twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം

    By Nirmal Balakrishnan
    |

    ഇന്നത്തെ കാലത്ത് സിനിമയില്‍ പരീക്ഷണം നടത്തുകയെന്നത് വളരെയധികം ശ്രമകരമാണ്. പ്രേക്ഷകരുടെ ഭാഗത്തു നിന്ന് പിന്‍തുണ കിട്ടുമെന്ന് ഒരുറപ്പും പറയാന്‍ കഴിയില്ല. സൂപ്പര്‍താരങ്ങളുടെ പിന്തുണയുണ്ടായിട്ടും അങ്ങനെയൊരു പിന്തുണ കിട്ടാത്ത സ്ഥിതിയാണ്. ഈ സമയത്താണ് ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സ് എന്നൊരു കമ്പനി സ്ഥാപിച്ച് സംവിധായകന്‍ രഞ്ജിത്ത് നല്ല ചിത്രങ്ങള്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയത്.

    മമ്മൂട്ടിയെ നായകനാക്കി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പായിരുന്നു ആദ്യ ചിത്രം. നല്ല ചിത്രമാക്കാമായിരുന്നിട്ടും ബുദ്ധിജീവി നാട്യങ്ങള്‍ അധികം വന്നത് ചിത്രത്തിനു ദോഷമാകുകയായിരുന്നു. നല്ല ചിത്രമെന്ന പേരുണ്ടായിട്ടും ചിത്രത്തിനു തിയറ്ററില്‍ പിന്തുണ കിട്ടിയില്ല.

    njan

    ദുല്‍ക്കറിനെ നായകനാക്കി രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത ഞാന്‍ ആയിരുന്നു രണ്ടാമത്തെ ചിത്രം. അവതരണ രീതിയില്‍ വ്യത്യസ്തതയുണ്ടെങ്കിലും സംഭാഷണത്തിലെ തത്വചിന്തയാണ് പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സംഭാഷണം അല്‍പം കൂടി ഹൃദ്യമായിരുന്നെങ്കില്‍ ഞാന്‍ എന്ന ചിത്രം എല്ലാതരം പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിക്കുമായിരുന്നു. എന്നാല്‍ അങ്ങനെയാകരുതെന്ന് സംവിധായനു നിര്‍ബന്ധമുണ്ടായിരുന്നെന്നു തോന്നുന്നു. എങ്കിലും സിനിമയിലെ എല്ലാ താരങ്ങളും വ്യത്യസ്തമായൊരു പ്രകടനമാണു കാഴ്ചവച്ചത്. പ്രത്യേകിച്ച് ദുല്‍ക്കര്‍. യുവതാരത്തിന്റെ പരുങ്ങലൊന്നുമില്ലാതെയാണ് രണ്ടുകാലഘട്ടത്തിലെ കഥാപാത്രങ്ങളെ ദുല്‍ക്കര്‍ നന്നായി അവതരിപ്പിച്ചത്.

    സുരേഷ്‌കൃഷ്ണയാണ് ഇതേ പോലെ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുന്നത്. കുഞ്ഞപ്പനായര്‍ എന്ന കെടിഎന്നിന്റെ അച്ഛനെ നന്നായി ചെയ്തു. അതോടെപ്പം ഇപ്പോഴത്തെ കാലത്തെ നാടകക്കാരനെയും. ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു നടന്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഹരീഷ് ഈ ചിത്രത്തില്‍ നകുലന്‍ എന്ന കഥാപാത്രത്തെയാണു ചെയ്യുന്നത്.

    പെണ്‍താരങ്ങളായ മുത്തുമണി, ജ്യോതികൃഷ്ണ, അനുമോളും തങ്ങളുടെ ഭാഗം ഭംഗിയാക്കിയെന്നു പറയാം. ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത് ഇത്തരം താരങ്ങളുടെ നല്ല പ്രകടനം കൊണ്ടാണ്.

    English summary
    "Njan" is scripted and directed by Ranjith and has Dulquer Salmaan, Suresh Krishna, Renji Panicker, Joy Mathew, Muthumani Somasundaram, Hareesh Pareday, Anumol, Jyothi Krishna, Shruthi Ramachandran and Irshad in significant roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X