twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ‘കാളി’- പതിവു തെറ്റിക്കാത്ത വിജയ് ആന്റണി ചിത്രം! തമിഴ് മൂവി റിവ്യൂ

    |

    നായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ്, സൗണ്ട് എഞ്ചിനീയർ എന്നീ മേഖലകളിലെല്ലാം ഒരു പോലെ ശോഭിച്ച കലാകാരനാണ് വിജയ് ആന്റണി. നായകനായി എത്തിയ ചിത്രങ്ങളുടെയെല്ലാം ത്രില്ലർ സ്വഭാവം കൊണ്ട് അത്തരം ചിത്രങ്ങളിഷ്ട്ടപ്പെടുന്ന വളരെയധികം പ്രേക്ഷകരുടെ പിന്തുണ താരത്തിന് ലഭിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ചിത്രം 'കാളി’യ്ക്ക് വേണ്ടിയും ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിപ്പിലായിരുന്നു.

    ഡ്രാമ- ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന 'കാളി’ മെയ് 18 വെള്ളിയാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തിയത്.

    എന്താണ് കാളി?

    എന്താണ് കാളി?

    28 വർഷത്തിനു ശേഷം തന്റെ യഥാർത്ഥ അമ്മയേയും അച്ഛനേയും അന്വോക്ഷിച്ചുള്ള ഒരു യുവാവിന്റെ യാത്രയാണ് കാളി എന്ന ചിത്രം. ഭരത് എന്ന ആ യുവാവിന്റെ ജനനത്തേക്കുറിച്ചുള്ള സത്യത്തിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. വിജയ് ആന്റണി ചിത്രത്തിൽ നിന്നും എന്താണോ പ്രതീക്ഷിക്കുന്നത് അതിൽ കുറയാതെ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ പറയുന്ന വ്യത്യസ്തമായ രീതി എടുത്തു പറയേണ്ട പ്രത്യേകത തന്നെയാണ്. ഭരത് എന്ന യുവാവിന്റെ ജീവിതം കൂടാതെ മറ്റ് മൂന്ന് വ്യക്തികളുടെ ഏകദേശം 28 വർഷങ്ങൾക്ക് മുൻപുള്ള ജീവിതകഥ കൂടിയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

    സ്ഥല-കാലങ്ങളാൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കണ്ണികളായി ഈ മൂന്ന് കഥകൾ കൈമാക്സിലേക്ക് എത്തുമ്പോൾ കാണപ്പെടും.

    അണിയറയിലും അരങ്ങിലും:

    അണിയറയിലും അരങ്ങിലും:

    തമിഴ് നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിഗ ഉദയനിധിയാണ് ‘കാളി'എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

    വിജയ് ആന്റണി ഫിലിം കോർപ്പറേഷൻ എന്ന ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ വിജയ് ആന്റണിയെ കൂടാതെ അഞ്ജലി, സുനൈന, അമൃത അയ്യർ, ശില്പ്പ മഞ്ജുനാഥ്, യോഗി ബാബു തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

    സ്വപ്നത്തിന്റെ അർഥം തേടുന്ന യാത്ര:

    സ്വപ്നത്തിന്റെ അർഥം തേടുന്ന യാത്ര:

    രത് അമേരിക്കയിലെ അറിയപ്പെടുന്ന ഡോക്ടറാണ്, 90% വിജയശതമാനമുള്ള ഒരു കാർഡിയാക് സർജൻ. പണവും പ്രശസ്തിയും ഒരു പോലെയുണ്ടായിട്ടും അയാൾ തന്റെ ജീവിതത്തിൽ സംതൃപ്തനല്ല. തന്റെ ജീവിതത്തിൽ എന്തോ കുറവുള്ളതായി അയാൾക്ക് അനുഭവപ്പെടുന്നെങ്കിലും അത് എന്താണെന്ന് അയാൾക്ക് മനസ്സിലാകുന്നില്ല. സ്ഥിരമായി ഒരു സ്വപ്നം അയാളെ വേട്ടയാടുന്നുണ്ട്, സിനിമ ആരംഭിക്കുന്നത് തന്നെ ആ സ്വപ്നത്തിലൂടെയാണ്.

    ഒരു കൃഷിസ്ഥലത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെപ്പറ്റിയാണ് ആ സ്വപ്നം. അവിടെ വഴിയരുകിൽ ഒരു കാളയെ കെട്ടിയിട്ടുണ്ട്. ഒരു പാമ്പ് അവിടെയെത്തി ഫണം വിടർത്തുമ്പോൾ അത് കണ്ട് പേടിച്ചരണ്ട കാള കയറും പൊട്ടിച്ച് കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നതായാണ് ഭരത് സ്ഥിരമായി കാണുന്ന സ്വപ്നം.

    ഒരു ദിവസം ഭരതിന്റെ അമ്മ ഹോസ്പ്പിറ്റലിൽ അഡ്മിറ്റാകുന്നു, അവരുടെ ഇരു വൃക്കകളും തകരാറിലാണ്. അമ്മയ്ക്ക് താൻ വൃക്ക നൽകാം എന്നു പറയുന്ന ഭരത്തിനെ അച്ഛൻ തടയുന്നു. തന്റെ ഇപ്പോഴത്തെ അച്ഛനും അമ്മയും തന്നെ ദത്തെടുത്തതാണെന്ന സത്യം അങ്ങനെ അയാൾക്ക് മനസിലായി.

    അവരുടെ സമ്മതത്തോടു കൂടി പിന്നീട് ഭരത് തന്നെ അലട്ടുന്ന സ്വപ്നത്തിന്റെ കാരണം തന്റെ ബാല്യമാണെന്ന നിഗമനത്തിൽ അത് കണ്ടെത്താനായി തമിഴ്നാട്ടിലേക്കെത്തുകയാണ്.

