twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജി തമ്പിയുടെ തിരിച്ചുവരവ്‌

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/movies/review/movie-review-nadodi-mannan-3-113851.html">« Previous</a>

    മലയാളത്തില്‍ കോമഡി സിനിമകളുടെ പെരുമഴക്കാലമുണ്ടായത് തൊണ്ണൂറുകളുടെ ആദ്യമാണ്. സിദ്ദീഖ്‌ ലാല്‍മാര്‍ തുറന്നുവിട്ട തമാശകള്‍ പിന്നീട ഏറ്റുപിടിച്ചത് വിജി തമ്പിയും തുളസീദാസും പി. ജി. വിശ്വംഭരനുമായിരുന്നു. ജഗദീഷ്- സിദ്ദീഖ് കൂട്ടുകെട്ട് അല്ലെങ്കില്‍ മുകേഷ് നായകന്‍. കഥയും തിരക്കഥയും കലൂര്‍ഡെന്നീസ്. കുറഞ്ഞ മുതല്‍മുടക്കില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇവര്‍ ഒരുക്കിയത്.

    ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെ സംവിധായകനായ ആളാണ് വിജി തമ്പി. ജയറാമിന്റെ വിറ്റ്‌നസ് ആയിരുന്നു അടുത്ത ചിത്രം. ഈ ചിത്രം ഹിറ്‌റായതോടെ പിന്നീട് ജയറാമിനെ വച്ച് കാലാള്‍പ്പട, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം, മറുപുറം എന്നീ ചിത്രങ്ങളൊരുക്കി. തുടര്‍ന്നാണ് ജഗദീഷ്- സിദ്ദീഖ് കൂട്ടുകെട്ടിലേക്കു നീങ്ങിയത്. മിക്കതും സൂപ്പര്‍ഹിറ്റായിരുന്നു. പണ്ടു പണ്ടൊരു രാജകുമാരി, കുണുക്കിട്ട കോഴി, തിരുത്തല്‍വാദി, ജേര്‍ണലിസ്റ്റ്, അദ്ദേഹം എന്ന ഇദ്ദേഹം എന്നിങ്ങനെ നിരവധി കോമഡികള്‍ ഒരുക്കി.

    Nadodi Mannan

    പിന്നെ മമ്മൂട്ടിയെ നായകനാക്കി സൂര്യമാനസം എന്നൊരു ചിത്രമൊരുക്കിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കുടുംബ കോടതി എന്നൊരു ദിലീപ് ചിത്രവും വിജി തമ്പി ഒരുക്കിയിരുന്നു. എന്നാല്‍ മലയാളത്തില്‍ കോമഡി സിനിമകള്‍ ആവര്‍ത്തന വിരസമായപ്പോള്‍ വിജി തമ്പിയും തുളസീദാസുമൊക്കെ പിന്‍നിരയിലേക്കു മാറേണ്ടി വന്നു. രണ്ടായിരത്തില്‍കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല വിജിതമ്പിക്ക്. ജയറാമിനെ നായകനാക്കി ഒരുക്കിയ നാറാണത്തു തമ്പുരാന്‍, പൃഥ്വിരാജിന്റെ കൃത്യം, സുരേഷ്‌ഗോപിയുടെ ബഡാ ദോസ്ത്, മുകേഷ്- ജഗദീഷിന്റെ ഏപ്രില്‍ ഫൂള്‍, മുകേഷിന്റെ നാടകമേ ഉലകം എന്നിവയൊക്കെ വന്‍ പരാജയമായിരുന്നു.

    ഇതിനിടയില്‍ തിരിച്ചുവരാന്‍ കിട്ടിയ അവസരമാണ് ദിലീപിന്റെ നാടോടി മന്നന്‍. മായാമോഹിനിയിലൂടെ ജോസ് തോമസും മിസ്റ്റര്‍ മരുമകനിലൂടെ സന്ധ്യ മോഹനും തിരിച്ചുവന്നതുപോലെ ദിലീപിന്റെ സഹായത്തോടെയുള്ള തിരിച്ചുവരവാണ് വിജി തമ്പിയ്ക്ക് ഈ ചിത്രം. 2011ല്‍ ചിത്രീകരണം തുടങ്ങിയ ചിത്രം രണ്ടുവര്‍ഷ ശേഷമാണ് തിയറ്ററിലെത്തിയതെങ്കിലും പുതിയ സംവിധായര്‍ക്കപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് വിജി തമ്പി തെളിയിക്കുകയാണിവിടെ.

    നാടോടി മന്നന്‍ പതിവു ദിലീപ് ചിത്രം

    <ul id="pagination-digg"><li class="previous"><a href="/movies/review/movie-review-nadodi-mannan-3-113851.html">« Previous</a>

    English summary
    Movie review of Dileep's Nadodi Mannan direct by Viji Thambi.&#13;
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X