For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറും 'ശിക്കാരിശംഭു'വല്ല..; കിടുക്കാച്ചിയൊരു പ്രതികാരകഥ.. ശൈലന്റെ റിവ്യൂ!!

  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  2018 ല്‍ രണ്ട് സിനിമകളുമായി കുഞ്ചാക്കോ ബോബന്‍ മത്സരം തുടങ്ങിയിരിക്കുകയാണ്. ജനുവരി അഞ്ചിന് തിയറ്ററുകളിലേക്കെത്തിയ ദിവാന്‍ജിമൂല മോശമില്ലാത്ത പ്രതികരണം നേടി മുന്നേറുന്നതിനിടെ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. തീ ഡോട്ട്‌സ്, മധുര നാരങ്ങ, ഓര്‍ഡിനറി എന്നീ സിനിമകള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത സിനിമയാണ് ശിക്കാരി ശംഭു. ശിവദയാണ് ചിത്രത്തില്‍ നായികയാവുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, കൃഷ്ണ കുമാര്‍, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

   ശിക്കാരി ശംഭു..

  ശിക്കാരി ശംഭു..

  ഓർഡിനറി, 3ഡോട്ട്സ്, മധുരനാരങ്ങ എന്നീ സിനിമകൾക്ക് ശേഷം ചാക്കോച്ചനും സുഗീതും ഒരുമിക്കുന്ന നാലാമത്തെ സംരംഭമാണ് ശിക്കാരിശംഭു. ആദ്യത്തെ മൂന്നു സിനിമകളിലും ഒപ്പമുണ്ടായിരുന്ന ബിജുമേനോൻ ഇല്ലാതെ ആണ് ഇത്തവണത്തെ വരവ് എങ്കിലും കോമഡിക്ക് കുറവൊന്നും വരുത്തിയിട്ടില്ല. എണ്ണം പറഞ്ഞ വിജയങ്ങളിൽ ഒന്നായിരുന്നു ഓർഡിനറി. 3ഡോട്ട്സ് എവിടെയും എത്തിയില്ല. മധുരനാരങ്ങ ഭേദപ്പെട്ട വിജയമായിരുന്നു. ഫിനിഷിംഗിന്റെ കാര്യത്തിൽ ശിക്കാരി ശംഭു ആദ്യത്തെ മൂന്നു പടങ്ങളേക്കാളും മേലെയാണ് എന്നതിനാൽ ചാക്കോച്ചന് വളരെക്കാലമായുള്ള ഹിറ്റ്-വരൾച്ച ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം.

  പ്രതീക്ഷിച്ച തുടക്കം...

  പ്രതീക്ഷിച്ച തുടക്കം...

  ലാൽജോസിന്റെ അവതരണത്തോടെ മൂന്നു ഫ്രോഡുകളുടെ കഥ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ശിക്കാരി ശംഭു പേരിനോട് നീതി പുലർത്തും വിധമാണ് തുടങ്ങുന്നതും മുന്നേറുന്നതും. പീലി എന്ന ഫിലിപ്പോസ്, ഷാജി, അച്ചു എന്നിവരാണ് അവർ. യഥാക്രമം കുഞ്ചാക്കോ ബോബൻ, ഹരീഷ് കണാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരാണ് അവർ. ഒരു ബിജു മേനോന് പകരം വെക്കാൻ ഹരീഷിനെയും വിഷ്ണുവിനെയും ഇടവും വലവും നിർത്തിയുള്ള ഈ ഒരു കൂട്ടുകെട്ട് പാഴായിട്ടില്ല. വിറ്റുകൾക്ക് കുറവൊന്നുമില്ല. പള്ളി പെരുന്നാളിനിടയുലുള്ള മോഷണശ്രമങ്ങൾ പാളി, പള്ളിയിൽ തന്നെ ഒളിക്കുന്ന ഇവർ അച്ചന് വന്ന ഒരു ഫോണിന്റെ വള്ളിപിടിച്ച് കുരുതിമലക്കാവ് എന്ന കാട്ടുഗ്രാമത്തിലേക്ക് വണ്ടികയറുകയാണ്. അവിടെ ഇറങ്ങിയ പുലി ഒന്നുരണ്ടാളുകളെ കൊന്നതിനെത്തുടർന്ന് പഴയ വാറുണ്ണിയെ (മൃഗയ) ഒന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു പള്ളീലച്ചന് വന്ന കോൾ. വാറുണ്ണിയുടെ ശിഷ്യന്മാർ എന്ന ലേബലിൽ അവർ അവിടെ എത്തുന്നു.

