For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: review റിവ്യൂ

  ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ചാക്കോച്ചൻ.. ഒപ്പം ഒരേയൊരു നയൻസ്.. ; 'നിഴൽ' നിഗൂഢസുന്ദരം.. - ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.0/5
  Star Cast: Nayanthara, Kunchacko Boban, Divya Prabha
  Director: Appu N. Bhattathiri

  നയൻതാര എന്ന സൗത്ത് ഇൻഡ്യൻ സൂപ്പർസ്റ്റാർ , എന്തുകൊണ്ട് അപ്പു ഭട്ടതിരി എന്ന പുതുമുഖ സംവിധായകന്റെ നിഴൽ എന്ന കൊച്ചു മലയാളചിത്രത്തിൽ താരപരിവേഷം തെല്ലുമില്ലാത്ത ശർമ്മിള എന്ന റോളിൽ അഭിനയിക്കാൻ ഡേറ്റ് കൊടുത്തു എന്ന് ചിന്തിച്ചുനോക്കുക. അപ്പോൾ മനസിലാക്കും അവരുടെ പ്രൊഫഷണലിസം. നയൻസിനെ സംബന്ധിച്ച് സൂപ്പർസംവിധായകർ, സൂപ്പർ ബാനറുകൾ, ഒപ്പം അഭിനയിക്കുന്നവരുടെ സ്റ്റാർഡം എന്നിങ്ങനെ ഉള്ളത്തിനൊന്നുമല്ല മുൻഗണന. മറിച്ച് സ്ക്രിപ്റ്റിന്റെ കരുത്തിനും തന്റെ ക്യാരക്റ്ററിന്റെ ഉൾക്കനത്തിനും ആണ് എന്നതിന്റെ ക്ലാസിക് ഉദാഹരണം ആണ് നിഴൽ.

  ഫിലിം എഡിറ്റർ എന്ന നിലയിൽ ശ്രദ്ധേയനായിക്കഴിഞ്ഞ അപ്പു നാരായണഭട്ടതിരി എന്ന യുവാവ് തന്റെ ആദ്യസിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോൾ, ശർമ്മിള എന്ന താരപരിവേഷം കുറഞ്ഞ ഒരു ക്യാരക്റ്ററിനെ ചെയ്യാൻ നയൻതാര പോലൊരു സൗത്തിൻഡ്യൻ സൂപ്പർസ്റ്റാറിനെ സമീപിച്ചു എന്ന് ചോദിച്ചാൽ അത് സംവിധായകൻ എന്ന നിലയിൽ ഉള്ള അയാളുടെ പ്രൊഫഷണലിസം. ഒപ്പം തന്റെ കയ്യിൽ ഉള്ള സ്ക്രിപ്റ്റിൻമേൽ ഉള്ള വിശ്വാസം..

  സ്‌ക്രിപ്റ്റ് തന്നെയാണ് നിഴൽ എന്ന സിനിമയിലെ താരം. അങ്ങനെ പറയുമ്പോൾ , അതൊരു അലോകഭവ്യമായ എന്തോ അതീവ മഹത്തരമായ എന്തോ സംഭവമാണ് എന്നൊന്നും തെറ്റിദ്ധരിക്കരുത്. തീർത്തും ദുരൂഹമായ സാഹചര്യങ്ങളിൽ കണ്ടെത്തപ്പെടുന്ന ചില പഴയ കൊലപാതകങ്ങൾ.. അതിന്റെ പിറകിലുള്ള രഹസ്യങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള രസകരമായ, ഒപ്പം വ്യത്യസ്തവുമായ യാത്ര.. അതാണ് നിഴൽ. എസ് സഞ്ജീവ് തയ്യാറാക്കിയിരിക്കുന്നു അത്.

  ക്രൈം ഇൻവെസ്റ്റിഗേഷൻ ആവുമ്പോൾ ഇപ്പോൾ വ്യത്യസ്തമാവണെങ്കിൽ, അത് പൊലീസോ അന്വേഷണ ഏജൻസികളോ അല്ലാതെ മറ്റേതെങ്കിലും പ്രൊഫഷനിൽ ഉള്ള മറ്റാരെങ്കിലും ചെയ്യണം എന്നത് ഒരു കീഴ്‌വഴക്കം പോലെ ആയിട്ടുണ്ട്. ഇവിടെ കൊലപാതകങ്ങളുടെ നാൾവഴികൾ തേടിപ്പോവുന്നത് ഒരു ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് ജോൺ ബേബി. അന്വേഷണം ആവട്ടെ തീർത്തും അനൗദ്യോഗികമായിട്ടും..

