»   » മണി രത്‌നം കൊള്ളാം... ഫഹദ് തകര്‍ത്തു... നിരൂപണം

  മണി രത്‌നം കൊള്ളാം... ഫഹദ് തകര്‍ത്തു... നിരൂപണം

  By Soorya Chandran

  ഫഹദ് ഫാസില്‍ മലയാളത്തിന്റെ പ്രിയതാരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പുതിയ ചിത്രം മണി രത്‌നം. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം തനിക്ക് കോമഡി ചെയ്യാനും നന്നായി അറിയാമെന്ന് ഫഹദ് ഈ ചിത്രത്തിലും തെളിയിക്കുന്നു.

   

  ആദ്യ ദിനത്തില്‍ തന്നെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. അവതരണത്തിലും പ്രമേയത്തിലും വലിയ പുതുമയൊന്നും അവകാശപ്പടാനില്ലെങ്കിലും കാശ് കൊടുത്ത് പടം കാണാന്‍ കയറുന്ന പ്രേക്ഷകനെ സന്തോഷ് നായരുടെ ഈ ചിത്രം നിരാശപ്പെടുത്തില്ല.

  നായികയായ നിവേദ തോമസിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിലും രഞ്ജി പണിക്കരും, ജോജു ജോര്‍ജ്ജും കൊച്ചുപ്രേമനും ഒക്കെ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. അനില്‍ നാരായണന്‍- അജിത്ത് സി ലോകേഷ് സഖ്യത്തിന്റെ തിരക്കഥയും തരക്കേടില്ലെന്ന് തന്നെ പറയേണ്ടി വരും...

  കഥയെങ്ങനെ...

  ന്യൂജനറേഷന്‍ നോണ്‍ലീനിയാര്‍ സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ് മണി രത്‌നവും. 24 മണിക്കൂറില്‍ നടക്കുന്ന കഥ. ഒരു ന്യൂ ഇയര്‍ തലേന്നും ന്യൂ ഇയര്‍ ദിനത്തിലും ആയിട്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

  ഫഹദ് ആരാണ്

  എറണാകുളത്തെ ഒരു കാര്‍ ഷോറൂമില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയ നീല്‍ ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

  നിവേദിത തോമസ്

  പിയ മാമ്മന്‍ എന്ന കഥാപാത്രമാണ് നിവേദിത തോമസ്. സാമൂഹ്യ പ്രവര്‍ത്തകയാണ്. നീല്‍ ജോണ്‍ സാമുവലുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി.

  കോമഡി ത്രില്ലര്‍

  ഒരു കോമഡ് ത്രില്ലര്‍ എന്ന രീതിയില്‍ ആണ് സംവിധായകന്‍ ചിത്രത്തെ അവതരിപപിച്ചിരിക്കുന്നത്. ത്രില്ലര്‍ സെഗ്മെന്റ് എത്രത്തോളമെന്ന് പറയുന്നില്ലെങ്കിലും കോമഡ് സെഗ്മെന്റ് തകര്‍പ്പനാണ്.

  റോഡ് മൂവി...?

  ചിലപ്പോഴൊക്കെ ഒരു റോഡ് മൂവിയുടെ ഛായയുണ്ട് മണി രത്നത്തിന്. മൂന്നാറില്‍ നിന്ന് മറയൂരിലേക്കുള്ള ലോക്കേഷന്‍ മാറ്റങ്ങള്‍ ദൃശ്യ സുഖം പകരുന്നത് തന്നെ.

  കഥാസന്ദര്‍ഭം

  ഒരു ന്യൂ ഇയര്‍ തലേന്ന് നീല്‍ ജോണ്‍ സാമുവനില്‍റെ കയ്യില്‍ എത്തുന്ന ഒരു ബാഗ് നിറയെ പണം. അതാണ് കഥയുടെ പ്രധാന തന്തു.

  സമാന്തര ദൃശ്യങ്ങള്‍

  ഒരേ സമയം രണ്ടിടത്തായി നടക്കുന്ന സംഭവങ്ങള്‍. അവ രണ്ടും ഒരു വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. കണ്ട് പരിചയിച്ച രീതിയെങ്കിലും മണി രത്‌നം മടുപ്പിക്കില്ലെന്ന് ഉറപ്പിക്കാം.

  രഞ്ജി പണിക്കര്‍

  തിരക്കഥാകൃത്ത് എന്ന നിലയില്‍ നിന്ന് നടനിലേക്കുള്ള രഞ്ജി പണിക്കരുടെ ഉയര്‍ച്ച മണി രത്‌നം തെളിയിക്കുന്നു. ഓം ശാന്തി ഓശാന, ഞാന്‍... ഇപ്പോഴിതാ മണി രത്‌നത്തിലെ ഐസക് ഡാനിയല്‍.

  ഐസക് ഡാനിയല്‍

  സ്വയം പൊക്കിയായ ഒരു കോടീശ്വരാണ് ഐസക്ക് ഡാനിയല്‍. സിനിമയിലെ നിര്‍ണായക കഥാപാത്രങ്ങളില്‍ ഒന്നാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന ഐസക് ഡാനിയല്‍.

  ആക്ഷന്‍ ഹീറോ

  പല തരം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു ആക്ഷന്‍ ഹീറോ പരിവേഷം ഫഹദിന് ഇതുവരെ കിട്ടിയിട്ടില്ല. മണി രത്‌നത്തില്‍ അതിനുളള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വേണം പറയാന്‍.

  ചിരിക്കാം....

  വലിയ സിനിമാ ചിന്തകളോ ബുദ്ധിജീവി നാട്യങ്ങളോ ഇല്ലാത്തവര്‍ക്ക് നന്നായി ചിരിക്കാനുള്ള വക മണി രത്നം ഒരുക്കിയിട്ടുണ്ടെന്ന് മടിക്കാതെ പറയാം.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X