»   » മരണമാസ്... കൊല മാസ്... ഈ സെല്‍ഫി മാസ്!

    മരണമാസ്... കൊല മാസ്... ഈ സെല്‍ഫി മാസ്!

    By Soorya Chandran

    ഈ അവധിക്കാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം ഏതാകുമെന്ന് ഇനി അധികം ചോദ്യങ്ങളൊന്നും വേണ്ട. ഒരു സെല്‍ഫി കൊടുത്ത പണിയുടെ കഥ പറയുന്ന 'ഒരു വടക്കന്‍ സെല്‍ഫി' തന്നെയാകും അത്. കാഴ്ചക്കാരെ ബോറടിപ്പാക്കാതെ ആദ്യാവസാനം കൊണ്ടുപോകുന്ന ഒരു മരണമാസ്, അല്ല കൊല മാസ് തന്നെയാണ് ഈ സെല്‍ഫി.

     

    നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവന്‍, മഞ്ജിമ മോഹന്‍, ഉണ്ണി മുകുന്ദന്‍... ഇവരിലൂടെയാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. പ്രകടനത്തിന്റെ കാര്യത്തില്‍ ഒരാളെപ്പോലും മോശം എന്ന് പറയാന്‍ പറ്റില്ല.

    ജി പ്രജിത്ത് എന്ന പുതുമുഖ സംവിധായകനാണ് സെല്‍ഫിയൊരുക്കിയിരിക്കുന്നത്. പ്രജിത്തിന് ഒരു ഘട്ടത്തിലും പ്രതിസന്ധിയുണ്ടാക്കാത്ത രീതിയില്‍ തിരക്കഥൊരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസനും.ഈ അവധിക്കാലത്ത് അടിച്ചുപൊളിച്ച് ഒരു സിനിമ ആസ്വദിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ വടക്കന്‍ സെല്‍ഫി നിരാശപ്പെടുത്തില്ല

    ഇത് 'ഉമ'യുടെ കഥയാണ്

    ഉമേഷിനെ അമ്മ സ്‌നേഹത്തോടെ വിളിക്കുന്നത് ഉമയെന്നാണ്. 42 സപ്ലികളുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായി നിവിന്‍ പോളി കസറിയിട്ടുണ്ട്.

    നായകന്‍ ഉണ്ടോ... നായികയോ

    ഒരു സിനിമയായാല്‍ നായകന്‍, നായിക, വില്ലന്‍- ഇതാണല്ലോ പതിവ് രീതി. ഈ സിനിമയില്‍ അങ്ങനെ നായകനോ നായികയോ ഒന്നും ഇല്ല.

    ഷാജിയാരാ മോന്‍

    അജു വര്‍ഗ്ഗീസ് ആണ് ചിത്രത്തില്‍ ഉമേഷിന്റെ സുഹൃത്തായ ഷാജിയായി എത്തുന്നത്. പതിവ് പോലെ തന്നെ ഷാജി മരണമാസ് ആണ്... കൊലമാസും.

    തങ്കമ്മ

    തങ്കപ്രസാദ് എന്ന തങ്കമ്മ- ബസ് ഡ്രൈവറാണ്. പഠനം ഇടയ്ക്കുപേക്ഷിച്ച് ഡ്രൈവര്‍ പണിക്കിറയങ്ങിയ തങ്കമ്മയോട് എന്തിനായിരിക്കും ഉമയക്കും ഷാജിക്കും അസൂയ... സിനിമ കണ്ട് നോക്കൂ.

    പാട്ടുകള്‍ പൊളിച്ചു ബ്രോ...!

    'എന്നെ തല്ലണ്ടമ്മാവാ.. ഞാന്‍ നന്നാവൂല്ലാ', ' കൈക്കോട്ടും കണ്ടിട്ടില്ല' തുടങ്ങിയ പാട്ടുകള്‍ തീയേറ്ററിലും പുറത്തും ഇപ്പോഴും തകര്‍ത്തോടുന്നുണ്ട്. ഷാന്‍ രഹ്മാന്‍ അണിയിച്ചൊരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും മരണമാസ് തന്നെ.

    ദാസനും വിജയനും

    പുതിയ തലമുറയില ദാസനും വിജയനും ആയി നിവിന്‍ പോളി- അജു വര്‍ഗ്ഗീസ് കൂട്ടുകെട്ട് മാറിയാല്‍ അത്ഭുതപ്പെടാനില്ല. ഇവരുടെ കോമ്പിനേഷനും മരണമാസ് തന്നെ.

    ഡിറ്റക്ടീവ് ജാക്കിന് ഇവിടെന്താ കാര്യം

    ഡിറ്റക്ടീവ് ജാക്ക്... പേര് കേള്‍ക്കാനുള്ള രസം വിനീത് ശ്രീനിവാസന്‍ കഥാപാത്രത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സെല്‍ഫിക്കഥയില്‍ പ്രൈവറ്റ് ഡിറ്റക്ടീവിനെന്താ കാര്യം എന്ന് ചോദിക്കരുത്. ഇന്റര്‍വെല്ലിന് ശേഷം വരുന്ന ജാക്ക് ആണ് താരം.

    ഡെയ്‌സിക്കിത്തിരി കൂടി ഊര്‍ജ്ജം

    നായിക(?) ആരെന്ന് ചോദിച്ചാല്‍ പ്രധാന സ്ത്രീ കഥാപാത്രം ആയ ഡെയ്‌സി തന്നെ. ഈ ഡെയ്‌സിക്കൊപ്പമുള്ള സെല്‍ഫിയാണ് ഉമേഷിന് സൂപ്പര്‍ പണി കൊടുത്തത്. മഞ്ജിമ മോഹന്‍ ആണ് ഡെയ്‌സിയായി എത്തുന്നത്.

    ജോമോനും മരണമാസ്

    ക്യാമറ ചലിപ്പിച്ചതില്‍ ജോമോന്‍ ടി ജോണും മരണമാസ് തന്നെ. ദൃശ്യഭംഗിയാണല്ലോ സിനിമയുടെ വിജയഘടകങ്ങളില്‍ ഒന്ന്.

    വിനീത് അച്ഛന് പഠിക്കുകയാണോ

    ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍. എന്നാല്‍ പിന്നെ കുറച്ച് തിരക്കഥകളും എഴുതിയാലോ എന്നാണോ ആവോ വിനീത് ശ്രീനിവാസന്‍ ആലോചിക്കുന്നത്. എന്തായാലും വിനീതിന്റെ തിരക്കഥ ഈ സെല്‍ഫിക്കഥയുടെ വിജയത്തിന്റെ പ്രധാന ഘടകമാണ്.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X