For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  |

  Rating:
  4.0/5
  Star Cast: Mammootty, Jewel Mary, Sreenivasan, Siddique
  Director: Salim Ahamed

  മമ്മൂക്കയുടെ പത്തേമാരി എന്ന അനുഭവ ചിത്രം! | filmibibeat Malayalam

  തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം എന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും ഗള്‍ഫ് നാടുകളിലേക്ക് പാലായനത്തിന് തയ്യാറാവുന്നത്. ഓരോ പ്രാവശ്യം മടങ്ങി വരുമ്പോഴും ഇനിയില്ല ഇനിയില്ല എന്ന് പറയുമെങ്കിലും കെട്ടുപിണഞ്ഞ ജീവിത സാഹചര്യങ്ങള്‍ക്കുള്ള ആശ്വാസം അത് മാത്രമാണെന്ന പ്രതീക്ഷയില്‍ വീണ്ടും പോകും. നല്ല കാലത്തിന് വേണ്ടി കഷ്ടപ്പെടുമെങ്കിലും ജീവിത കാലം മുഴുവന്‍ കഷ്ടപാട് മാത്രം. എന്ത് നേടിയാലും അനുഭവിക്കാന്‍ കഴിയാതെ പോകുന്ന പ്രവാസി ജീവിതത്തിന്റെ നേര്‍കാഴ്ചയാണ് സലിം അഹമ്മദിന്റെ പത്തേമാരി.

  ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലൂടെ സലിം അഹമ്മദ് എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ പത്തേമാരിയിലും നിലനിര്‍ത്തുന്നു. അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട മലയാളി പ്രവാസി ജീവിതത്തിന്റെ ഏടുകള്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ നാല് ഘട്ടങ്ങളായി സലിം അഹമ്മദ് അവതരിപ്പിയ്ക്കുന്നു.

  അറുപതുകളില്‍ മലയാളിയുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിക്കുന്ന കാലഘട്ടത്തില്‍ നാല്‍പ്പത് മണിക്കൂറുകളോളം നീണ്ട യാത്രയാണ് ഗള്‍ഫ് രാജ്യങ്ങളിലെത്താന്‍ വേണ്ടിയിരുന്നത്. പാസ്‌പോര്‍ട്ടോ വിസയോ മറ്റു തിരിച്ചറിയല്‍ രേഖകളോ പോലും കയ്യില്‍ ഇല്ലാതെ, ഗള്‍ഫില്‍ എത്തിച്ചേരുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹസിക യാത്ര. നൂറു ശതമാനം പ്രവാസത്തിന്റെ കഥയാണ് 'പത്തേമാരി'

  രാഘവനും വേണുവിനും ശേഷം വീണ്ടും മമ്മൂട്ടി പ്രേക്ഷകനെ കരയിക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുകയാണ് പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ. പള്ളിക്കല്‍ നാരായണന്റെ ഭാര്യയായെത്തിയ ജുവല്‍ മേരി ആ കഥാപാത്രത്തിന് എന്തുകൊണ്ടും യോജിച്ച നായികയാണ്. സിദ്ധിഖിന്റെ മകന്‍ ഷഹീന്റെ ഡീസന്റ് അരങ്ങേറ്റം, നാരാണന്റെയും നളിനിയുടെയും മകനായിട്ടാണ് സാഹിന്‍ എത്തുന്നത്.

  സലിം കുമാര്‍, ശ്രീനിവാസന്‍, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍, സാജു നവോദയ, അനു ജോസഫ്, ശ്രുതി ലക്ഷ്മി തുടങ്ങി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും അവരവരുടെ വേഷത്തോട് നീതി പുലര്‍ത്തി. സിദ്ദിഖിന്റെ അഭിനയം പിന്നെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു.

  മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. അക്കാലത്തെ ഗള്‍ഫ് നാടുകളിലെ വേദനയും കേരളത്തിലിരിക്കുന്ന കുടുംബത്തിന്റെ പ്രതീക്ഷയും അതേ തീക്ഷണതയോടെ സ്‌ക്രീനിലെത്തിക്കാന്‍ മധുവിന്റെ ഛായാഗ്രഹണമികവിന് സാധിച്ചു. റസൂല്‍ പൂക്കുറ്റിയുടേതാണ് സൗണ്ട് ഡിസൈനിങ്. സമീറ സനീഷിന്റെ കോസ്റ്റ്യൂം ഡിസൈനിങും മികച്ചു നില്‍ക്കുന്നു.

