For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബല്ലാത്തജാതി പ്ലസ് റ്റു...! ഓർമ്മയിൽ വീണ്ടും തണ്ണിമത്തങ്ങ, ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Parvathi T., Basil Joseph, Sudheer Karamana
Director: Vivek Aryan

കഴിഞ്ഞ ആഴ്ച ഇറങ്ങിയ 'തണ്ണീർമത്തൻ ദിനങ്ങൾ' തിയേറ്ററുകളിൽ നിറഞ്ഞ് തിമിർക്കുന്നതിനിടയിൽ ഈയാഴ്ച അടുത്ത പ്ലസ്‌ടു സിനിമ കൂടി മലയാളത്തിൽ ഇന്ന് റിലീസ് ചെയ്തു. വിവേക് ആര്യൻ സംവിധാനം ചെയ്തിരിക്കുന്ന "ഓർമ്മയിൽ ഒരു ശിശിരം". C/o സൈറാ ബാനു, സൺഡേ ഹോളിഡേ, ബി ടെക് തുടങ്ങിയ ഭേദപ്പെട്ട സിനിമകൾക്ക് ശേഷം മാക്ട്രോ പിക്‌ചേഴ്‌സിന്റെ നാലാമത്തെ ചിത്രം എന്നൊരു പ്രത്യേകത കൂടി ഓർമയിൽ ഒരു ശിശിരത്തിന് ഉണ്ട്..

നാടകീയതയും സിനിമായികതയും ചോർത്തി കളഞ്ഞ് തീർത്തും യഥാതഥമായ മട്ടിൽ ആയിരുന്നു തണ്ണീർ മത്തൻ ദിനങ്ങളിലെ പ്ലസ്റ്റുക്ലാസ്സും അഭിനേതാക്കളും സന്ദർഭങ്ങളും സംഭാഷണങ്ങളും എങ്കിൽ ഓർമ്മയിൽ ഒരു ശിശിരത്തിൽ പരമ്പരാഗത സിനിമാപാതയിൽ തന്നെയാണ് പ്ലസ് റ്റു ക്ളാസിനെ മുന്നോട്ട് നയിക്കുന്നത്. ഒരുപക്ഷേ, തണ്ണീർമത്തൻ ദിനങ്ങൾ കഴിഞ്ഞ ആഴ്ച ഇറങ്ങി എന്നത് തന്നെയാണ് ഈ ശിശിരസ്മരണകൾ നേരിടുന്ന പ്രധാന പ്രതിസന്ധിയും.

മുപ്പത് വയസ് പിന്നിട്ട ദീപക് പറമ്പോൽ ആണ് പ്ലസ്‌ടുനായകൻ നിഥിൻ ആവുന്നത് എന്നുപറയുന്നതിൽ നിന്ന് തന്നെ ബാക്കി കാര്യങ്ങൾ ഏകദേശം ഊഹിക്കാം. ദീപക് മോശമായി എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. പക്ഷെ പ്രായവും ശരീരവും ഒക്കെ ഒരു വിഷയം തന്നെ ആണല്ലോ. സ്‌കൂൾ ബെഞ്ചിൽ ദീപക്കും മൂന്നു കൂട്ടുകാരും ഞെങ്ങി ഞെരുങ്ങി ഇരിക്കുന്നത് കാണുമ്പോൾ സത്യം പറയാലോ സങ്കടം തോന്നിപ്പോകും.

വിഷ്ണുരാജ് എൻ ആർ കഥയെഴുതി സി ജി ശിവപ്രസാദും അപ്പു ശ്രീനിവാസൻ നായരും ചേർന്ന് തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്ന ഓർമ്മയിലൊരു ശിശിരത്തിന്റെ പ്രമേയം സിംപിൾ ആണ്. ഈ ലോകത്തിൽ പരസ്പരം പറഞ്ഞ പ്രണങ്ങളെക്കാൾ എത്രയോ മടങ്ങാണ് പറയപ്പെടാത്ത പ്രണയങ്ങൾ എന്ന് ഒരു കഥാപാത്രം അത് നമ്മളോട് അതീവ ലളിതമായി നമുക്ക് പറഞ്ഞ് തരികയും ചെയ്യുന്നു. നിഥിൻ, വർഷ എന്നീ കേന്ദ്രകഥാപാത്രങ്ങളെ വച്ച് ഈ സംഗതി സംവിധായകനും എഴുത്തുകാർ മൂന്നുപേരും ചേർന്ന് വർക്ക് ഔട്ട് ചെയ്യാൻ ശ്രമിക്കുകയാണ്.

പുതുമുഖമായ അനശ്വര പൊന്നമ്പത്ത് ആണ് വർഷ. മുതിർന്ന റോളിലും കൗമാര റോളിലും ഒരേപോലെ അനശ്വരയ്ക്ക് ഒരേപോലെ വർഷയാവാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സിനിമയുടെ പോസിറ്റീവ് വശങ്ങളിൽ ഒന്ന്. നിഥിന്റെ അച്ഛനും അമ്മയുമായി അലൻസിയർ എന്നിവരും വർഷയുടെ പാരന്റ്സ് ആയി അശോകൻ, നീനാക്കുറുപ്പ് എന്നിവരുമുണ്ട്. ഇർഷാദ്, കോട്ടയം പ്രദീപ് , സുധീർ കരമന എന്നിവരും വന്നുപോവുന്നു.

ഓർമ്മയിൽ ഒരു ശിശിരത്തിന്റെ മറ്റൊരു പോസിറ്റീവ് എന്ന് പറയാവുന്നത് ക്ളൈമാക്‌സ് ആണ്. സാധാരണ ഇത്തരം പടങ്ങളിൽ ഒടുവിൽ വരാറുള്ളതും ഈ സിനിമയുടെ മൊത്തത്തിൽ ഉള്ള നിലവാരം കണ്ടപ്പോൾ കടന്നുവരുമെന്നു പേടിച്ചതുമായ ഓഞ്ഞ ട്വിസ്റ്റ് ഇല്ലാതെ സ്വാഭാവികമായി അവസാനിപ്പിക്കാനുള്ള സന്മനസ്സ് സ്‌ക്രിപ്റ്റും സംവിധായകനും കാണിച്ചു. അതും വലിയ കാര്യം.

പ്രത്യേകിച്ചൊന്നും എടുത്തു പറയാനില്ലാത്ത ഒരു സാദാ പ്ലസ്‌ടു ചിത്രം.

Read more about: review റിവ്യൂ
English summary
ormayil oru shishiram malayalam movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more