twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    By Soorya Chandran
    |

    അന്നയും റസൂലിനും ശേഷം രാജീവ് രവി വീണ്ടും ഒരു ചിത്രവുമായെത്തുന്നു... ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹന്‍ ഫാസില്‍ നായകനാകുന്നു... രാജീവ് രവിക്കൊപ്പം സന്തോഷ് എച്ചിക്കാനവും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ... ഏറെ പ്രതീക്ഷക്ക് വകനല്‍കുന്ന ടൈറ്റിലുകളാണ്.

    എന്നാല്‍ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആ പ്രതീക്ഷകളെ അപ്രസക്തമാക്കിയോ... അതോ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയെ സാധാരണ പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞോ...

    പതിവ് സിനിമ കാഴ്ചകളെ അപ്രസക്തമാക്കുന്നതാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. അപ്രതീക്ഷിതങ്ങള്‍ക്കപ്പുറം ഒരു സാധാരണ കൗമാരക്കാരന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഈ ലോകം എങ്ങനെയാണെന്നറിയാന്‍ അവന്റെ കണ്ണ് തുറപ്പിക്കുന്നത് ഒരു കൊലപാതകമാണ്. അതേ തുടര്‍ന്ന് സ്റ്റീവ് ലോപ്പസ് എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളാണ് സിനിമ.

    രാജീവ് രവി

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    ഒരു സംവിധായകന്‍ എന്ന നിലക്ക് രാജീവ് രവിക്ക് അഭിമാനിക്കാവുന്ന ചിത്രമാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. പതിവ് സിനിമ കെട്ടുകാഴ്ചകള്‍പ്പുറത്തേക്കാണ് സ്റ്റീവ് ലോപ്പസ് കാണികളെ കൊണ്ടുപോകുന്നത്.

    ഫര്‍ഹാന്‍ ഫാസില്‍

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    ഏല്‍പിച്ച ജോലി ഗംഭീരമായി ചെയ്തിട്ടുണ്ട് സിനിമ കുടുംബത്തില്‍ നിന്നുള്ള ഈ ഇളമുറക്കാരന്‍. എന്നാല്‍ അതിനപ്പുറത്തേക്ക് എന്തെങ്കിലും ആണ് താന്‍ എന്നത് ഫര്‍ഹാന്‍ തെളിയിക്കേണ്ടിത്തന്നെ വരും.

    കാണികള്‍ കുറവ്

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    തീയേറ്ററുകളിലെല്ലാം 'ഞാന്‍ സ്റ്റീവ് ലോപ്പസ്; കാണാന്‍ ആളുകള്‍ കുറവാണ്. എന്നാല്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

    സാധാരണക്കാരന്റെ പ്രതീക്ഷ

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    100 രൂപ ചെലവാക്കി സിനിമ കാണാന്‍ പോകുന്ന സാധാരണക്കാരന്റെ പ്രതീക്ഷകള്‍ അട്ടിമറിക്കുന്നതാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകര്‍ സിനിമയെ കൈവിട്ടു.

    ഫ്രെഡ്ഡി

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    അനില്‍ നെടുമങ്ങാടിന്റെ ഫ്രെഡ്ഡി കൊച്ചച്ചന്‍ എന്ന കഥാപാത്രം സിനിമയില്‍ അത്ര നിര്‍ണായകമൊന്നും അല്ല. എങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ കാഴ്ചക്കാരന്റെ കൂടെപ്പോരുന്ന കഥാപാത്രങ്ങളില്‍ ഫ്രെഡ്ഡിയും ഉണ്ടാകും.

    തിരുവനന്തപുരം

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    തിരുവനന്തപുരം നഗരമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. സാധാരണക്കാരന്റെ കാഴ്ചകളില്‍ തന്നെ ക്യാമറമാന്‍ പപ്പു ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.

    സംഗീത, ഗാനങ്ങള്‍

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    പതിവ് രീതികളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് സ്റ്റീവ് ലോപ്പസിലെ സംഗീതവും ഗാനങ്ങളും. അത് കണ്ടും കേട്ടും തന്നെ അറിയണം.

    നായിക

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    ഈ സിനിമയില്‍ ഒരു നായകനും നായികയും ഉണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. നായകനും നായികക്കും അപ്പുറത്തേക്കാണ് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

    ഗുണ്ടകളും പോലീസും

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    ഗുണ്ട-പോലീസ് കഥകള്‍ പലതും വന്നിട്ടുണ്ട് മലയാളത്തില്‍. സ്റ്റീവോ ലോപ്പസും പറയുന്നത് ഏതാണ്ട് അതേ കഥ തന്നെയാണ്. പക്ഷേ അതില്‍ രാജീവ് രവി കണ്ടെത്തിയ വ്യത്യസ്തതയാണ് സിനിമയുടെ പ്രത്യേകത.

    കാണികള്‍ പഠിക്കണം

    ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

    ഒരു സിനിമ രണ്ടര മണിക്കൂര്‍ കൊണ്ട് തീര്‍ന്നുപോകുന്നതല്ല. അതിന് ഒരു ശേഷിപ്പുണ്ട്. അത് പ്രേക്ഷരിലൂടെയാണ് പൂര്‍ത്തിയാകേണ്ടത്... അങ്ങനെയെങ്കില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് ഒരിക്കലും മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല.

    English summary
    Njan steve Lopez starts a new Wave in Malayalam Cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X