twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

തുറന്നുകാട്ടുന്നത് സിനിമയുടെ ഇരുണ്ട ലോകം

By Nirmal Balakrishnan

Next »

« Previous

മലപ്പുറത്തെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് നജീബ് ജനിച്ചത്. ഉപ്പ മൂസാ ഹാജി വിശ്വാസങ്ങളില്‍ മുറുകെ പിടിക്കുന്നവനാണ്. മകനും തന്നെ പോലെ വാഴക്കുല കച്ചവടക്കാരന്‍ ആകണമെന്നാണ് അയാളുടെ ആഗ്രഹം. എന്നാല്‍ നജീബിനാകട്ടെ മനസ്സു മുഴുവന്‍ സിനിമയാണ്. എങ്ങനെയെങ്കിലും സിനിമയില്‍ എത്തണമെന്ന് ആശിച്ചു നടക്കുകയാണ് അയാള്‍. പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അയാള്‍ അപേക്ഷ നല്‍കുന്നു. ഉമ്മയോട് സത്യം പറഞ്ഞ്, ഉപ്പയോട് നുണ പറഞ്ഞ് നജീബ് കോടമ്പക്കത്തെത്തുന്നു.

പാലക്കാട്ടെ പാവപ്പെട്ട കുടുംബത്തിലാണ് സാവിത്രി (മൈഥിലി) ജനിച്ചത്. അച്ഛന്‍ മുഴുക്കുടിയന്‍. ഭാര്യയുടെ മരണം അയാള്‍ ആഘോഷിക്കുന്നത് പുതിയ വിവാഹങ്ങള്‍ ചെയ്തുകൊണ്ടാണ്. ഒരിക്കല്‍ അച്ഛനോടും പുതിയ ഭാര്യയോടും വഴക്കുണ്ടാക്കി അവള്‍ വീടുവിട്ടിറങ്ങി. നൃത്ത അധ്യാപിക (ലെന)യാണ് അവള്‍ക്കു തുണയാകുന്നത്. അവര്‍ ചെന്നൈയിലെ തന്റെയൊരു സുഹൃത്ത് വഴി സാവിത്രിക്ക് ജോലി ശരിയാക്കാന്‍ ചെന്നൈയിലെത്തുന്നു.

matinee2

എന്നാല്‍ സാവിത്രിയെ ഭാഗ്യം തേടിയെത്തിയത് സിനിമയില്‍ നായികയാക്കി കൊണ്ടായിരുന്നു. നജീബ് ആയിരുന്നു ആ ചിത്രത്തിലെ നായകന്‍. പുതുനക്ഷത്രങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച് രണ്ടുപേരും നാട്ടിലെത്തുന്നു. മകന്‍ സിനിമയില്‍ അഭിനയിച്ചു എന്നറിഞ്ഞ് ഹാജിയാര്‍ അവനെ തല്ലുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്ന ദിവസം അയാള്‍ കുടുംബസമേതം തിയറ്ററിലെത്തുന്നു.
അഭിനയിച്ചത് പ്രണയചിത്രത്തിലായിരുന്നെങ്കിലും ചിത്രത്തിന്റെ വിജയത്തിനു വേണ്ടി നിര്‍മാതാവ് അതില്‍ അശ്ലീല രംഗങ്ങള്‍ തിരുകി കയറ്റുന്നു. മകന്‍ അഭിനയിച്ച എ ചിത്രം തിയറ്ററിലിരുന്ന് കാണേണ്ടി വന്ന ഹാജിയാര്‍ തിയറ്ററില്‍ വച്ച് മകനെ അടിച്ച് കുടുംബത്തില്‍ നിന്നു പുറത്താക്കുന്നു.

നാട്ടില്‍ നില്‍ക്കാന്‍ പറ്റാതായ നജീബും സാവിത്രിയും കോടമ്പക്കത്തെത്തുന്നു. സാവിത്രി പിന്നീട് നിഷ എന്ന പേരില്‍ എ ചിത്രങ്ങളിലെ തിരക്കുള്ള നായികയാകുന്നു. ഒരിക്കല്‍ എ ചിത്ത്രില്‍ അഭിനയിച്ചതിനാല്‍ നജീബിന് പിന്നീട് ചിത്രമൊന്നും ലഭിക്കുന്നില്ല. പെട്രോള്‍ ബങ്കില്‍ ജോലിക്കു നില്‍ക്കുന്ന അയാള്‍ സാവിത്രിക്കൊപ്പം താമസിക്കുന്നു. പക്ഷേ പിന്നീടുള്ള അവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ്.

ഒരുസിനിമയില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്ന രണ്ടുപേര്‍ക്കും തങ്ങള്‍ ആഗ്രഹിച്ച വഴിയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. സിനിമയെന്ന ചിലന്തിവലയില്‍ കുടുങ്ങി ജീവിതം പൊലിഞ്ഞ അനേകം ആളുകളെ പോലെ സാവിത്രിയുടെയും നജീബിന്റെയും ജീവിതം അവസാനിക്കുന്നു. ഇതാണ് അനില്‍ ഉപാസന സംവിധാനം ചെയ്ത മാറ്റിനി. തുടക്കക്കാരന്റെ പരുങ്ങലില്ലാതെ അനില്‍ സിനിമ ഗംഭീരമാക്കിയിരിക്കുന്നു.

കഥയുടെ പുതുമ തന്നെയാണ് ചിത്ത്രതിന്റെ വിജയത്തിനു സഹായിക്കുന്നത്. സിനിമയില്‍ ജീവിതം പൊലിഞ്ഞ നിരവധി പേരുടെ കഥകള്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും ഇത്രയും ഇരുണ്ട വശം ഇത്രയുംധൈര്യത്തോടെ കാണിക്കാന്‍ മുമ്പ് ആരും ധൈര്യപ്പെട്ടിട്ടില്ല. തിരക്കഥയെഴുതിയ അനില്‍ നാരായണനും പ്രശംസ അര്‍ഹിക്കുന്നു.

Next »

« Previous

English summary
Matinee, the new Malayalam film helmed by débutante Aneesh Upasana tries to tell the story of some people who end up in the dark corners of glamour world,Says rediff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X