twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭ് രാജിലെ സസ്പെന്‍സുകള്‍...ഒരേ സമയം വാണിജ്യവും കലയും ഒന്നിച്ചു ചേര്‍ത്ത മാജിക് സംവിധായകന്‍

    |

    കുപ്രസിദ്ധ കുറ്റവാളി ശോഭ്‌രാജിന്‍റെ കഥ പറഞ്ഞ സിനിമയാണ് മോഹന്‍ലാലിന്‍റെ ശോഭ്‌രാജ് എന്ന ചിത്രം. 1986 പ്രശസ്ത സംവിധായകന്‍ ജെ ശശികുമാര്‍ സംവിധാനം ചെയ്ത സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. മോഹന്‍ലാലിനെപ്പോലെയുള്ള പുതിയ നടന്‍മാര്‍ക്ക് ഒട്ടേറെ അവസരങ്ങളും കഥാപാത്രങ്ങളും നല്‍കിയ സംവിധായകനാണ് ശശികുമാര്‍. ഒരു വര്‍ഷം പന്ത്രണ്ടും പതിനഞ്ചും സിനിമകള്‍ വരെ സംവിധാനം ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത് തന്നെ വലിയ ഭാഗ്യമായിരുന്നു.

    ആക്ഷന്‍ ത്രില്ലര്‍ സിനിമകളാണ് നല്‍കിയത്

    ആക്ഷന്‍ ത്രില്ലര്‍ സിനിമകളാണ് നല്‍കിയത്

    മോഹന്‍ലാല്‍ എന്ന നടന് പല തരത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ സിനിമകളാണ് നല്‍കിയത്. തുടക്കം എന്ന നിലയില്‍ മോഹന്‍ലാലിന് അത്തരം കഥാപാത്രങ്ങള്‍ വലിയ ഗുണം ചെയ്തു. മാധവിയും മോഹന്‍ലാലും വളരെ വ്യത്യസ്തമായ അഭിനയം കാഴ്ചവെച്ച സിനിമയാണ് ശോഭ്‌രാജ്.

    അധോലോക നായകന്‍റെ കഥ

    അധോലോക നായകന്‍റെ കഥ

    അധോലോക നായകന്‍റെ കഥ പറയുന്ന സിനിമ ആക്ഷന് പ്രാധാന്യമുള്ളത് തന്നെയായിരുന്നു. കൊല്ലും കൊലയും ആണെങ്കിലും വല്ലാത്തൊരു വെറുപ്പ് അയാളോട് പ്രേക്ഷകന് തോന്നുന്നുമില്ല. സിനിമയുടെ പകുതി ഭാഗത്തോളം പ്രേക്ഷകനില്‍ അധോലോക നായകന്‍റെ അനാവശ്യമായ കൊലപാതകവും നിഷ്ഠൂരമായ പ്രവൃത്തികളും ഒക്കെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും ക്ലൈമാക്സിനോടടുക്കുമ്പോള്‍ മുഴുവന്‍ സസ്പെന്‍സ് കൊണ്ട് നിറക്കാന്‍ സംവിധായകന് കഴിഞ്ഞു. ഊരാക്കുടുക്കായി കിടന്ന പല കഥാപാത്രങ്ങളും വേണ്ടപോലെ കൃത്യമായി ബോറടിപ്പിക്കാതെ അഴിക്കാനും കഴിഞ്ഞു എന്നത് വിജയം തന്നെയാണ്.

    അധോലോക നായകനായ ശോഭ്‌രാജ്

    അധോലോക നായകനായ ശോഭ്‌രാജ്

    അധോലോക നായകനായ ശോഭ്‌രാജ് ചെയ്യുന്ന പ്രവൃത്തികളും അയാള്‍ ബാല്യത്തില്‍ സുഹൃത്തിനൊപ്പം എത്തിപ്പെടുന്ന ബാല്യകാലവും ഒക്കെ കൃത്യമായി തന്നെയാണ് സംവിധായകന്‍ നിരത്തിയിരിക്കുന്നത്. ബാല്യത്തില്‍ വേര്‍പെട്ടുപോയ ഇരട്ട സഹോദരനെ തിരികെ കൊണ്ടുവന്ന് മോഹന്‍ലാലിനെ സിനിമ തീരുവോളം ഡബിള്‍ റോളില്‍ നിര്‍ത്തുകയും ചെയ്തു. രണ്ട് റോളിലും കൃത്യമായി അഭിനയിച്ച് തകര്‍ക്കാന്‍ മോഹന്‍ലാലിനും കഴിഞ്ഞു. ശോഭ്‌രാജ് പലതവണ പൊലീസ് പിടിയിലാകുന്നതും അതില്‍ നിന്ന് രക്ഷപ്പെടുന്നതും വളരെ രസകരമായി തന്നെ കാണിക്കാന്‍ കഴിഞ്ഞു. പ്രേക്ഷകനില്‍ സംശയം ധ്വനിപ്പിക്കാന്‍ കൂടെയുള്ള പൊലീസുകാരനെ സംശയിക്കുന്ന രീതിയുള്ള ഒരു സീന്‍ അത് ആ സിനിമയുടെ മാസ്റ്റര്‍ ബ്രെയിന്‍ എന്ന് തന്നെ വിശേഷിപ്പിക്കാം. അന്നും ഇന്നും ഉള്ള വ്യത്യാസം അത് മാത്രമാണ്. ഇന്നാണെങ്കില്‍ ആ ഒരു സീനില്‍ വെറുതെ പറഞ്ഞ് പോവുകയില്ല. ഇത് ഒരു ഡയലോഗ് മാത്രമായി ചുരുക്കുകയും ചെയ്യുന്നു. ആരാണ് ശോഭ്‌രാജിനെ പൊലീസിനുള്ളില്‍ തന്നെ സഹായിക്കുന്നതെന്ന് സംശയം ആര്‍ക്കും തോന്നാം. എന്നാല്‍ ക്ലൈമാക്സ് വരെ അതിന്‍റെ രസച്ചരട് പൊട്ടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നത് വിജയം തന്നെയാണ്. അധോലോകവുമായി ബന്ധപ്പെട്ട കഥകള്‍ ഒരുപാടുണ്ടായിട്ടുണ്ട് മലയാളത്തില്‍. എന്നാല്‍ പലതും ആദ്യകാലത്ത് ഉണ്ടായിട്ടുള്ള ഇത്തരം സിനിമകളുടെ ആവര്‍ത്തനം തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ആദ്യകാല സിനിമകള്‍ക്ക് അപ്പുറം മറ്റൊരു പാഠപുസ്തകമില്ലാതെ പോകുന്നത്.

