For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  "ഓൾഡ് ഈസ് ഗോൾഡ്‌ " പ്രണയകഥയാണ്.. പോസ്റ്ററിൽ കാണുമ്പോലെ അല്ല.. ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Dharmajan Bolgatty,Saju Navodaya,Ponnamma Babu
  Director: Prakash Kunjhan Moorayil

  ഒരു മാസ് ചിരിപ്പടം എന്ന ടാഗ് ലൈനും വച്ചാണ് ഓൾഡ് ഈസ് ഗോൾഡ്‌ എന്ന മലയാളസിനിമ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ധർമജന്റെയും നിർമൽ പാലാഴിയുടെയും സാജു നവോദയയുടെയും സ്റ്റില്ലുകൾ ഒരു കോമഡി ചിത്രങ്ങളിലെന്ന വണ്ണം മുഴപ്പിച്ച് സ്‌പെയ്‌സ് ചെയ്ത് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകളും ഒരു തട്ടു പൊളിപ്പൻ ചിരിപിപടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ്.


  ഹനീഫ് കച്ചേരി കഥ തിരക്കഥ സംഭാഷണം രചിച്ച് പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം ചെയ്തിരിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് പക്ഷെ, അങ്ങനെയൊരു കോമഡിസിനിമായൊന്നുമല്ല.'നോ ലോജിക്ക് ജസ്റ്റ് fun എന്നൊക്കെ ട്രെയിലറിൽ വച്ച് കാച്ചിയിരിക്കുന്നതും അതിനനുസരിച്ച് ട്രെയിലർ വെട്ടിയൊരുക്കിയിരിക്കുന്നതുമൊക്കെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ്..

  ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടിയെന്ന സൈക്കോ വില്ലന്‍! വെെറലായി യുവാവിന്റെ പോസ്റ്റ്! കാണൂ

  നോ ലോജിക്ക് എന്ന പരസ്യവാചകത്തിന്റെ ആദ്യപാർട്ട ശരിയാണെങ്കിലും 'ഓൾഡ് ഈസ് ഗോൾഡ്‌ ' ഒരു പ്രണയകഥ ആണ്. വെറുമൊരു പ്രണയകഥ എന്നതിലുപരിയായി അന്ധനായ ഒരു യുവാവിന്റെയും അന്ധയായ ഒരു യുവതിയുടെയും പ്രണയമാണ് പടത്തിന്റെ ഉള്ളടക്കം. വൻ വറൈറ്റി ആണ് ഉദ്ദേശിച്ചത് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..

  പുതുമുഖമായ ഹനീഫ് ഹസൻ ആണ് അന്ധനായകനായ ദേവനെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയ ഹനീഫ് കച്ചേരി തന്നെയാണോ ഈ ഹനീഫ എന്നറിയില്ല. മുഴുനീള അന്ധകഥാപാത്രത്തെ ഒരു പുതുമുഖത്തിന്റെ എല്ലാവിധ ചാപല്യങ്ങളോടും കൂടി ചങ്ങാതി സ്ക്രീനിലെത്തിച്ചിരിക്കുന്നു. സാക്ഷാൽ ലാലേട്ടൻ വരെ ഒപ്പത്തിൽ അന്ധനയപ്പോൾ കുറ്റം കണ്ടുപിടിച്ചവരുണ്ട്.. പിന്നല്ലേ ഈ ഹനീഫ...

  ഗായകൻ കൂടിയായ ദേവൻ അംഗമായിട്ടുള്ള മ്യൂസിക് ട്റൂപ്പിന്റെ പേരാണ് ഓൾഡ് ഈസ് ഗോൾഡ്‌ എന്നത്. എണ്പതുകളിലെയും തൊണ്ണൂറുകളിലെയും സൂപ്പർഹിറ്റ് മെലഡികളുടെയും ഗായിക ഗായകന്മാരുടെ ചിത്രങ്ങളുടെയും അകമ്പടിയോടെ ആണ് സിനിമയുടെ ടൈറ്റിൽസ് എഴുതി തുടങ്ങുന്നത്. ഇത്തിരി നെഗറ്റീവ് ആയി വന്നവൻ കൂടി പോസിറ്റീവ് ആക്കാൻ അത് ഗുണകരമാകും..

  ഓൾഡ് ഈസ് ഗോൾഡ്‌ ടീമിൽ ദേവൻ വെറും ഒരു മെമ്പർ മാത്രമല്ല മുഖ്യഗായകൻ ആണ്. മറ്റ് അംഗങ്ങൾ ആയ ധർമ്മജനും പാലാഴിയും പാഷണവുമൊക്കെ നായകന്റെ ശബ്ദമുള്ളത്കൊണ്ട് കഞ്ഞികുടിച്ച് പോവുന്ന വാദ്യകലാകാരന്മാരുമാണ്. അത് പിന്നെ അങ്ങനെയാണല്ലോ. ഇരുപത്തോന്നാം നൂറ്റാണ്ടിൽ പ്രണവിനോട് ബംഗാളിയല്ലെന്ന ചോദിച്ച് ഒരു കരുണയും കൂടാതെ കൗണ്ടറടിച്ച ധർമ്മൻ ഇവിടെ ഏതായാലും നായകനോട് കരുണയോട പെരുമാറുന്നു..

  നായകനും നായികയും അന്തർ തന്നെയാണെങ്കിലും നായിക പണക്കാരിയും നായകൻ സാധാരണക്കാരനും ആണെന്ന ചിരപുരാതന പ്രതിസന്ധി തന്നെ ആണ് ഓൾഡ് ഈസ് ഗോൾ ഡിലും പ്രേക്ഷകനെ നോക്കി പൽലിളിക്കുന്നത്.. ശീർഷകം ഓൾഡ് ഈസ് ഗോൾഡ്‌ എന്നാണെങ്കിലും ഉള്ളടക്കത്തിലെ പ്രാചീനത അത്ര ഗോൾഡല്ല.. അറുപഴഞ്ചൻ.. പരിചരണസമ്പ്രദായത്തിലും തെല്ലും പുതുമയില്ല..

  നായികയുടെ പേര് നേഹ കൃഷ്ണ എന്നു കാണുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിയും ഗൂഗിളുമൊക്കെ നിസ്സഹായരാണ്. വല്യ ബോറായിട്ടില്ല ആ കുട്ടി. സംഗീതമാണ് പടത്തിലെ ഒരു മുഖ്യ ചേരുവ. ജുബൈര് മുഹമ്മദ് ആണ് ആ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യുന്നത്. മോശമാക്കിയിട്ടില്ല

  ചുരുക്കം:ഓൾഡ് ഈസ് ഗോൾഡ്‌ എന്ന് സംവിധായകൻ പേരിട്ടിട്ടുണ്ടെങ്കിലും ഒരു മാസ് ചിരി പാഠം എന്ന ടാഗ് ലൈൻ ഇട്ടിട്ടുണ്ടെങ്കിലും നമ്മൾക്ക് അങ്ങനെയൊന്നും തോന്നാത്ത ഒരു ബിലോ ആവറേജ് സിനിമ..

  English summary
  old is gold movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more