twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ് വെടിക്കെട്ടുമായി എഡ്ഡിയും കൂട്ടുകാരും എത്തി, ന്യൂജനറേഷന് ആഘോഷം, മാസ്റ്റര്‍പീസ് ഓഡിയൻസ് റിവ്യൂ!

    |

    ന്യൂജനറേഷന്‍ ടേസ്റ്റിന് അനുസരിച്ച് സംവിധായകന്മാരെല്ലാം സിനിമകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഇന്ന് മുതല്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസും എത്തിയിരിക്കുകയാണ്. രാജാധിരാജ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമ കോളേജ് പശ്ചാതലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

    പുലിമുരുകന് ഓസ്‌കാര്‍ കിട്ടുമോ? ഇന്ത്യയിലെ ഒരു സിനിമയ്ക്കും കിട്ടാൻ പോവുന്നില്ല! കാരണം ഇതാണ്!!പുലിമുരുകന് ഓസ്‌കാര്‍ കിട്ടുമോ? ഇന്ത്യയിലെ ഒരു സിനിമയ്ക്കും കിട്ടാൻ പോവുന്നില്ല! കാരണം ഇതാണ്!!

    ഓണത്തിനിറങ്ങിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെങ്കിലും. ആ കുറവ് നികത്താനെത്തിയ മാസ്റ്റര്‍പീസിനെ വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന സിനിമ 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    മാസ്റ്റര്‍പീസ്

    മാസ്റ്റര്‍പീസ്

    അടിയും ബഹളവുമായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരെ പഠിപ്പിക്കാനെത്തുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. വിദ്യാര്‍ത്ഥികളെക്കാളും തല്ലിപ്പൊളിയായ ഒരു അധ്യാപകനാണ് മമ്മൂട്ടിയുടെ കഥാപാത്രം.

    എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവ എഡ്ഡി

    എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ അഥവ എഡ്ഡി

    എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. പേരിനെ ചുരുക്കി എഡ്ഡി എന്നാണ് വിളിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം കൊടുത്ത സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്നാണ് ആദ്യം വന്ന വിലയിരുത്തല്‍.

    ബിഗ് റിലീസ്

    ബിഗ് റിലീസ്

    മറ്റൊരു മാസ് ചിത്രത്തിന് കൊടുക്കേണ്ട എല്ലാ പ്രധാന്യം കൊടുത്തും ബിഗ് റിലീസായിട്ടാണ് മാസ്റ്റര്‍പീസ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. മാസ് വെടിക്കെട്ടുമായി മാസ്റ്റര്‍പീസിലെ എഡ്ഡിയും കൂട്ടുകാരും വരുന്നതെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്.

    മമ്മൂക്ക തകര്‍ത്തു

    മമ്മൂക്ക തകര്‍ത്തു

    മമ്മൂട്ടിയുടെ വന്‍ തിരിച്ച് വരവ് നടത്തിയ സിനിമയാണെന്നും നൂറ് ദിവസത്തിന് മുകളില്‍ സിനിമ തിയറ്ററുകളില്‍ ഓടുമെന്നുമാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല സിനിമയുടെ വിജയം മമ്മൂട്ടിയെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണെന്നും ആരാധകര്‍ പറയുന്നു.

    ഫാന്‍സ് ഷോ

    ഫാന്‍സ് ഷോ

    കേരളത്തില്‍ പ്രമുഖ തിയറ്ററുകളിലെല്ലാം ഫാന്‍സ് ഷോ ആയിരുന്നു രാവിലെ മുതല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ആരാധകര്‍ മമ്മൂട്ടിയോടും മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനോടുമുള്ള സന്തോഷം അറിയിച്ചിരിക്കുന്നത്.

     ആക്ഷനും പാട്ടുകളും

    ആക്ഷനും പാട്ടുകളും

    ആദ്യ പകുതി കിടിലനായിരുന്നാനെന്നും രണ്ടാം പകുതി അതിലും മികച്ചതായിരുന്നു. ഒപ്പം മികച്ച ആക്ഷന്‍ രംഗങ്ങളും പാട്ടുകളുമാണ് സിനിമയില്‍ ഉള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. തുടക്കം മെല്ലെയാണെങ്കിലും രണ്ടാം പകുതി മുതല്‍ കഥ അതിവേഗതത്തില്‍ തന്നെ സഞ്ചരിക്കുന്നതായിട്ടുമാണ് സിനിമ ചിത്രീകരിച്ചരിക്കുന്നത്.

     മൂന്ന് നായികമാര്‍

    മൂന്ന് നായികമാര്‍

    ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് മൂന്ന് നായികമാരാണുള്ളത്. അതില്‍ വരലക്ഷ്മി ശരത്കുമാറാണ് ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. മമ്മൂട്ടിയ്‌ക്കെപ്പം സന്തോഷ് പണ്ഡിറ്റ് അവതരിപ്പിച്ച കഥാപാത്രം വലിയ കൈയടി നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ലേഡീസ് ഫാന്‍ഷോയും


    ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന മാസ്റ്റര്‍പീസ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ചെങ്ങന്നൂരില്‍ സിനിമയുടെ ലേഡീസ് ഫാന്‍ഷോയും നടക്കുകയാണ്. മമ്മൂക്കയ്ക്ക് സ്ത്രീ ആരാധകരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നതിന്റെ അടയാളമാണ് ലേഡീസ് ഫാന്‍ഷോ യിലൂടെ കാണിച്ച് തരുന്നത്.

    English summary
    Masterpiece movie audience review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X