For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പദ്മാവതും പദ്മാവതിയുമൊന്നുമല്ല ഇത് അലാവുദ്ദീൻ ഖിൽജി.. (കർണിസേനയെ തെറ്റ് പറയാനാവില്ല) ശൈലന്റെ റിവ്യൂ

  By desk
  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  പതിമൂന്നാം നൂറ്റാണ്ടിലെ മേവാറിലെ രജപുത്രരാജകൊട്ടാരങ്ങളിൽ കടുത്ത ദാരിദ്ര്യമായിരുന്നു എന്നാണ് സഞ്ജയ് ലീലാ ബൻസാലി മനസിലാക്കി വച്ചിരിക്കുന്നത് എന്ന് തോന്നുന്നു.. പദ്മാവത് എന്ന പേരിൽ അദ്ദേഹം ചെയ്ത് വച്ചിരിക്കുന്ന ചരിത്രസിനിമ കാണുമ്പോൾ ആരെയും വേട്ടയാടുക മാൽനറിഷ്ഡ് ആയ രജപുത്രരാജാവിന്റെയും റാണിയുടെയും പേക്കോലങ്ങൾ തന്നെയായിരിക്കും..

  പദ്മാവത് പോലെ പ്രതിസന്ധികളെ മറികടന്ന് വിജയിച്ച സംവിധായകന്റെ ഇതിഹാസ സിനിമകൾ...

  ഇറങ്ങുന്നതിന് വളരെ മുൻപായിത്തന്നെ ഇൻഡ്യമൊത്തം മുക്തകണ്ഠം ശ്രദ്ധിക്കപ്പെടും വണ്ണം വിവാദമുണ്ടായ സിനിമയാണ് പദ്മാവത്. ചരിത്രത്തെ വളച്ചൊടിച്ചു എന്നും റാണി പദ്മാവതിയെ ഇൻസൾട്ട് ചെയ്തു എന്നും രജപുത്രവുകാരം വ്രണപ്പെടുത്തി ഖിൽജിയുടെയും പദ്മാവതിയുടെയും പ്രണയം വിഷയമാക്കി എന്നുമൊക്കെ പറഞ്ഞായിരുന്നു കർണിസേന എന്നുപേരുള്ള ഒരു സംഘം വേട്ടാവളിയന്മാർ സിനിമയ്ക്കും എതിരെ വാളും പന്തവും എടുത്തത്..

  padmavati

  കർണികൂർണന്മാരുടെ ആരോപണങ്ങളിലൊന്നും വല്യ കാമ്പില്ല എങ്കിലും മറ്റൊരു ന്യായമായ ആരോപണം വച്ച് വെകിളി പിടിച്ച് തിയേറ്റർ കത്തിച്ചാലും തെറ്റ് പറയാനാവില്ല.. മാൽന്യൂട്രീഷൻ കാരണം ചെത്തലലുക്ക് ബാധിച്ച ഒരു മഹാരാജാ രത്തൻ സിംഗിനെയും നത്തോലി പോലുള്ള റാണി പത്മാവതിയെയും മുന്നോട്ട് വച്ചിരിക്കുന്നത് കാണുമ്പോൾ ഇങ്ങ് തെക്കേയറ്റത്ത് കേരളത്തിൽ ഉള്ള നുമ്മക്ക് പോലും കഷ്ടം തോന്നും.. എന്നിട്ടും ഇക്കാര്യത്തിൽ ഏതായാലും‌ വികാരവും വ്രണവും പൊട്ടിയൊലിക്കാഞ്ഞത് വല്യ ഭാഗ്യം..

  ജീവിച്ചിരിക്കുമ്പോൾ യെവനൊക്കെ ചത്തുതൊലയേണ്ടത് തന്നെ നമ്മളെക്കൊണ്ട് ആത്മാർത്ഥമായി ചിന്തിപ്പിക്കുന്ന തരം ക്യാരക്റ്ററൈസേഷനും പെർഫോമൻസും കൊണ്ട് രാജാവും റാണിയും വെറുപ്പിച്ച് പണ്ടാരടങ്ങുമ്പോൾ പടം ഒറ്റയ്ക്ക് പെടലിയെടുത്ത് രക്ഷപ്പെടുത്തുന്നത് രൺവീർസിംഗ് ആണ്..
  അലാവുദ്ദീൻ ഖിൽജി എന്ന ക്രൂരനും ഉന്മാദിയുമായ സുൽത്താനെ ഉടലിലും ആത്മാവിലും അടിമുടി ആവാഹിച്ച വന്യവും ഭ്രാന്തവുമായ നടനം വിസ്മയം!!!