   പേരു തന്നെ ന്യായീകരണം..

  പേരു തന്നെ ന്യായീകരണം..

  പുലിപ്പേടിയുള്ള ഗ്രാമത്തിൽ തോക്കുപോലും ഇല്ലാതെ വന്നിറങ്ങുന്നവർ പിന്നെ അവിടെ ചെയ്യുന്ന പ്രവൃത്തികൾക്ക് ശിക്കാരി ശംഭു എന്ന പേര് തന്നെയാണ് ന്യായീകരണം. മൃഗയ'യും പുലിമുരുഗനും റഫറൻസായും ട്രോളുകളായും ഒരുപാട് തവണ വന്നുപോകുന്നുമുണ്ട്."പുലി വല്ല ഗ്രാഫിക്സും ആയിരുന്നെങ്കിൽ എന്തു സുഖായിരുന്നു എന്നാണ് കണാരൻ ഒരിക്കൽ പറയുന്നത്." കോമഡിയിലും കൗണ്ടറിലും ബഹുദൂരം മുന്നിൽ നിൽക്കുന്നതും പടത്തെ ലൈവാക്കി നിർത്തുന്നതും കണാരൻ തന്നെ. ലോജിക്ക് നോക്കി മാർക്കിടുന്നതിനു പകരം മണ്ടത്തരങ്ങൾ കുറഞ്നുപോയോ എന്ന് വേവലാതിപ്പെടേണ്ട് നേരങ്ങളാണിത്.

   അപ്രതീക്ഷിതമായ വഴിത്തിരിവ്..

  അപ്രതീക്ഷിതമായ വഴിത്തിരിവ്..

  ശിക്കാരി ശംഭുവായി തന്നെ രണ്ടുമണിക്കൂറോളം സരസമായി മുന്നോട്ടുപോകുന്ന സിനിമ അവസാന അരമണിക്കൂറി ലെവൽ മാറുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികാരകഥയായി രൂപമാറ്റം നടത്തി അസ്സലൊരു ത്രില്ലർ സ്വഭാവത്തേക്കുയർന്ന് അമ്പരപ്പിച്ചു എന്നും പറയാം. പെയ്സ് മാറിയ പടത്തിന്റെ ക്ലൈമാക്സിനെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെ സെയ്ഫ് ആയിത്തന്നെ ലാൻഡ് ചെയ്യിക്കുന്നതിൽ സ്ക്രിപ്റ്റും സംവിധായകനും പൂർണ്ണമായും വിജയിക്കുകയും ചെയ്യുന്നു.

  ഫിനിഷിംഗ് മികവ്

  ഫിനിഷിംഗ് മികവ്

  ഒരു സിനിമ എത്രയൊക്കെ ആസ്വാദ്യമായി മുന്നോട്ട് പോയാലും അവസാന അരമണിക്കൂറും ക്ലൈമാക്സും അതിന്റെ വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാറുണ്ട്. ശിക്കാരി ശംഭുവിന്റെ കാര്യത്തിൽ ലാൻഡിംഗും ഫിനിഷിംഗും പക്കാ ആണ്. ഷാനവാസ് അബ്ബാസ് രാജുചന്ദ്രൻ എന്നിവർ ചേർന്നെഴുതിയ കഥയിൽ നിന്നും നിഷാദ് കോയ മെനഞ്ഞെടുത്ത സ്ക്രിപ്റ്റ് കൊമേഴ്സ്യലി പുതുമയുള്ളതാണ്. സുഗീതിന്റെ മെയ്ക്കിംഗും പെർഫെക്റ്റ്..

   ചാക്കോച്ചന്റെ ഗ്രെയ്സ്..

  ചാക്കോച്ചന്റെ ഗ്രെയ്സ്..

