twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചങ്കും ചങ്കിടിപ്പുമായി 'ഏട്ടന്റെ' കുട്ടികളെത്തി, നടനം ജീവിതമാക്കിയ 'മോഹന്‍ലാല്‍' ഓഡിയന്‍സ് റിവ്യൂ

    |

    മഞ്ജു വാര്യരും ഇന്ദ്രജിത്തും നായികാനായകന്‍മാരായെത്തിയ മോഹന്‍ലാല്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ചിത്രമാണിത്. സിനിമാജീവിതത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ആദരവ് കൂടിയാണ് ഈ സിനിമ. ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ നരേന്ദ്രന്‍, മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയിലേക്ക് അവതരിച്ചത് ഈ ഡയലോഗ് പറഞ്ഞുകൊണ്ടാണ്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. തിരനോട്ടത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ആ സിനിമ വെളിച്ചം കണ്ടിരുന്നില്ല.

    മമ്മൂട്ടിയും സുരേഷ് ഗോപിയുമില്ല, 'ബിഗ് ബോസു'മായി മോഹന്‍ലാല്‍? ലാല്‍സലാമിന് പിന്നാലെ വീണ്ടും ?മമ്മൂട്ടിയും സുരേഷ് ഗോപിയുമില്ല, 'ബിഗ് ബോസു'മായി മോഹന്‍ലാല്‍? ലാല്‍സലാമിന് പിന്നാലെ വീണ്ടും ?

    നരേന്ദ്രന്‍ എന്ന വില്ലനായി മലയാള സിനിമയിലേക്ക് അവതരിച്ച മോഹന്‍ലാല്‍ അവിടുന്നിങ്ങോട്ട് എത്രയെത്ര സിനിമകളിലാണ് അഭിനയിച്ചത്. പ്രേക്ഷകര്‍ക്ക് എക്കാലവും നെഞ്ചോട് ചേര്‍ത്ത് വെക്കാവുന്ന നിരവധി സിനിമകളും കഥാപാത്രവുമാണ് അദ്ദേഹം സമ്മാനിച്ചത്. മോഹന്‍ലാലെന്ന താരത്തിന്റെ അഭിനയ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളും സിനിമയും നെഞ്ചേറ്റി നടക്കുന്ന മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയുടെ കഥയാണ് 'മോഹന്‍ലാല്‍'. തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം വായിക്കൂ.

    മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടിയ ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയത് 45 ദിനം, കാണൂ!മമ്മൂട്ടിയില്‍ നിന്നും കൈമാറിക്കിട്ടിയ ബിലാത്തിക്കഥയ്ക്ക് മോഹന്‍ലാല്‍ നല്‍കിയത് 45 ദിനം, കാണൂ!

    മോഹന്‍ലാലിനോടുള്ള ഇഷ്ടം

    മോഹന്‍ലാലിനോടുള്ള ഇഷ്ടം

    മോഹന്‍ലാല്‍ എന്ന താരം മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. താരത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും ഒരിക്കലെങ്കിലും വാചാലരാവാത്ത മലയാളികളുണ്ടോ? മോഹന്‍ലാലിനെ ചങ്കില്‍ കൊണ്ട് നടക്കുന്ന ആരാധകരുടെ പ്രതിനിധികളിലൊരാളായ മീനുക്കുട്ടിയിലൂടെയാണ് മോഹന്‍ലാല്‍ എന്ന സിനിമ സഞ്ചരിക്കുന്നത്. ഏയ് ഓട്ടോ എന്ന ചിത്രത്തിലെ നായികയായ മീനുക്കുട്ടിയെ ഓര്‍ക്കുന്നില്ലേ, ആ സിനിമയോടുള്ള ഇഷ്ടമാണ് ഈ പേരിന് പിന്നില്‍. കിരീടത്തിലെ സേതുമാധവന്റെ പേരാണ് ഇന്ദ്രജിത്തിന് നല്‍കിയത്.

    കംപ്ലീറ്റ് എന്‍റര്‍ടൈനര്‍

    കംപ്ലീറ്റ് എന്‍റര്‍ടൈനര്‍

    കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമായെത്തിയ കംപ്ലീറ്റ് എന്റര്‍ടൈനറാണ് മോഹന്‍ലാല്‍ എന്ന സിനിമ. ചിത്രത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ പറയുന്നത് ഇതാണ്. അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം മോഹന്‍ലാലിന് ടിക്കറ്റെടുക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

    മഹാനടനുള്ള ട്രിബ്യൂട്ട്

    മഹാനടനുള്ള ട്രിബ്യൂട്ട്

    എണ്‍പതുകളില്‍ സിനിമയില്‍ തുടക്കം കുറിച്ച മോഹന്‍ലാല്‍ പിന്നീട് സിനിമയെ തന്റേതാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടത്. ഇന്നിപ്പോള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള മലയാള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. മലയാളത്തിന്‍രെ നടന വിസ്മയം പപത്മശ്രീ ഭരത് മോഹന്‍ലാലിനുള്ള ട്രിബ്യൂട്ടാണ് ഈ ചിത്രമെന്ന് നേരത്തെ നായകനായ ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

    കുട്ടിക്കാലം മുതല്‍ക്കേ

    കുട്ടിക്കാലം മുതല്‍ക്കേ

    ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മോഹന്‍ലാലിനെ നെഞ്ചില്‍ കൊണ്ടുനടന്നിരുന്ന തനിക്ക് അദ്ദേഹത്തെ ഉപയോഗിച്ച് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമായി കാണുന്നുവെന്നായിരുന്നു സംവിധായകന്‍ വ്യക്തമാക്കിയത്. സിനിമയുടെ ആദ്യ ഘട്ടം മുതലുള്ള എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

    English summary
    Mohanlal Movie audience review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X