  ക്യാരക്റ്റർ എന്ന നിലയിലും ബൻസാലി നന്നായി ഡെവലപ്പ് ചെയ്തിരിക്കുന്നത് അലാവുദ്ദീൻ ഖിൽജിയെ ആണ്.. 46കട്ടുകൾ കൊണ്ടാണോ എന്തോ പദ്മാവതിയും മേവാർ മഹാരാജാവ് രത്തൻ സിംഗും അദ്ദേഹത്തിന്റെ ഒടുക്കത്തെ നന്മകളും ആദർശങ്ങളും ഒന്നുമങ്ങാട്ട് ഏൽക്കുന്നില്ല.. ദീപികാ പദുക്കോണിന്റെയും ഷാഹിദിന്റെയും സ്ക്രീൻ പ്രസൻസില്ലായ്മ കൂടി ആയപ്പോൾ പെട്ടിയിലെ അവസാനത്തെ ആണിയുമായി..

  താരം എന്ന നിലയിൽ ദീപികയുടെ ഫാൻ ആണ് ഞാൻ. നടൻ എന്ന നിലയിൽ ഷാഹിദിനെയും ഇഷ്ടമാണ്. ബട്ട് രാജാവ് എന്നും റാണി എന്നുമൊക്കെ പറഞ്ഞാൽ സംഗതി വേറെ ആണല്ലോ.. ലുക്ക് മാത്രമല്ല ഉദ്ദേശിക്കുന്നത്. മിസ്കാസ്റ്റിംഗിന്റെ പരകോടിയായി ഇരുവരും നിഴലായോ തോൽപ്പാവക്കൂത്ത് പോലെയോ മൂഞ്ചിപ്പോയ പദ്മാവതിൽ കളം നിറഞ്ഞാടുന്ന രൺവീറിന്റെ ആരാധകരായല്ലാതെ ആർക്കെങ്കിലും തിയേറ്ററിൽ നിന്ന് ഇറങ്ങാനാവുമെന്നും തോന്നുന്നില്ല..

  അതുകൊണ്ടുതന്നെ, പ്രതിഷേധകരെ തൃപ്തിപ്പെടുത്താനായി ചരിത്രത്തിൽ നിന്ന് ഡീവിയേറ്റ് ചെയ്ത് ബൻസാലി ക്ലൈമാക്സിൽ പല രജപുത്രതരികിടകളും‌ അതിനാടകങ്ങളും തിരുകിക്കയറ്റിയിട്ടുണ്ടെങ്കിലും അതിനെയൊക്കെ മറികടന്ന് ഖിൽജി മാത്രമേ ചിത്രത്തിൽ ബാക്കിയാവുന്നുള്ളൂ.. ഇയാൾക്ക് ഒരിക്കലെങ്കിലും പദ്മാവതിയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ‌ എന്നൊരു തോന്നൽ പ്രേക്ഷകനിൽ ഉണ്ടാക്കാൻ രൺവീറിന്റെ മാസ്മരികപ്രകടനത്തിന് കഴിയുന്നു..

  ആ അർത്ഥത്തിൽ ഏതായാലും പദ്മാവതി എന്ന പേര് പദ്മാവത് മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചത് നന്നായി.. പക്ഷെ, "സുൽത്താൻ അലാവുദ്ദീൻ ഖിൽജി" എന്ന ടൈറ്റിൽ ആയിരുന്നു കൂടുതൽ കറക്റ്റ് എന്ന് മാത്രം.. കാരണം കണ്ടിരിക്കുമ്പോഴും ഇറങ്ങിപ്പോരുമ്പോഴും ഇത് രൺവീറിന്റെയും ഖിൽജിയുടെയും മാത്രം സിനിമ ആണല്ലോ!!!!

  നബി :-

  ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമയിൽ ഖിൽജിയോടും നമ്മൾക്ക് സിമ്പതി തോന്നുക, ഇതുപോലൊരു മരപ്പാഴ് ലുക്കുള്ള റാണിയെ വാട്ടംപിടിച്ച് മണപ്പിച്ച് നടന്നു എന്നതിന്റെ പേരിലാവും...

  സുൽത്താനയായ മെഹറുന്നീസയും കൂടെയുള്ള പെണ്ണുങ്ങളും മാത്രമല്ല ബൈസെക്ഷ്വൽ ആയ ഖിൽജി, ഹോമോ പരിപാടിയ്ക്കായി എപ്പോഴും കൂടെകൊണ്ടുനടക്കുന്ന മാലിക് കഫൂർ എന്ന ചുള്ളൻ ട്രാൻസസെക്ഷ്വൽ പോലും ദീപികാ പത്മാവതിയേക്കാൾ പതിനായിരം മടങ്ങ് ഗ്രെയ്സ് ഉള്ളവരായിരിക്കെ...

  പിള്ളേരുടെ ഓരോ പേഷനേ..യ്

  English summary
  Padamavat movie review by schyalan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X