  ദേശീയ പുരസ്‌കാര ജേതാവ് ബിജിപാലിന്റെ പാട്ടും പശ്ചാത്തല സംഗീതവും സന്ദര്‍ഭോജിതമായത് ആസ്വാദനമികവ് കൂട്ടി. ആദ്യമായിട്ടാണ് ബിജിപാലും സലിം അഹമ്മദും കൈ കോര്‍ക്കുന്നത്. പക്ഷെ മമ്മൂട്ടിയ്‌ക്കൊപ്പം ഒത്തിരി ചിത്രങ്ങളില്‍ ബിജിപാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു അവാര്‍ഡ് ടൈപ് ചിത്രമെന്ന് പറഞ്ഞ് പത്തേമാരിയെ ഒരിക്കലും അകറ്റി നിര്‍ത്താന്‍ സാധിക്കില്ല. ഒരു അനുഭവാണ് ഈ സിനിമ.

  മമ്മൂട്ടി

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  പള്ളിക്കല്‍ നാരായണന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിയ്ക്കുന്നത്. 1980 മുതല്‍ 2005 വരെയുടെ പള്ളിക്കല്‍ നാരായണന്റെ നാല് ഗെറ്റപ്പില്‍ മമ്മൂട്ടി എത്തുന്നു

  ജുവല്‍ മേരി

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  പള്ളിക്കല്‍ നാരായണന്റെ ഭാര്യയായി ജുവല്‍ ശരിക്കും തകര്‍ത്തു. ജുവലിന്റെ ആദ്യം റിലീസ് ചെയ്ത ചിത്രം ഉട്ടോപ്യയിലെ രാജാവാണെങ്കിലും നടി ആദ്യം അഭിനയിച്ച ചിത്രം പത്തേമാരിയാണ്.

  ശ്രീനിവാസന്‍

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  നാരായണന്റെ വളരെ അടുത്ത സുഹൃത്തായ മൊയ്തീനായിട്ടാണ് ശ്രീനിവാസന്‍ എത്തുന്നത്. നാരായണന്റെ ജീവിതത്തിലെ എല്ലാം മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയാണ് മൊയ്തീന്‍.

  സിദ്ധിഖ്

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  വേലായുധന്‍ എന്ന കഥാപാത്രമായെത്തി സിദ്ദിഖ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു

  ഷഹീന്‍ സിദ്ദിഖ്

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  ഷഹീന്റെ ആദ്യ ചിത്രമാണിത്. പള്ളിക്കല്‍ നാരായണന്റെയും നളിനിയുടെയും മകനായിട്ടാണ് ഷഹീന്‍ എത്തുന്നത്.

  മറ്റ് താരങ്ങള്‍

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  സലിം കുമാര്‍, ബാലചന്ദ്ര മേനോന്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍, സാജു നവോദയ, അനു ജോസഫ്, ശ്രുതി ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്

  തിരക്കഥയും സംവിധാനവും

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  സലിം അഹമ്മദ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയതും. അദാമിന്റെ മകന്‍ അബുവിലൂടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ഇത് രണ്ടാം തവണയാണ് മമ്മൂട്ടിയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത്.

  സാങ്കേതിക വശം

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  മധു അമ്പാട്ടാണ് ഛായാഗ്രഹകന്‍. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ചു. വിജയ് ശങ്കര്‍ കൃത്യമായി കത്രിക വച്ചു. പട്ടണം റഷീദിന്റെ മേക്കപ്പിനെ കുറിച്ച് പ്രത്യേകം പറയണം. സമീറ സനീഷാണ് കോസ്റ്റ്യൂം ഡിസൈനര്‍

  സംഗീതം

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  ദേശീയ പുരസ്‌കാര ജേതാവ് ബിജിപാലിന്റെ പാട്ടും പശ്ചാത്തല സംഗീതവും സന്ദര്‍ഭോജിതമായത് ആസ്വാദനമികവ് കൂട്ടി.

  ഒറ്റവാക്കില്‍

  നിരൂപണം: പത്തേമാരി ഒരു അനുഭവം

  പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം. സിദ്ദിഖിന്റെയും ശ്രീനിവാസന്റെയും മമ്മൂട്ടിയുടെയും അഭിനയം കണ്ട് തന്നെ അറിയണം. അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാം

  English summary
  Pathemari is the period drama which stars Mammootty in the central role. The movie is written and directed by National Award winner Salim Ahamed. Popular TV host-actress Jewel Mary essays the female lead. Pathemari is produced Allens Media.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X