    ആദ്യം അമ്മയെപ്പറ്റി ഭരത് അറിയുന്നതും,, പിന്നീട് അമ്മയെ വഞ്ചിച്ച തന്റെ അച്ഛനാരാണെന്നുള്ള അന്വോക്ഷണവും ആ അന്വോക്ഷണത്തിൽ അറിയുന്ന മൂന്ന് വ്യക്തികളുടെ ജീവിതത്തിന്റെ ഫ്ലാഷ്ബാക്കുമാണ് കാളി എന്ന ചിത്രം.

    തിരക്കഥയും സംവിധാനവും:

    തിരക്കഥയും സംവിധാനവും:

    പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവ് കൃതിഗ ഉദയനിധി എന്ന സംവിധായികയ്ക്കുണ്ട്. തിരക്കഥയും സംവിധായികയുടേത് ആയതിനാൽ സിനിമയെക്കുറിച്ച് നല്ല ധാരണ അവർക്കുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. സിനിമയുടെ കഥയിലേക്ക് പ്രേക്ഷകരെ ക്ഷണിക്കാൻ കുറെയേറെ സമയം അവർ എടുത്തിട്ടുള്ളതിനാൽ ആദ്യ പകുതിയിൽ ഒരു ഇഴച്ചിൽ അനുഭവപ്പെടും. രണ്ടാം പകുതിയിലും സിനിമയുടെ ഗതിക്ക് വലിയ വേഗത വരുന്നില്ലെങ്കിലും അവതരണം കൊണ്ട് ആ പരിമിതി ഏറെക്കുറെ മറികടന്നിട്ടുണ്ട്.

    ചിത്രത്തിൽ സസ്പെൻസൊന്നും കാര്യമായില്ല. പക്ഷെ മൂന്ന് പ്രധാന ഫ്ലാഷ്ബാക്കുകൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്, അത് തന്നെയാണ് സിനിമയുടെ പ്രത്യേകതയും.

    അഭിനയം

    അഭിനയം

    കേന്ദ്രകഥാപാത്രമായി വിജയ് ആന്റണി തന്നെയാണ് നിറഞ്ഞ് നിൽക്കുന്നത്. പ്രണയരംഗങ്ങളിൽ ഇപ്പോഴും നടന് തന്റെ പ്രകടനം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നതൊഴിച്ചാൽ കഥാപാത്രങ്ങളോട് (ഒന്നിലധികം വേഷത്തിൽ താരമെത്തുന്നുണ്ട് )നീതി പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. യോഗി ബാബു എന്ന നടന് സിനിമയുടെ സ്വഭാവത്തിന് ദോഷം വരുത്താത്ത വിധം ഇടയ്ക്കിടക്ക് ചെറിയ തമാശകൾ അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. നായികമാരിൽ ആരുടേയും പറയത്തക്ക പ്രകടനം ചിത്രത്തിലില്ല,

    അതിനുള്ള സ്പേസ് ചിത്രത്തിലില്ല എന്നതാണ് സത്യം .

    ഗാനങ്ങൾ:

    ഗാനങ്ങൾ:

    വിജയ് ആന്റണി തന്നെ ഈണമേകിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സിനിമയുടെ മൂഡിനനുസരിച്ചുള്ള ഗാനങ്ങൾ ഒന്നും അനാവശ്യമായി തോന്നുന്നതല്ല മറിച്ച്, ചിത്രത്തിലെ "അരുമ്പെ എന്നൈ കടത്തി" എന്നു തുടങ്ങുന്ന ഗാനം വിജയ് ആന്റണി എന്ന കലാകാരന്റെ കഴിവ് വിളിച്ചോതുന്ന തരത്തിൽ മനോഹരമാണ്.

    റേറ്റിംഗ്: 6.8/10

    റേറ്റിംഗ്: 6.8/10

    പ്രതീക്ഷിച്ച പോലെ ട്വിസ്റ്റുകളും സസ്പെൻസും ചിത്രത്തിൽ നിന്നും ലഭിക്കാതിരുന്നത് നിരാശയുണ്ടാക്കുന്നു. കഥയിലെ ലാഗിംഗും ഒരു കല്ലുകടിയാണ്. അതുപോലെ കഥയുടെ ആശയം ഒരുപാട് ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണെന്നത് മറ്റൊരു പോരായ്മ്മ. ഇത്തരം പോരായ്മ്മകൾക്കിടയിലും ശക്തമായ ഫ്ലാഷ്ബാക്കുകളുടെ അവതരണത്തിൽ സിനിമ മികച്ചു നിൽക്കുന്നുണ്ട്.

    സഖാവ് എന്ന നിവിൻ പോളി ചിത്രത്തിൽ ഫ്ലാഷ്ബാക്ക് പറഞ്ഞതുപോലെ കാളിയിലും ഫ്ലാഷ്ബാക്ക് പറയുമ്പോഴും മറ്റ് കഥാപാത്രങ്ങളായി വിജയ് ആന്റണി തന്നെയെത്തുന്നു.

    ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് കാളി. ആക്ഷനും, പ്രണയവുമെല്ലാമടങ്ങിയ ഒരു ത്രില്ലർ.

    ആകെ മൊത്തം ഒരു ശരാശരി വിജയ് ആന്റണി ഫിലിം. താരത്തിന്റെ മുൻ ചിത്രങ്ങളേക്കാൾ മുന്നിലുമല്ല, ഒട്ടും പിറകിലുമല്ല.

    English summary
    Kaali tamil movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X