twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജനഹൃദയങ്ങളിലേക്കുള്ള 'സവാരി' സുരാജിന് കൂട്ടായി ദിലീപുമെത്തി, പ്രേക്ഷകര്‍ പറയുന്നത് ഇങ്ങനെ! കാണൂ!

    |

    പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന സിനിമകളൊന്നുമില്ലെങ്കിലും സുന്ദരമായൊരു റിലീസം ദിനം കൂടിയാണ് കടന്നുപോവുന്നത്. നവാഗതനായ അശോക് നായര്‍ ംസവിധാനം ചെയ്ത സിനിമയായ സാവരിയും ഒരു ബോംബ് കഥ എന്ന സിനിമയുമായാണ് ഇത്തവണ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ സവാരി പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഹാസ്യത്തില്‍ നിന്നും സ്വഭാവനടനിലേക്ക് ചുവട് മാറിയ സുരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി സവാരി മാറുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിയിരിക്കുകയാണ് സുരാജ്. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    തൃശ്ശൂരിനെ ഏറെയിഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ഈ സിനിമ ശരിക്കും ആസാദ്യകരമാണെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തേക്കിന്‍കാട് മൈതാനവും പരിസരപ്രദേശങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പാറമേക്കാവ്- തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന സവാരിയിലൂടെയാണ് സിനിമ മുന്നേറുന്നത്. താരത്തിന്റെ മേക്കോവറും സംസാരരീതിയുമൊക്കെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Savari

    സുരാജിനൊപ്പം ദിലീപും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്നതായിരുന്നു മറ്റൊരു പ്രത്യേകത. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ച്് സംവിധായകന്‍ രംഗത്തെത്തിയതോടെയാണ് ആരാധകരും ആവേശത്തിലായത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏതാണെന്ന് പുറത്തുവിട്ടിരുന്നില്ല. സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ് ഇക്കാര്യം. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ വരുംദിനങ്ങളില്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

    English summary
    Savari film audience review.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X