twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പുണ്യാളന്‍ അഗര്‍ബത്തിയുടെ സുഗന്ധം

By Nirmal Balakrishnan

Next »

« Previous

ഒന്നുകില്‍ അംബാനി, അല്ലെങ്കിലൊരു ഭ്രാന്തന്‍. അനു (നൈല ഉഷ) വിനെ വിവാഹം കഴിക്കുമ്പോള്‍ ജോയ് താക്കോല്‍ക്കാരന്‍ (ജയസൂര്യ) പറഞ്ഞതിങ്ങനെയായിരുന്നു. ബിസിനസ് ചെയ്ത് കോടീശ്വരനാകുക. ആദ്യ കുഞ്ഞ് പിറക്കും മുന്‍പ് ഒരുകോടി രൂപയെങ്കിലും സമ്പാദിക്കുക. ഇതൊക്കെയായിരുന്നു ജോയ് യുടെ ആഗ്രഹം. എന്നാല്‍ തുടങ്ങിയ ബിസിനസൊക്കെ തൃശൂര്‍ പൂരത്തിലെ അമിട്ടുപൊട്ടുംപോലെ പൊട്ടി.

സന്തത സഹചാരിയായ ഗ്രീനറി (അജു വര്‍ഗീസ്)യുമായി ചേര്‍ന്ന് ബിസിനസ് രക്ഷപ്പെടുത്താന്‍ നെട്ടോട്ടമോടുകയാണ് ജോയ്. അങ്ങനെയാണ് ആനപ്പിണ്ടത്തില്‍ നിന്ന് അഗര്‍ബത്തിയുണ്ടാക്കുന്ന ബിസിനസ് തുടങ്ങിയത്. അഗര്‍ബത്തി കത്തിതുടങ്ങും മുന്‍പേ പാര വന്നു. പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉടക്ക് വച്ചു. പുണ്യാളന്റെ പേരിലുള്ള അഗര്‍ബത്തിക്ക് ദേവസ്വം ബോര്‍ഡിന്റെ ആനപ്പിണ്ടം നല്‍കാന്‍ പാടില്ല എന്ന് പ്രസിഡന്റ് വിലക്കേര്‍പ്പെടുത്തി. ഒടുവില്‍ മജിസ്‌ട്രേറ്റ് (സുനില്‍ സുഖദ) ജോയിക്ക് അനുകൂലമായി വിധിച്ചു.

Punyalan Agarbattis

എന്നാല്‍ ആനപ്പിണ്ടം കൊണ്ടുപോകാന്‍ പറഞ്ഞ ദിവസം രാഷ്ട്രീയപാര്‍ട്ടിയുടെ ഹര്‍ത്താല്‍ വന്നു. പുലര്‍ച്ചെ തന്നെ ആനപ്പിണ്ടം കൊണ്ടുപോയ ജോയിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. എന്നാല്‍ അവരില്‍ നിന്ന് രക്ഷപ്പെട്ട് ഓഫിസിലെത്തിയപ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് ജോയിയുടെ വാഹനവും ഓഫിസും തല്ലിത്തകര്‍ത്തു. രക്ഷപ്പെടാന്‍ ഒരുവഴിയുമില്ല എന്നായപ്പോള്‍ ജോയി പാര്‍ട്ടിക്കെതിരെ കേസുകൊടുത്തു. ഇതിനിടെ സൗത്താഫ്രിക്കയില്‍ നിന്ന് വല്യപ്പന്‍ (ഇന്നസെന്റ്) അയച്ചുകൊടുത്ത നാലുലക്ഷം കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തിനോക്കുന്നു. പ്രായമായ സമയത്ത് വല്യപ്പനെകൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ചത് ജോയിയായിരുന്നു. വിവാഹം കഴിഞ്ഞ് ഭാര്യ (തെസ്‌നിഖാന്‍)യുമായി സൗത്താഫ്രിക്കയിലേക്ക് കുടിയേറിയിരിക്കുകയാണ് വല്യപ്പന്‍.

കേസുകൊടുത്തതോടെ രാഷ്ട്രീയക്കാരുടെ ശത്രുവാകുന്നു ജോയി. ഒടുവില്‍ ഇതേ രാഷ്ട്രീയക്കാര്‍ തന്നെ രക്ഷപ്പെടാന്‍ ജോയിയെ രാഷ്ട്രീയത്തിലിറക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ ജോയിയെ അവരുടെ സ്ഥാനാര്‍ഥിയാക്കുന്നു. അതോടെ പുതിയ കാലത്തിന്റെ രാഷ്ട്രീയക്കാരനായി ജോയി മാറുകയാണ്.

തൃശൂര്‍ സംസ്‌കാരത്തിന്റെയും സംസാരത്തിന്റെയും പശ്ചാത്തലത്തിലാണ് രഞ്ജിത്ത് ശങ്കര്‍ പുണ്യാളന്‍ അഗര്‍ബത്തീസ് ഒരുക്കിയിരിക്കുന്നത്. ഇതിലെ താരങ്ങളില്‍ മിക്കവരും തൃശൂര്‍ക്കാരാണ്. അതുകൊണ്ടുതന്നെ കൃത്രിമത്വം തോന്നാതെ ചിത്രം മുന്നോട്ടുകൊണ്ടുപോകാന്‍ രഞ്ജിത്ത് ശങ്കറിനു സാധിച്ചു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ശങ്കര്‍ ഗംഭീര തിരിച്ചുവരവ് നടത്തി. സന്തോഷ് വര്‍മ എഴുതി ബിജിബാല്‍ സംഗീതം നല്‍കിയ രണ്ടുഗാനങ്ങളും ഇനിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു.തൃശൂരിന്റെ പ്രത്യേകതകള്‍ നിറഞ്ഞ അവതരണഗാനം തന്നെ എടുത്തുപറയേണ്ടത്.

പുണ്യാളന്‍ കലക്കീട്ടോ...പുണ്യാളന്‍ കലക്കീട്ടോ...

Next »

« Previous

English summary
Ranjith Sankar's latest movie Punyalan Agarbattis starring Jayasurya in the lead role is a light-hearted family entertainer which tells the story of a businessman and his struggles to keep his business alive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X