twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോർഡർ സംവിധായകന്റെ പുതിയ യുദ്ധചിത്രം: “പൽട്ടൻ” - ഹിന്ദി മൂവി റിവ്യൂ

    |

    Rating:
    2.5/5
    Star Cast: Jackie Shroff, Arjun Rampal, Sonu Sood
    Director: J.P. Dutta

    'കർഷകനും സൈനികനും തമ്മിൽ വലിയൊരു സാമ്യമുണ്ട്, രണ്ട് പേരും തങ്ങളുടെ ജീവനെക്കാളും മണ്ണിനെ സ്നേഹിക്കുന്നവരാണ്.’ - ഇത് പൽട്ടൻ സിനിമയിലെ ശക്തമായ നിരവധി സംഭാഷണങ്ങളിൽ ഒന്ന് മാത്രമാണ്. സിരകളിൽ ആവേശവും ഹൃദയത്തിൽ ദേശസ്നേഹവും നിറയ്ക്കുന്ന പൽട്ടൻ സംവിധാനം ചെയ്തിരിക്കുന്നത് 'ബോർഡർ’, 'എൽ ഒ സി കാർഗിൽ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജെ.പി.ദത്തയാണ്.

    സീ സ്റ്റുഡിയോസിനൊപ്പം ജെ.പി.ദത്ത തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.

    ജാക്കി ഷ്‌റോഫ്,അർജ്ജുൻ രാംപാൽ, സോനു സൂദ്, ഗുർമീത് ചൗധരി, ഹർഷവർദ്ധൻ റാണ, സിദ്ധാന്ത് കപൂർ, ലവ് സിൻഹ, ഇഷ ഗുപ്ത തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

    ഇന്ത്യാ-ചൈന അതിർത്തി തർക്കം :

    ഇന്ത്യാ-ചൈന അതിർത്തി തർക്കം :

    സിക്കിം ബോർഡറിലെ ഇന്ത്യയും ചൈനയും തമ്മിൽ ഇന്നും നിലനിന്നുപോരുന്ന തർക്കത്തിന്റെ തുടക്കമാണ് പൽട്ടൻ എന്ന സിനിമ.

    പൽട്ടൻ എന്ന വാക്കിനർത്ഥം ബറ്റാലിയൻ എന്നാണ്.

    1962 ഒക്ടോബർ 20-ന് നിനച്ചിരിക്കാതെ ഇന്ത്യയെ ചൈന ആക്രമിക്കുകയുണ്ടായി, ചൈന ഒരിക്കലും ആക്രമിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമായിരുന്നില്ല. ഒരുമാസത്തോളം നീണ്ട യുദ്ധത്തിൽ നമ്മുടെ സൈന്യത്തിന് കനത്ത നാശനഷ്ട്ടമുണ്ടായി, ശേഷം ചൈനക്ക് 1967-ൽ ഇന്ത്യ നൽകിയ മറുപടിയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

    1967 സെപ്‌റ്റംബറിലും ഒക്‌ടോബറിലും ചൈനീസ് പട്ടാളം നാഥു ലാ ചുരത്തിലും കുറച്ചു വടക്കു മാറിയുള്ള ഛോ ലാ ചുരത്തിലും ഇന്ത്യൻ സൈനിക പോസ്റ്റുകളെ ആക്രമിച്ചു. അതിർത്തി വേലി കെട്ടുകയായിരുന്നു പട്ടാളക്കാർക്കു നേരേയായിരുന്നു നാഥു ലായി ൽ ആക്രമണം. എന്നാൽ സ്ഥിതി 1962ലേതിൽ നിന്ന്‌ വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ ചെറുത്തു നിൽപ്പിലും തിരിച്ചടിയിലും ചൈനീസ്‌ പട്ടാളത്തിന് നാശനഷ്ടങ്ങളോടെ ഭയന്ന് പിൻമാറേണ്ടി വന്നു. നാഥു ലായിലെ ഒട്ടേറെ ചൈനീസ് പട്ടാള പോസ്റ്റുകൾ തകർത്തത് കൂടാതെ, ഛോ ലാ ചുരത്തിൽ ചൈനീസ് പട്ടാളത്തെ മൂന്നു കിലോമീറ്റർ പിന്നോട്ടോടിക്കാനും ഇന്ത്യക്ക് അന്ന് കഴിഞ്ഞു.

