For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുതയല്ലെ ഈ തമാശ! കണ്ടിരിക്കേണ്ട ഒരു സിനിമ, മൂവി റിവ്യു

|

Rating:
3.5/5
Star Cast: Divya Prabha, Vinay Forrt, Arun Kurian
Director: Ashraf Hamza

പൊന്നാനിയുടെ ഭൂമികയില്‍ നിന്ന് ഒരു ചാറ്റല്‍മഴ നനഞ്ഞ സുഖം പകരുകയാണ് തമാശ. നിത്യജീവിതത്തിലെ പരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും കടന്നുപോകുന്ന നിമിഷങ്ങളില്‍ നിന്നും അതിവിദഗ്ധമായി നെയ്‌തെടുത്ത കഥ. അതിന് ജീവന്‍ പകരുന്ന മികച്ച അഭിനേതാക്കളും കഥയുടെ താളത്തിനൊത്ത് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതവും തമാശയെ 2 മണിക്കൂര്‍ 10 മിനിറ്റ് നീളുന്ന സുഖമുള്ള അനുഭവമാക്കി മാറ്റുന്നു.

30 വയസ്സ് പിന്നിട്ട കോളേജ് അധ്യാപകനായ പ്രൊഫ. ശ്രീനിവാസന്‍ ആണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രം. 31 വയസ്സിനുള്ളില്‍ വിവാഹം നടന്നില്ലെങ്കില്‍ സന്യാസിയാകേണ്ടിവരുമെന്ന ജ്യോത്സ്യന്റെ പ്രവചനത്തിന് മുന്നില്‍ നിന്നുകൊണ്ട് വധുവിനെ തേടുകയാണ് ശ്രീനി. പ്രേമം സിനിമയിലെ വിമല്‍ സാര്‍ എന്ന കഥാപാത്രം നേരിടുന്ന കഷണ്ടിയെന്ന അതേ പ്രശ്‌നം തന്നെയാണ് വധുവിനെ കണ്ടെത്തുന്നതില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുന്നതും.

പെണ്ണുകാണല്‍ പരിപാടികളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്ന ശ്രീനിയെ പ്രണയവിവാഹമെന്ന പരിഹാരത്തിലേക്ക് വഴിതിരിച്ചുവിടുന്നത് കോളേജിലെ അസിസ്റ്റന്റായ റഹീമാണ്. പ്രണയിക്കാന്‍ പാലക്കാട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ബബിത ടീച്ചറെ ലക്ഷ്യമിടുന്നതിലൂടെ ശ്രീനിയിലെ പ്രണയമരം പൂത്തുലുയുകയാണ്. ബബിത ടീച്ചറില്‍ നിന്നും മറ്റുപലരിലേക്കും നീളുന്ന ശ്രീനിയുടെ പ്രണയജീവിതമാണ് സിനിമ മുന്നോട്ടുകൊണ്ടുപോകുന്നത്.

രണ്ടാംപകുതിയില്‍ പതിയെ ട്രാക്ക് മാറുന്ന സിനിമ സമകാലിക മലയാളിയുടെ മാനസികപ്രശ്‌നങ്ങളിലൂടെ കടന്നുകയറുന്നു. തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ മുന്നേറി സിനിമ അങ്ങനെ ആസ്വാദകന്റെ ഹൃദയത്തില്‍ നിന്നും പതിയെ തലച്ചോറിലേക്ക് പടരുകയാണ്. മലപ്പുറത്തു നിന്നും പറന്നുയര്‍ന്ന് മലയാളിയുടെ മറ്റൊരു മുഖവും സ്‌ക്രീനില്‍ പ്രതിഫലിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. മലയാളിക്ക് വെറുമൊരു തമാശയായി തോന്നുന്ന പലതും എത്രത്തോളം ആഴമേറിയ വേദനയാണെന്നും സിനിമ ഓര്‍മ്മപ്പെടുത്തുന്നു.

തഴക്കംവന്ന സംവിധായകന്റെ കൈയടക്കത്തോടെയാണ് നവാഗത സംവിധായകന്‍ അഷ്‌റഫ് ഹംസ തമാശ ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസനെ അനായാസമായി അവതരിപ്പിച്ച വിനയ് ഫോര്‍ട്ടും റഹീമിനെ ടൈമിംഗിലൂടെ അത്ഭുതപ്പെടുത്തുന്ന നവാസ് വള്ളിക്കുന്നും കൈയടിയര്‍ഹിക്കുന്നു. പ്രേമം സിനിമയിലെ വിമലും തമാശയിലെ ശ്രീനിയും സഞ്ചരിക്കുന്ന പാതകള്‍ സമാനത തോന്നിപ്പിക്കുമെങ്കിലും ആദ്യഘട്ടത്തില്‍തന്നെ വഴിപിരിഞ്ഞ് വിമല്‍ സാറില്‍ നിന്നും എത്രയോ അകലെയാണ് ശ്രീനിയെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതില്‍ വിനയ് ഫോര്‍ട്ട് വിജയിച്ചിട്ടുണ്ടെന്നുതന്നെ പറയാം.

ചാറ്റല്‍മഴയെ തഴുകികടന്നുപോവുന്ന ചെറുകാറ്റുപോലെയാണ് ഷഹബാസ് അമനും റെക്‌സ് വിജയനും സംഗീതംപകര്‍ന്ന ഗാനങ്ങള്‍. പൊന്നാനിയുടെ പുറംകാഴ്ചകളിലേക്കും രുചിവൈവിദ്ധ്യങ്ങളിലേക്കും കൊച്ചിയിലെ ബിനാലെ കാഴ്ചകളിലേക്കും തുറന്ന സമീര്‍ താഹിറിന്റെ ക്യാമറ സിനിമക്ക് നല്കുന്ന ജീവന്‍ വേറെതന്നെയാണ്.

ദൈര്‍ഘ്യം കൊണ്ടും അവതരണരീതികൊണ്ടും ചെറുതെന്ന് തോന്നിപ്പിക്കുമെങ്കിലും കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ആഴത്തിലാണ് തമാശയുടെ വിജയം. തമാശയെ മനസ്സിലേക്ക് തിരിച്ചുപിടിച്ചാല്‍ കണ്ണാടിയാണെന്ന് ബോധ്യപ്പെടുന്നുമെന്നതിനാല്‍ മലയാളി തന്നെയാണ് ഈ സിനിമ തിയേറ്ററില്‍ വിജയിപ്പിക്കേണ്ടതും.

English summary
thamasha movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more