twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിമിര്‍ പ്രേക്ഷകാഭിപ്രായം; മഹേഷിന്റെ പ്രതികാരത്തെയും ഫഹദ് ഫാസിലിനെയും മറന്നാല്‍ മികച്ച ചിത്രം!!

    By Aswini
    |

    മലയാളത്തില്‍ ദേശീയ ശ്രദ്ധ നേടിയ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് നിമിര്‍. പ്രിയദര്‍ശനാണ് നിമിര്‍ എന്ന ചിത്രവുമായി പ്രകേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രമായി ഉദയനിധി സ്റ്റാലിനെത്തുന്നു. പാര്‍വ്വതി നായരും നമിത പ്രമോദുമാണ് ചിത്രത്തിലെ നായകമാരായി എത്തുന്നത്.

    പ്രണവ് മോഹന്‍ലാലിന് തല അജിത്തുമായി ഒരു ബന്ധമുണ്ട്.. എന്താണെന്ന് അറിയാമോ...?പ്രണവ് മോഹന്‍ലാലിന് തല അജിത്തുമായി ഒരു ബന്ധമുണ്ട്.. എന്താണെന്ന് അറിയാമോ...?

    റിപ്പബ്ലിക് ദിനമായ, ഇന്ന് നിമിര്‍ തിയേറ്ററിലെത്തി. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രവുമായി താരതമ്യം ചെയ്യുന്നില്ലെങ്കില്‍ നിമിര്‍ ഒരു മികച്ച ദൃശ്യവിരുന്നാണെന്നാണ് ഭൂരിഭാകാഭിപ്രായം. പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കൈയ്യൊപ്പാണ് ആ പ്ലസ് പോയിന്റിന് കാരണം. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ.

    മഹേഷിന്റെ പ്രതികാരം

    മഹേഷിന്റെ പ്രതികാരം

    ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഇടുക്കി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം അനുശ്രീ, അപര്‍ണ ബാലമുരളി അലന്‍സിയര്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. കേരള സംസ്ഥാന- ദേശീയ പുരസ്‌കാരം നേടിക്കൊണ്ട് ചിത്രം കേരളത്തില്‍ മികച്ച വിജയം നേടി.

    റീമേക്കുമായി പ്രിയദര്‍ശന്‍

    റീമേക്കുമായി പ്രിയദര്‍ശന്‍

    മഹേഷിന്റെ പ്രതികാരം കണ്ട് പ്രിയം തോന്നിയാണ് പ്രിയദര്‍ശന്‍ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചത്. പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും പ്രണയ പരാജയത്തിന്റെയും കഥ തന്നെയാണ് നിമിര്‍ എന്ന ചിത്രത്തില്‍ പറയുന്നത് എങ്കിലും, അതില്‍ കുറച്ച് കൊമേര്‍ഷ്യല്‍ - തമിഴ് സ്റ്റൈലും കടന്നുവരുന്നതോടെ മാറ്റങ്ങളായി.

    തമിഴിലെത്തിയപ്പോള്‍

    തമിഴിലെത്തിയപ്പോള്‍

    ഇടുക്കി പശ്ചാത്തലമാക്കിയ കഥ തമിഴിലെത്തുമ്പോള്‍ തെങ്കാശിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാകുന്നു. തുടക്കത്തിലെ ചില സീനുകള്‍ അതേ പോലെ മലയാളത്തില്‍ നിന്നുള്ളത് തന്നെ. എന്നാല്‍ ഇടുക്കി ഗാനം മുതല്‍ കളം മാറുന്നു. പാട്ട് മുതല്‍ തമിഴ് സ്റ്റൈലില്‍ പിടിയ്ക്കുകയാണ് പ്രിയന്‍. ആവശ്യത്തിന് കൊമേര്‍ഷ്യല്‍ ചേരുവകളും ചേര്‍ത്തിരിയ്ക്കുന്നു.

