twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പുതിയതീരങ്ങള്‍ അഥവാ നങ്കൂരമില്ലാത്ത കപ്പല്‍

By നിര്‍മല്‍

Next »

« Previous

ഭാര്യ മരിച്ചിട്ടും വേറെ വിവാഹം കഴിക്കാതെ അയാള്‍ ജീവിച്ചത് മകള്‍ താമരയ്ക്കു വേണ്ടിയായിരുന്നു. സമൂഹത്തില്‍ ചെറിയ പെണ്‍കുട്ടികള്‍ വരെ ചൂഷണം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ കേട്ട് അസ്വസ്ഥനാകുന്ന അയാള്‍ ഈ പ്രതിസന്ധിയെ അതിജീവിച്ചത് മകളെ മീന്‍പിടിക്കാന്‍ കൊണ്ടുപോയിട്ടായിരുന്നു. പക്ഷേ പിന്നീടൊരു ബോട്ടുദുരന്തത്തില്‍ താമരയ്ക്ക് അച്ഛനെ( സിദ്ദീഖ്) നഷ്ടമാകുന്നു. താമര വളര്‍ന്നപ്പോള്‍ കടലില്‍ മല്‍സ്യം പിടിക്കാന്‍പോകുന്ന ഏക പെണ്ണായി പത്രത്തില്‍ വാര്‍ത്ത വന്നു.

Puthiya Theerangal

അവളുടെ കൂട്ടുകാരാണ് മോഹനന്‍മാഷ് (നിവിന്‍ പോളി), ആലപ്പുഴ അപ്പച്ചന്‍(സിദ്ധാര്‍ഥ് ശിവ), ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍. ഇവര്‍ക്കിടയിലേക്കാണ് കെ.പി. (നെടുമുടി വേണു) കടന്നുവരുന്നത്. കടലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച അയാളെ താമര രക്ഷിക്കുകയായിരുന്നു. ആരാണ് ഈ കെ.പി എന്നത് ദുരൂഹതയോടെ നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നു. പിന്നീട് കെ.പിയാരെന്ന് തിരഞ്ഞുപോകുമ്പോഴാണ് സത്യം പുറത്തുവരുന്നത്. അയാള്‍ കോടീശ്വരനായ ബിസിനസുകാരനായിരുന്നു എന്നാണ് പലരും കരുതിയിരുന്നത്.

പ്രശസ്ത സിനിമാ നിര്‍മാതാവിന്റെ അപ്പനാണെന്നു കരുതി അയാളെ തേടിപോകുന്നു. അവിടെ നിന്നാണ് കുമാരപ്പണിക്കര്‍ എന്ന വക്കീല്‍ ഗുമസ്തന്റെ അടുത്തെത്തുന്നത്. അയാളാണ് പ്രശസ്ത വക്കീലിന്റെയും മകളുടെയുംകഥ പറയുന്നത്. മകളെ തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് കോളജില്‍ ചേര്‍ത്തുവരുമ്പോള്‍ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നു. അതോടെയാണ് ഇയാളുടെ മാനസിക നില തെറ്റുന്നത്. അങ്ങനെയാണ് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടുന്നത്.

കെ.പി.യെ താമര സ്‌നേഹം പകര്‍ന്ന് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നു. കളിക്കൂട്ടുകാരന്‍ മോഹനനുമായി പ്രണയത്തിലാകുന്നതും അവളെ അവനു നല്‍കാന്‍ കെ.പി. തയ്യാറാകുന്നതുമാണ് കഥ. താരപ്പൊലിമയില്ലാത്തൊരുചിത്രം നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിയിരുന്ന പല കാര്യങ്ങളും സംവിധായകന്‍ മറന്നുപോയി എന്നതാണു സത്യം.

കടലിന്റെ പശ്ചാത്തലത്തില്‍ നല്ല നല്ലചിത്രങ്ങള്‍ കണ്ടവരാണു നാം. ചെമ്മീന്‍ മുതല്‍ ചാന്തുപൊട്ടുവരെ. ചെമ്മീനിലെ പോസ്റ്ററിനെ പോലെയായിരുന്നു പുതിയ തീരത്തിന്റെയും പോസ്റ്റര്‍. എന്നാല്‍ മുന്‍പു കണ്ട കടല്‍ ചിത്രങ്ങളെയെല്ലാം നാണിപ്പിക്കുന്നതായിരുന്നു ഈ ചിത്രം.
പത്മരാജന്റെ മൂന്നാംപക്കവും ഭരതന്റെ അമരവും ലാല്‍ജോസിന്റെ ചാന്തുപൊട്ടും കണ്ടൊരു പ്രേക്ഷകരിലേക്കാണ് പുതിയ തീരങ്ങളും എത്തുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തും ആലോചിച്ചില്ല. കുറേ തമാശയും അല്‍പം പ്രയണവും അളവിലേറെ മാനുഷിക മൂല്യങ്ങളും ചേര്‍ത്താല്‍ സിനിമായാകുമെന്ന ധാരണയെല്ലാം ഇവിടെ മാറിയകാര്യം അവര്‍ അറിഞ്ഞിരിക്കില്ല.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ താമരയുടെ കഥയാണോ എന്നുചോദിച്ചാല്‍ തുടക്കം അങ്ങനെയായിരുന്നു. മകളുടെ മരണത്തില്‍ മാനസിക നില തകര്‍ന്നുപോയ വക്കീലിന്റെ കഥയാണോ എന്നുചോദിച്ചാല്‍ മധ്യഭാഗത്ത് അങ്ങനെയാണ്. ചെറുപ്പംതൊട്ടേ മനസ്സില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാനുള്ള മോഹനന്‍മാഷുടെ കഥയാണോ എന്നുചോദിച്ചാല്‍ കൃത്യമായി ആണെന്നു പറയാന്‍ കഴിയില്ല. അങ്ങനെ കൃത്യമായി ഫോക്കസല്ലാതെ പോയ ചിത്രമാണ് പുതിയ തീരങ്ങള്‍.
അടുത്ത പേജില്‍

നമിത, പുതിയതീരത്തെ മുത്ത്നമിത, പുതിയതീരത്തെ മുത്ത്

Next »

« Previous

English summary
Sathyan Anthikad's Puthiya Theerangal offers a very few likable moments.he story revolves around an orphaned girl (Thamara) and how the unexpected arrival of an old man changes her life. Namitha ensures a pleasing presence with her graceful looks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X