  മജിസ്‌ട്രേറ്റിന്റെ കൂട്ടുകാരി കുട്ടികളുടെ മനശാസ്ത്ര ഡോക്ടർ ശാലിനി.. അവൾ കണ്ടെത്തുന്ന വിചിത്രമായ കഥകൾ പറയുന്ന ഒൻപതുവയസുകാരനായ ഒരു മിടുക്കൻകുട്ടി.. അവൻ പറയുന്ന/എഴുതുന്ന കഥകളിലെ കൊലപാതകങ്ങൾ.. അവന്റെ കാര്യത്തിൽ അതീവ ജാഗരൂകത ഉള്ള സിംഗിൾ പാരന്റ് അമ്മ ശർമിള.. ഇവരിലൂടെ മുന്നോട്ടു പോവുന്ന മജിസ്‌ട്രേറ്റ്.. ഇതാണ് സിനിമയുടെ ഫോർമാറ്റ്.

  നേരത്തെ പറഞ്ഞ പോലെ കഥ പറച്ചിലിൽ ആണ് സിനിമയുടെ രസം. വളരെ ലൈറ്റായ ഒരു പാറ്റേണിൽ ആണ് നിഴലിനെ ഡെവലപ്പ്‌ ചെയ്ത് കൊണ്ടുവന്നിരിക്കുന്നത്. ഇന്റർവെൽ ബ്ലോക്ക് ഒക്കെ നൈസായ ഒരു പഞ്ചിട്ട് നിർത്തുന്നത് സൂപ്പർബ്.. പക്ഷെ പടത്തിന്റെ അവസാനത്തെ ഒരു പത്തുമിനിട്ടിൽ അതുവരെയുള്ള ഒരു മൂഡ് നിലനിർത്താൻ സംവിധായകനും സ്ക്രിപ്റ്റിനും കഴിഞ്ഞിട്ടില്ല. ഒരുമാതിരി നനഞ്ഞ എൻഡിംഗ് ആയിപ്പോയി. ഇത് പടത്തിന്റെ റിസൽറ്റിനെ ബോക്സോഫീസിൽ എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയാം..

  ഷർമിള എന്ന ക്യാരക്റ്ററിന് നയൻസ് തന്നാലാവും വിധം എക്സ്ട്രാ മൈലേജ് നൽകി. മലയാളസിനിമയിൽ അവരെ കാണുന്നതിന്റെ സന്തോഷം വേറെ.. സ്ക്രിപ്റ്റ് കേട്ട് ഡേറ്റ് കൊടുത്ത നയൻതാരയുടെ പ്രൊഫഷനലിസത്തിനോട് നീതി പുലർത്താൻ സിനിമയുടെ എൻഡ് റിസൾട്ടിന് സാധിക്കുന്നുണ്ടോ എന്ന് അപ്പു എൻ ഭട്ടതിരി ചിന്തിക്കേണ്ട വിഷയമാണ്.

  ഒരു ആദ്യ സിനിമ എന്ന നിലയിൽ ബാക്കി എല്ലാ അർത്ഥത്തിലും നിഴൽ സംവിധായകന് അഭിമാനകരം ആണ്. സാങ്കേതികമായും സംഗതി കിടു. ചാക്കോച്ചന്റെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വേഷവും അതിന്റെ ഗെറ്റപ്പും അതിന്റെ ഉള്ളിലെ ജോണ് ബേബി എന്ന ക്യാരക്റ്ററും അന്തസായിട്ടുണ്ട്.. ക്രിമിനോളജിസ്റ്റ് എന്ന നിലയിൽ ഇൻവെസ്റ്റിഗേഷൻ തനിക്കൊരു പുത്തരിയല്ല എന്ന് ടിയാൻ മുൻപേ കാണിച്ചു തന്നതുമാണല്ലോ..

  യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സൂപ്പർകിഡ് മോഡൽ ആയ ഇസിൻ ഹാഷ് എന്ന ഒൻപത് വയസുകാരന്റെ നിറസാന്നിദ്ധ്യം നിഴലിന്റെ ഹൈലൈറ്റ് ആണ്. നയൻതാരയുടെ പുത്രനായി ചുള്ളന്റെ എനർജിലെവലും അസാധ്യ സ്‌ക്രീൻപ്രെസൻസും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. റോണി ഡേവിസ്, സൈജു കുറുപ്പ്, ദിവ്യപ്രഭ, ശ്രീലത എന്നിവരൊക്കെ നന്നായി.. സൂരജ് എസ് കുറുപ്പിന്റെ ബിജിഎം നൈസ് ഫീൽ. ദീപക് ഡി മേനോൻ ആണ് ഛായാഗ്രഹണം. അതും നൈസ്..

  മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

  തെല്ലൊന്നു ശ്രദ്ധിച്ച് ക്ളൈമാക്‌സ് പോർഷൻ കൂടി മികച്ചതാക്കിയിരുന്നെങ്കിൽ മലയാളത്തിൽ എല്ലാകാലവും ഓർത്തു വെക്കാവുന്ന ഒരു വണ്ടർഫുൾ മിസ്റ്റിരിയാസ്‌ ത്രില്ലർ ആകുമായിരുന്നു നിഴൽ. എന്നിരുന്നാലും മനോഹരമായൊരു കഥപറച്ചിൽ എന്ന് അടിവര

  English summary
  Nizhal Malayalam Movie review: Nayanthara, Kunchacko Boban Starrer Is A Must watch Thriller
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X