    ഉദയനിദിയും ഫഹദ് ഫാസിലും

    ഉദയനിദിയും ഫഹദ് ഫാസിലും

    ഉദയനിധി സ്റ്റാലിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് നിമിര്‍ എന്ന ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ അപ്പുറത്ത് ഫഹദ് ഫാസില്‍ നില്‍ക്കുമ്പോള്‍ ചില കുറവുകള്‍ കാണാന്‍ കഴിയും. ഫഹദ് ഫാസില്‍ എന്ന നടന്റെ നാച്വറല്‍ അഭിനയമാണ് മഹേഷിന്റെ പ്രതികാരത്തിലെ ഹൈലൈറ്റ്. ഫഹദ് ഫാസിലിനൊപ്പം മത്സരിച്ചു നില്‍ക്കാന്‍ ഉദയനിധിയ്ക്ക് സാധിക്കില്ല. എന്നാലും പരമാവധി പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

    അച്ഛനായി മഹേന്ദ്ര

    അച്ഛനായി മഹേന്ദ്ര

    മഹേഷിന്റെ പ്രതികാരത്തിലെ ഫഹദിന്റെ അച്ഛനായി എത്തിയ കെ എല്‍ ആന്റണി കൊച്ചിയുടെ അഭിനയവും ഏറെ പ്രശംസ നേടിയിരുന്നു. ആ പാത്രസൃഷ്ടിയുടെ കാര്യത്തില്‍ പ്രിയദര്‍ശന്‍ പൂര്‍ണമായും നീതി കാണിച്ചു. മുതിര്‍ന്ന സംവിധായകന്‍ മഹേന്ദ്രനാണ് നായകന്റെ അച്ഛനായി എത്തുന്നത്. അച്ഛന് സംഭാഷണം അധികമില്ല. എന്നാല്‍ പറയുന് വാക്കുകള്‍ കുറിക്കു കൊള്ളുന്നതാണ്.

    അപര്‍ണ നായരും അനുശ്രീയും

    അപര്‍ണ നായരും അനുശ്രീയും

    ചിത്രത്തിലെ നായികമാരായി എത്തുന്നത് രണ്ട് മലയാളി പെണ്‍കൊടികളാണ്. അനുശ്രീ അവതരിപ്പിച്ച ആദ്യ കാമുകിയുടെ വേഷത്തില്‍ പാര്‍വ്വതി നായരും അപര്‍ണ അവതരിപ്പിച്ച കഥാപാത്രമായി നമിത പ്രമോദും എത്തുന്നു. ഇരുവരും സംവിധായകന്റെ നായികമാരായി മാറി, കഥാപാത്രത്തോട് നീതി പുലര്‍ത്തി.

    വിഷ്വല്‍ പറയാതെ വയ്യ

    വിഷ്വല്‍ പറയാതെ വയ്യ

    മഹേഷിന്റെ പ്രതികാരം തമിഴിലെത്തിയപ്പോള്‍ എടുത്ത് പറയേണ്ടത് അതിലെ ഫ്രെയിമുകളാണ്. എന്‍കെ ഏകാമ്പരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ഓരോ ഫ്രെയിമിനും ജീവനുണ്ടായിരുന്നു. തമിഴിലെത്തുമ്പോഴുള്ള ഏറ്റവും വലിയ ആകര്‍ഷണം ഈ വിഷ്വല്‍ തന്നെയാണ്.

    സംഗീതം മികച്ചു നില്‍ക്കുന്നു

    സംഗീതം മികച്ചു നില്‍ക്കുന്നു

    മഹേഷിന്റെ പ്രതികാരത്തിലെ പാട്ടുകള്‍ക്കും ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു. തമിഴിലെത്തിയപ്പോള്‍ ഈ മേഖലയും നീതി പുലര്‍ത്തി. പ്രണയ രംഗങ്ങളും പ്രണയ ഗാനങ്ങളും എടുത്ത് പറയേണ്ടതാണ്. ക്ലൈമാക്‌സിലെ പശ്ചാത്തല സംഗീതവും കൈയ്യടി അര്‍ഹിക്കുന്നു. ദര്‍ബുഗ സിവയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    ആകെ മൊത്തം ടോട്ടല്‍

    ആകെ മൊത്തം ടോട്ടല്‍

    തമിഴ് പ്രേക്ഷകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍ നിമിര്‍ ഒരുമികച്ച ചിത്രമാണ്. തമിഴകം കാണാത്ത ചില വിഷ്വലും മികച്ചൊരു കഥയും ഉള്‍ക്കൊണ്ട നല്ല ചിത്രം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തെയും ഫഹദ് ഫാസിലിനെയും മറന്നാല്‍ മലയാളികള്‍ക്കും നിമിര്‍ ഒരു മികച്ച ചിത്രമായിരിക്കും

    English summary
    Nimir movie review: Priyadarshan and his visuals elevate this bland revenge-drama
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X