    ഭാഗ്യരാജെന്ന ഇരട്ടസഹോദരന്‍

    ഭാഗ്യരാജെന്ന ഇരട്ടസഹോദരന്‍

    ഐജിയുടെ കൈയില്‍ നിന്നും വെടികൊണ്ട് മരിക്കുന്ന ശോഭ്‌രാജിന് മുന്നില്‍ അപ്രതീക്ഷിതമായിട്ടാണ് ബാല്യത്തില്‍ വേര്‍പിരിഞ്ഞ ഭാഗ്യരാജെന്ന ഇരട്ടസഹോദരന്‍ പ്രത്യക്ഷപ്പെടുന്നത്. ആ രംഗം മാത്രമാണ് സാമാന്യയുക്തിയില്‍ നില്‍ക്കാത്തത്. എന്നാല്‍ സിനിമയല്ലേ, അങ്ങനെ ആവാമല്ലോ എന്ന് ചിന്തിക്കുമ്പോള്‍ കുഴപ്പവും ഇല്ല. അവിടെ നിന്നാണ് അടുത്ത ട്വിസ്റ്റ്. പിന്നീട് സസ്പെന്‍സുകളുടെ പെരുമഴക്കാലമാണ്. ഇന്‍റലിജന്‍സ് ഓഫീസറായി വരുന്നയാള്‍ മുതല്‍ നായകനും നായികയുമൊക്കെ സസ്പെന്‍സുകള്‍ നിറക്കുന്നു.

    പാട്ടുകള്‍

    പാട്ടുകള്‍

    കാബറെ നര്‍ത്തകിമാരും പാട്ടുകളും സിനിമയിലുണ്ടെങ്കിലും ഒന്നും ഓര്‍മയില്‍ തങ്ങുന്നതില്ല. വാണി ജയറാം, ജാനകി, ജയചന്ദ്രന്‍, യേശുദാസ് എന്നിവര്‍ പാടിയിട്ടുണ്ടെങ്കിലും നല്ല പാട്ടുകളും ഇല്ല. കാബറേ ഡാന്‍സുകള്‍ക്ക് ചേര്‍ന്ന പാട്ടുകളാണെങ്കിലും ഒന്നും ഹിറ്റാവുകയും ചെയ്തില്ല. ആക്ഷന്‍ രംഗങ്ങള്‍ പലതും ദീര്‍ഘ നേരം ഉണ്ടായിരുന്നെങ്കിലും നായിക നിഷയുടേതുള്‍പ്പെടെ എല്ലാം ത്രിലിങ് മൂഡ് പ്രേക്ഷകനില്‍ ഉണ്ടാക്കിയിരുന്നു. ക്ലൈമാക്സില്‍ ശോഭ്‌രാജിന് പകരം ഇരട്ട സഹോദരന്‍ ഭാഗ്യരാജ് നായകാനായി അവസാനിക്കുന്നു.

     പ്രിയ എന്ന നടിയും ഈ സിനിമയുടെ ഭാഗമായിരുന്നു

    പ്രിയ എന്ന നടിയും ഈ സിനിമയുടെ ഭാഗമായിരുന്നു

    മലയാളത്തില്‍ അഭിനയിച്ച് ഇപ്പോള്‍ സിനിമാ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്ന പ്രിയ എന്ന നടിയും ഈ സിനിമയുടെ ഭാഗമായിരുന്നു. ജൂലി എന്നാണ് അവരുടെ കഥാപാത്രത്തിന്‍റെ പേര്. ശോഭ്‌രാജിനൊപ്പമുള്ള സംഘത്തില്‍ ഉള്ളയാളായിരുന്നു ജൂലി. ഇരുവരും തമ്മില്‍ പ്രണയം സൂക്ഷിക്കുന്നുമുണ്ട്. നായികാ കഥാപാത്രമായ നിഷയെ അവതരിപ്പിക്കുന്നത് മാധവിയാണ്. ടി ജി രവിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഉമ്മര്‍, ജഗന്നാഥ വര്‍മ, സത്താര്‍, സി ഐ പോള്‍, ജോസ് എന്നിവരും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. ഭാഗ്യരാജ് എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ കഥ പിന്നീട് ഹിന്ദിയിലേക്ക് ഈ സിനിമ റീമേക്ക് ചെയ്തു. ഡോണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതാകട്ടെ അമിതാഭ് ബച്ചനും.

    English summary
    Shobharaj movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X