  ഏകദേശം നാലു വർഷത്തോളമായി വമ്പൻ ഹിറ്റുകൾ ഒന്നുമില്ലാത്ത കുഞ്ചാക്കോ ബോബന് കിട്ടിയിരിക്കുന്ന സ്റ്റൈലൻ ക്യാരക്റ്റർ ആണ് പീലിപ്പോസ്. രണ്ട് നല്ല ഫൈറ്റ് സീനുകൾ വരെ പീലിപ്പോസിന് ഉണ്ട്. പക്ഷെ, പോലീസ് അറസ്റ്റ് ചെയ്ത നായികയെ സ്ലോമോഷനിൽ നടന്നുപോയി കൈപിടിച്ച് ഇറക്കിക്കൊണ്ട് പോരുന്നതാണ് ഹീറോയിസം എന്ന് ഉപദേശിക്കുന്ന കണാരന്റെ കഥാപാത്രത്തോട്, ഇപ്പോൾ ഉള്ള ഹീറോയിസവും നായക പരിവേഷവുമൊക്കെ മതി, ദയവായി കുഴപ്പത്തിലാക്കരുത്, എന്ന പീലിപ്പോസിന്റെ മറുപടി ഫോർത്ത് വാൾ പൊളിച്ചുവരുന്ന ഒന്നാണ്. ആ തിരിച്ചറിവ് തന്നെയാണ് പുള്ളീടെ ബലവും. വിഗ്ഗൊന്നും വക്കാതെ മഴനനഞ്ഞ് ഡാൻസ് കളിക്കുമ്പോഴും ഗ്രെയ്സിനൊട്ടും കുറവൊന്നുമില്ല ലോക്കലാണെന്ന് തോന്നുന്നുമുണ്ട്.

  വിഷ്ണു, ശിവദ, മറ്റുള്ളവർ

  വിഷ്ണു, ശിവദ, മറ്റുള്ളവർ

  കട്ടപ്പനയിലെ അപകർഷതാബോധക്കാരനും പായാരക്കാരനുമായ ഹൃത്വിക് റോഷന് സുഗീത് പ്രണയവും പാട്ടും ഉഡായിപ്പുകളുമൊക്കെയുള്ള ഒരു രണ്ടാം നായകവേഷം കൊടുത്തത് എടുത്ത് പറയേണ്ടിയിരിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ അത് നന്നായി ഉപയോഗപ്പെടുത്തി. പുതുമുഖമായ അൽഫോൺസ ആണ് വിഷ്ണുവിന്റെ നായിക. (ക്രെഡിറ്റ് ലിസ്റ്റിൽ അൽഫോൺസ എന്നൊക്കെ കണ്ട് പഴയ ഛാങ്കുചക്ക ഛില്ലം ഛില്ലം കക്ഷിയെ പ്രതീക്ഷിച്ചു പോണവർക്ക് നിരാശപ്പെടേണ്ടിവരും.) നായികയെന്ന നിലയിലുള്ള പ്രധാന റോളിൽ ശിവദ ഉണ്ട്. ഇറച്ചിവെട്ടുകാരിയും വാറ്റുകാരിയുമൊക്കെയായ അനിത ശിവദയ്ക്ക് കിട്ടാവുന്ന മാക്സിമം തന്നെ..

   ടോട്ടൽ പാക്കേജ്..

  ടോട്ടൽ പാക്കേജ്..

  ഓർഡിനറി" യിലൂടെ ഗവി എന്ന ഗ്രാമത്തിന്റെ തലവര തന്നെ മാറ്റിയ സുഗീത് ഇവിടെയും കാടിന്റെ മനോഹാരിത പശ്ചാത്തലത്തിൽ വരച്ചുവെച്ചാണ് കഥ പറയുന്നത്. ഫൈസൽ അലിയുടെ ക്യാമറാവർക്ക് കണ്ണിന് വിരുന്ന് തന്നെ. ശ്രീജിത്ത് എടവന ആണ് സംഗീത സംവിധായകൻ. പാട്ടുകൾക്കും അവയുടെ പിക്ചറൈസേഷനും പ്രാധാന്യം കൊടുത്തിട്ടുമുണ്ട്. എന്റർടൈനർ എന്ന നിലയിൽ ഒരു ടോട്ടൽ പാക്കേജ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ശിക്കാരിശംഭു കൊടുക്കുന്ന പൈസയ്ക്കുള്ള ആഹ്ലാദം ഉറപ്പുനൽകുന്നു...

  English summary
  Shikkari Shambhu review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X