    അവതരണത്തിൽ പുതുമയില്ലാതെ… :

    അവതരണത്തിൽ പുതുമയില്ലാതെ… :

    വർഷങ്ങൾക്ക് മുൻപിറങ്ങിയ ബോർഡർ എന്ന ചിത്രം കാണത്തവർ വളരെ കുറവായിരിക്കും, ബോർഡർ എന്ന ചിത്രത്തിന്റെ അതേ രുചിക്കൂട്ടുകൾ ചേർത്താണ് സംവിധായകൻ ജെ.പി.ദത്ത തന്റെ പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്.

    സ്വന്തം കുടുംബത്തേക്കാളും മാതൃഭൂമിയെ സ്നേഹിക്കുന്ന സൈനികരുടെ മാനസികതലമാണ് ചിത്രത്തിലൂടെ സംവിധായകൻ വരച്ചുകാട്ടുന്നത്.

    സൈനികർ ഓരോരുത്തരും യഥാർത്ഥ ഹീറോകളാണ്,അതിനാൽ തന്നെ ഈ സിനിമ ഏക നായക കേന്ദ്രീകൃതമല്ല.

    ബോർഡറിലേതിന് സമാനമായ തങ്ങളുടെ ഭാര്യയേക്കുറിച്ചുള്ള സൈനികരുടെ ഓർമ്മകളും, അച്ഛൻ-മകൻ ബന്ധവും, വിവാഹമുറപ്പിച്ചവരുടെ കാത്തിരിപ്പും, സഹപ്രവർത്തകർ തമ്മിലുള്ള ആത്മബന്ധവുമെല്ലാം പൽട്ടനിലും കടന്നു വരുന്നുണ്ട്. ഇത്തരത്തിൽ സാമ്യങ്ങളേറെയുള്ളതിനാലും ഒരേ സംവിധായകന്റെ ചിത്രമായതിനാലും ഇരു ചിത്രങ്ങളും താരതമ്യം ചെയ്യുന്നത് തികച്ചും സ്വാഭാവികമാണ്.

    പക്ഷെ, അങ്ങനെ താരതമ്യപ്പെടുത്തിയാൽ പൽട്ടന്റെ സ്ഥാനം വളരെ പിറകിലാണ്. ഇത്രയും വർഷങ്ങൾക്ക് ശേഷമെടുത്ത ചിത്രമായിരുന്നിട്ടും പൽട്ടൻ ബോർഡറിന്റെ ഏഴയലത്ത് പോലും എത്തിയില്ല.

    പവർ പായ്ക്ക് പെർഫോമൻസ് :

    പവർ പായ്ക്ക് പെർഫോമൻസ് :

    അർജ്ജുൻ രാംപാൽ അവതരിപ്പിച്ച ലെഫ്. കേണൽ റായ് സിംഗ് എന്ന കഥാപാത്രത്തിന്റെ യുദ്ധതന്ത്രങ്ങളാലാണ് ഇന്ത്യ ചൈനയെ തിരിച്ചടിക്കുന്നത്. കഥാപാത്രത്തിന്റെ ശാന്ത സ്വഭാവവും, രൗദ്രഭാവവും,നേതൃത്വപാടവവും എല്ലാം തന്നെ പ്രേക്ഷകരിലേക്ക് അതേപടി എത്തിക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്.

    മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും അതിൽ ഏറ്റവും കൂടുതൽ തിളങ്ങിയ മറ്റൊരു നടൻ സോനു സൂദാണ്.

    സ്ഥിരം വില്ലൻ വേഷങ്ങളിൽ നിന്നും മാറി ഒരു നടൻ എന്ന നിലയിൽ സോനു തന്റെ കഴിവ് മുമ്പും ജോധാഅക്ബർ, ദബംങ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുള്ളതാണ്. മേജർ ഭീഷൻ സിംഗായുള്ള സോനുവിന്റെ പകർന്നാട്ടം ഗംഭീരമായിരുന്നു, ചിത്രം കാണുന്നവരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം. സോനു സൂദിനും അർജ്ജുൻ രാംപാലിനും പുറമെ ഹർഷവർദ്ധൻ റാണ, ഗുർമീത് ചൗധരി എന്നിവരും തുല്ല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തിൽ ശ്രദ്ധനേടുന്നുണ്ട്.

    ജാക്കി ഷ്റോഫിന് വലിയ സ്ക്രീൻ സ്പേസ് ചിത്രത്തിൽ ലഭിച്ചിട്ടില്ല,

    കരയ്ക്കിരുന്ന് കളികണ്ട് അഭിപ്രായം പറയാൻ മാത്രമായിരുന്നു താരത്തിന്റെ വിധി.

