For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെൽവരാഘവനും എൻ ജി കെ യും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല.. സൂര്യ പൊളിച്ചു!! ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.0/5
Star Cast: Suriya, Rakul Preet Singh, Sai Pallavi
Director: K. Selvaraghavan

എറണാകുളം സരിത പോലൊരു ഹെവി കപ്പാസിറ്റി തിയേറ്റർ നിറഞ്ഞുകവിഞ്ഞ് തിമിർത്ത സൂര്യാഫാൻസിനൊപ്പം അവരിലൊരാളായി ഇരുന്ന് അതിരാവിലത്തെ ഫാൻസ് ഷോ കണ്ടിട്ടു പോലും എൻ ജി കെ യുടെ സെക്കന്റ് ഹാഫിൽ പലവട്ടം ഞാൻ ഉറക്കം തൂങ്ങി... അജ്‌ജാതി ലാഗിങ് ആയിരുന്നു. ഒപ്പം പ്രഡിക്ടബിൾ ആയ കഥാഗതിയും ക്ളൈമാക്‌സും കൂടി ആയപ്പോൾ തിറുപ്പതി ആയി...

കെജിഎഫ് 2വില്‍ ഇന്ദിരാ ഗാന്ധിയായി ബോളിവുഡ് നടി? ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍

പ്രതീക്ഷകൾ വാനോളമായിരുന്നു നടിപ്പിൻ നായകൻ ആയ സൂര്യ നിര നിരയായ പടക്കങ്ങൾക്കൊടുവിൽ (താനാ സേർന്ത കൂട്ടം എന്ന ആവറേജ് ഹിറ്റ് മറക്കുന്നില്ല) സെൽവരാഘവനെ പോലൊരു സംവിധായകന് ഡേറ്റ് കൊടുത്തപ്പോൾ.. ആ പ്രതീക്ഷയുടെ എല്ല വിധ എനര്ജിയുമായിട്ടാണ് ഇന്ന് രാവിലെ ഫാൻസ് ഷോയ്ക്ക് പോയതും.. എന്ത് കാര്യം...

സഹോദരനായ ധനുഷിനെ വച്ച് കാതൽ കൊണ്ടെൻ, പുതുപ്പേട്ട പോലുള്ള എല്ലാകാലത്തേക്കും REMARKABLE ആയ ക്‌ളാസ് തമിഴ് പടങ്ങൾ എടുത്തിട്ടുള്ള സെൽ വരാഘവൻ സൂര്യയുടെ ഡേറ്റ് പാഴാക്കി കളയുന്ന കാഴ്ചയാണ് എൻ ജി കെ. മൊത്തത്തിൽ എടുത്തു നോക്കുമ്പോൾ ഒരു മാസ് സൂര്യാമൂവി ആകാനോ സെൽവരാഘവന്റെ കയ്യൊപ്പുള്ള ക്ലാസ് കീപ്പ് ചെയ്യാൻ കഴിക്കുകയോ ചെയ്യാതെ ഒരു വിചിത്രസൃഷ്ടി ആയി എന്നതാണ് എൻ ജി കെ യുടെ വലിയ പരാധീനത.

എൻ ജി കെ എന്നാൽ കുമരൻ എന്ന് വിളിക്കപ്പെടുന്ന നന്ദ ഗോപാൽ കുമരൻ എന്ന നായകന്റെ പേരിന്റെ ഷോട്ട് ഫോമാണ്. എൻവയോണ്മെന്റ് എഞ്ചിനീയറിംഗ് ൽ എം ടെക് ഉള്ള കുമരൻ ആദ്യം ഓർഗാനിക് കൃഷിയിലേക്കും പിന്നീട് കക്ഷിരാഷ്ട്രീയത്തിലേക്കും ഇറങ്ങുന്ന ആദ്യ ഭാഗം രസകരം ആണ്. തമിഴ് പൊലിറ്റിക്സിന്റെ കറുത്ത പിന്നാംപുറങ്ങൾ സെൽവരാഘവന്റെ ഒരു പ്രിയപ്പെട്ട ഏരിയ ആണ്. പുതുപേട്ടയിൽ അത് നമ്മൾ കണ്ടതാണ്. എൻ ജി കെ യുടെ ഫാസ്റ്റ് ഹാഫും ഒരു പരിധിവരെ പ്രതീക്ഷയ്ക്കൊപ്പം നിക്കുന്നതാണ്.

"അരസിയൽ സുടുകാടു മാതിരി കുമാരാ.. അതുക്കുള്ളെ പോയവർ പൊണമായ് താൻ വെളിയിൽ വന്തിടും.. പോവാതേ.." എന്നാണ് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ നായകനെ 'അമ്മ കരഞ്ഞുകൊണ്ട് ബോധവത്കരിച്ച് ഉപേക്ഷിക്കുന്നത്. വാക്കുകൾക്ക് അറം പറ്റിയ പോൽ സെക്കന്റ് ഹാഫ് സുട് കാട് പോൽ തന്നെ അനുഭവപ്പെട്ടു. പ്രവചനീയമാണ് കാര്യങ്ങൾ. പിണം പോൽ തന്നെ പുറത്തിറങ്ങി.

സൂര്യയുടെ മിന്നും പെർഫോമൻസ് ആണ് എൻ ജി കെ യുടെ ഏക ആശ്വാസം. ആദ്യ പകുതിയിലെ രാഷ്ട്രീയ പ്രവേശനപരമായ സംഭാഷണങ്ങൾക്ക് നല്ല കയ്യടി ആയിരുന്നു. സായിപല്ലവിയുടെ കാതൽ തുടക്കത്തിൽ മധുരതരമെങ്കിലും ഒടുവിലെത്തുമ്പോൾ ക്യാരക്ടറൈസേഷൻ വെറുപ്പിക്കലിലേക്ക് പാളി. രാകുൽ പ്രീത് സിംഗ് ആസ് യൂഷ്വൽ. സ്‌ക്രിപ്റ്റിൽ വന്ന പാളിച്ചയും അശ്രദ്ധയും തന്നെയാണ് എൻ ജി കെ യെ ചതിച്ചത്. സൂര്യയെ കണ്ടപ്പോൾ സെൽവരാഘവൻ കവാത്ത് മറന്നെന്നും വേണമെങ്കിൽ പറയാം.

പ്രതീക്ഷകൾക്കൊപ്പമുയരാതെ പോകുന്ന ഒരു ആവറേജ് കൊമേഴ്‌സ്യൽ സിനിമയായി എൻ ജി കെ യെ അടയാളപ്പെടുത്താം.

English summary
Surya's NGK movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more