For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംഘത്തമിഴൻ; ആക്ഷൻ ഹീറോ ആവാനുള്ള സേതുപതിയുടെ അധ്വാനങ്ങൾ — ശൈലന്റെ റീവ്യൂ

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  1.5/5
  Star Cast: Vijay Sethupathi, Raashi Khanna, Nivetha Pethuraj
  Director: Vijay Chandar

  നാച്ചുറൽ റോളുകളിൽ തന്നെ മാസ് ആണ് വിജയ് സേതുപതി. സ്വാഭാവികതയാണ് മച്ചാന്റെ മെയിൻ. തമിഴിൽ മാത്രമല്ല മലയാളത്തിലും സേതുപതിക്ക് ആരാധകർ ഈ ഒരൊറ്റ കാരണത്താലാണ്. പക്ഷെ അത് അറിയാത്ത ഒരാൾ അങ്ങേര് മാത്രമാണെന്നു തോന്നുന്നു. കൊമേഴ്‌സ്യൽ ആക്ഷൻ ഹീറോ ആവാനുള്ള സേതുപതിയുടെ തീരാത്ത ആസൈ തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

  വിജയ് ചന്ദർ സംവിധാനം ചെയ്ത സംഘത്തമിഴൻ ആക്ഷൻ ഹീറോ ആവാനുള്ള സേതുപതിയുടെ കഠിനാധ്വാനത്തിന്റെ ഏറ്റവും പുതിയ റിസൾട്ടാണ്. ചിരപുരാതനകാലം മുതൽ തമിഴ്, തെലുങ്ക്, ഹിന്ദി കൊമേഴ്‌സ്യൽ സിനിമകൾ ഉപയോഗിച്ചുവരുന്നതും കാലഹരണപ്പെട്ടതിനാൽ 99 ശതമാനവും ഉപേക്ഷിക്കപ്പെട്ടതുമായ ക്ളീഷേ ചേരുവകളുടെ ദേശീയ സമ്മേളനമാണ് സിനിമ. ആ അർത്ഥത്തിൽ സംഘതമിഴൻ എന്ന ടൈറ്റിലിനോട് സംവിധായകൻ പൂർണമായും നീതി പുലർത്തുന്നു.

  സംഘകാലഘട്ടത്തിൽ പാണ്ഢ്യ രാജാക്കന്മാരിൽ ആരെങ്കിലും സിനിമ പിടിച്ചിരുന്നെങ്കിൽ മിക്സ് ചെയ്യുമായിരുന്ന മസാലകൾ വാരി വിതറി സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത് സംവിധായകൻ വിജയ് ചന്ദർ തന്നെയാണ്. പോസ്റ്ററിൽ പറഞ്ഞിരിക്കുന്നതുപോലെ വിജയ് സേതുപതിയുടെ ആദ്യ ഡബിൾ റോളാണ് സംഘത്തമിഴന്റെ ഉള്ളടക്കം.

  ഡബിൾ റോൾ എന്ന് പറയുമ്പോൾ കഥാഗതിയുടെ ഡെവലപ്പ്മെന്റ് എന്താവുമെന്ന് നമ്മൾക്ക് ഒരു കാഴ്ചപ്പാട് ഉണ്ടല്ലോ. അതിൽ നിന്ന് ഒരിഞ്ച് പോലും തെറ്റാൻ ഡയറക്ടർ ഒരു നിലയ്ക്കും സമ്മതിക്കുന്നേയില്ല. സേതുപതിയും സൂരിയുമിരുന്ന് അപൂർവ സഗോദരർകൾ, ബില്ല പോലുള്ള ഡബിൾ റോൾ സിനിമകളുടെ കണ്ടന്റ് പറഞ്ഞ് ഫോർത്ത് വാൾ ബ്രെയ്ക്ക് ചെയ്ത് ട്രോൾ അടിക്കുന്നത് മാത്രമാണ് വെറൈറ്റി.

  നായകനും സൂരിയും തമ്മിലുള്ള സ്ഥിരം ഇരുപ്പുവശത്തിൽ ചെറിയ ഒരു സൈഡ് ടേൺ കൊടുത്ത് സൂരിയെ ഒരു മാന്യനാക്കിയതും ഒരു വെറൈറ്റി ആയി പറയാം. തേനി, ചെന്നൈ, മരുതമംഗലം എന്നിങ്ങനെ ലൊക്കേഷൻ മാറ്റി മാറ്റി സേഞ്ചിടുന്ന ബാക്കി ഐറ്റംസിലൊന്നും മഷിയിട്ട് നോക്കിയാൽ വേറെ ഫ്രഷ്നസ് ഒന്നും കണ്ടെത്താനാവില്ല.

  രാസി ഖന്ന, നിവേദ എന്നിവരാണ് രണ്ട് പാതിയിലുള്ള രണ്ട് നായികമാർ. കൂടുതലെന്തെങ്കിലും പറയാനില്ലാത്ത തരം പാത്രസൃഷ്ടി. വില്ലന്മാരുടെ കാര്യമാണെങ്കിൽ അതിലും കട്ടപ്പൊക. പുവർ ഫെലോസ്.

  നയൻസിനും വിഘ്നേഷും വീണ്ടും ന്യൂയോർക്കിൽ! കൂടെ ബോണി കപൂറും ഖുഷിയും

  പൊതുവെ സേതുപതിയ്ക്ക് വഴങ്ങാത്ത ഒരു മേഖലയാണ് സ്റ്റണ്ട്. ടൈമിംഗ് വളരെ വീക്കാണ്. പക്ഷെ ഇതുവരെ കണ്ട സേതുപതിസംഘട്ടനങ്ങളിൽ ഏറ്റവും ഭേദപ്പെട്ടത് ഒന്ന് സംഘതമിഴനിലുണ്ട്. കൊറിയോഗ്രാഫർ അനൽ അറസ്. മ്യൂസിക് കമ്പോസർ വിവേക് മെൽവിൻസും കട്ട സപ്പോർട്ട്. ഇയർ ഫോൺ കയ്യിലുള്ളവർ ഭാഗ്യവാന്മാർ.

  സംഘകാലപ്പഴമയുള്ള രചനയും നിർമ്മിതിയുമായി ഒരു ക്ളീഷേത്തമിഴൻ എന്ന് അടിവര

  Read more about: review റിവൃൂ
  English summary
  Sangathamizhan movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X