    ചിത്രത്തിന്റെ പോരായ്മ്മകൾ :

    ചിത്രത്തിന്റെ പോരായ്മ്മകൾ :

    ചിത്രത്തിന്റെ തിരക്കഥ അത്ര ശക്തമല്ല എന്നതാണ് പ്രധാനമായും സിനിമയ്ക്ക് ദോഷം ചെയ്യുന്നത്.

    പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്തുയരാൻ ചിത്രത്തിന് കഴിയാത്തതും അതിനാൽ തന്നെയാണ്.

    ഒരേ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ഇന്ത്യാ-ചൈനാ സേനകൾ തമ്മിലുള്ള സംഘർഷങ്ങൾ മടുപ്പുളവാക്കുന്നതാണ്. യഥാർത്ഥ ആയുധങ്ങളുപയോഗിച്ചാണ് ചിത്രം നിർമ്മിച്ചത് എന്ന വാർത്തയറിഞ്ഞപ്പോൾ കണക്കുകൂട്ടിയതുപോലെയുള്ള ത്രില്ലിങ്ങായ ആക്ഷൻ ആല്ലെങ്കിൽ യുദ്ധരംഗങ്ങളൊന്നും ചിത്രത്തിലില്ല എന്നതും നിരാശക്ക് വക നൽകി.

    സാധരണ പട്ടാള ചിത്രങ്ങളിൽ സ്ഥിരം കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമയും അവകാശപ്പെടാനില്ലാതെയാണ് സംവിധായകൻ പൽട്ടൻ തീയറ്ററുകളിലേക്കെത്തിച്ചിരിക്കുന്നത്.

    സിനിമയെ പിറകിലോട്ട് വലിക്കുന്ന മറ്റൊരു പ്രധാന ഘടകം സാങ്കേതികമായ പോരായ്മ്മകളാണ്.

    പറയുന്നത് അറുപതുകളിലെ കഥയാണെങ്കിലും 2018-ൽ നിർമ്മിച്ച ഒരു ചിത്രത്തിന് ആവശ്യമായിരുന്ന ദൃശ്യ മികവ് ചിത്രം പുലർത്തുന്നില്ല. ചൈനീസ് സേനയിലെ അംഗങ്ങളായി അഭിനയിച്ചവരാകട്ടെ യാഥാർത്യത്തിൽ നിന്നുമകന്ന് നാടക സ്റ്റേജിൽ അഭിനയിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്.

    ആകെ മൊത്തത്തിൽ ചിത്രത്തിലുടനീളം സംവിധാനത്തിലെ പാളിച്ച നിഴലിക്കുന്നുണ്ട്.

    എന്തുകൊണ്ട് ചിത്രം കാണാം :

    എന്തുകൊണ്ട് ചിത്രം കാണാം :

    പട്ടാള ചിത്രങ്ങൾ കാണാൻ താൽപ്പര്യമുള്ളവർ ആക്ഷൻ രംഗങ്ങൾ അധികം പ്രതീക്ഷിക്കാതെ കാണാൻ ശ്രമിച്ചാൽ നന്നായി ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് പൽട്ടൻ. ആക്ഷനെക്കാളും ഇമോഷൻസിനാണ് ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കി തന്നെ ചിത്രം കാണാൻ ശ്രമിക്കുക.

    കഥയിൽ പുതുമ അനുഭവപ്പെടുനില്ലെങ്കിലും സിനിമയെ കണ്ടിരിക്കാൻ കഴിയുന്ന തരത്തിലേക്ക് ഉയർത്തുന്ന ഘടകം താരങ്ങളുടെ പ്രകടനവും, അതിനൊപ്പം ഓരോ ഇന്ത്യക്കാരിലും ആവേശം നിറയ്ക്കുന്ന കരുത്തുള്ള സംഭാഷണങ്ങളുമാണ്.

    ജാവേദ് അക്തറിന്റെ അളന്നുമുറിച്ചുള്ള അർത്ഥവത്തായ വരികൾക്ക് അനുമാലിക്ക് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തുന്നവയാണ്.

    റേറ്റിംഗ് : 2.8/10

    റേറ്റിംഗ് : 2.8/10

    12 വർഷങ്ങൾക്ക് ശേഷം സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ ജെ.പി.ദത്ത മോശമല്ലാത്ത തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ ഹിസ്റ്ററിയുടെ ഭാഗമായ കഥ നേരിൽ കാണാനുള്ള അവസരം സാധ്യമാക്കിയ പൽട്ടൻ സംഭാഷണങ്ങളിലൂടെയും, താരങ്ങളുടെ ഫെർഫോമൻസിലൂടെയും, ഗാനങ്ങളിലൂടെയുമാണ് സ്കോർ നേടുന്നത്.

    English summary
    paltan movie bollywood movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X