിപത്യത്തെ ചെറുത്തുകൊണ്ടാണ് മേരി കോം ബോക്‌സിങിന്റെ പെണ്‍ മുഖമായത്. അതുകൊണ്ട് തന്നെയാണ് ഈ സിനിമ പ്രചോദനാത്മകമാകുന്നതും.

  സംവിധായകന്റെ കന്നിപ്പടം

  ഒമങ് കുമാര്‍ എന്ന സംവിധായകന്റെ കന്നി സംരംഭമാണ് മേരികോം എന്ന ചിത്രം. ഒരു കാര്യം ഉറപ്പിക്കാന്‍ ഇന്ത്യന്‍ സിനിമക്ക് മുതല്‍ക്കൂട്ടായിരിക്കും ഈ ചെറുപ്പക്കാരന്‍.

  വഴക്കാളികള്‍

  സ്‌കൂളിലേയും പുറത്തേയും വഴക്കാളികള്‍ എങ്ങനെ മോരികോമിലെ ബോക്‌സറെ ഉണര്‍ത്തി എന്ന് സിനിമയില്‍ പറയുന്നുണ്ട്.

  മണിപ്പൂരിന്റെ സൗന്ദര്യം

  മണിപ്പൂരിന്റെ ഗ്രാമീണ ഭംഗിയും വശ്യതയും രൗദ്രതയും എല്ലാം അതി മനോഹരമായി ക്യാമറയിലാക്കിയിട്ടുണ്ട് കീക്കോ നകഹാര.

  ബോക്‌സറും അമ്മയും

  ഒരു വശത്ത് ശക്തയായ ബോക്‌സര്‍... മറുവശത്ത് എല്ലാ തരള ഭാവങ്ങളും ഉള്ള മാതാവ്. ഇത് രണ്ടും പ്രിയങ്ക അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  ജീവിക്കുന്ന ചരിത്രം

  സാധാരണ ചരിത്ര സിനിമ പോലെയല്ല മേരികോം. ജീവിച്ചിരിക്കുന്ന ഒരു കായിക താരത്തെക്കുറിച്ചുളള ചിത്രമാണ്. അതിന്റെ എല്ലാ റിസ്‌കുകളും മറികടക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. നടിയെന്ന നിലയില്‍ പ്രിയങ്കക്കും.

  തെറ്റ് പറയാന്‍

  എടുത്ത് പറയത്തക്കതായി യാതൊരു പോരായ്മയും ഇല്ല എന്നതാണ് മേരികോമിന്റെ പ്രത്യേക. അതുകൊണ്ട് തന്നെ ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം പ്രതീക്ഷിക്കാം.

  ആദ്യാവസാനം

  ഒരു പെണ്‍ജീവിതം എത്രത്തോളും പ്രചോദനാത്മാകമാണ് എന്നതിന്റെ ഉദാഹരണം. അതാണ് ആദ്യാവസാനം മേരികോം എന്ന സിനിമ.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X