twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: പാളം തെറ്റി ഓടുന്ന തൊഡാരി

    By Rohini
    |

    Rating:
    2.0/5

    തൊഡാരി എന്ന വാക്കിന് അര്‍ത്ഥം തീവണ്ടി എന്നാണ്. തീവണ്ടിയില്‍ വച്ച് നടക്കുന്ന കഥ ആയതിനാലാണ് ചിത്രത്തിന് തൊഡാരി എന്ന പേര് വന്നത്. പേരിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന, എന്നാല്‍ പേരിനോട് മാത്രം നീതി പുലര്‍ത്തുന്ന ചിത്രമാണ് പ്രഭു സോളമന്‍ സംവിധാനം ചെയ്ത തൊഡാരി എന്ന് പറയേണ്ടി വരും. ഈ ഓടുന്ന തീവണ്ടിയില്‍ നിന്ന് ഇറങ്ങി ഓടാനുള്ള പ്രവണത പ്രേക്ഷകര്‍ കാണിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

    മുടിയില്‍ പിടിച്ചുവലിച്ച വില്ലന്‍ മാപ്പ് പറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷിന്റെ മറുപടി

    ഒരു റൊമാന്റിക് ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ്. പൂച്ചിയപ്പന്റെയും സരോജയുടെയും കഥയാണ് സിനിമ. തീവണ്ടിയിലെ പാന്‍ട്രിയില്‍ ജോലി ചെയ്യുന്ന ആളാണ് പൂച്ചിയപ്പന്‍. ഒരു സെലിബ്രിറ്റിയ്ക്ക് കൂട്ടിനു വരുന്ന കഥാപാത്രമാണ് സരോജ. ഇരുവരും പ്രണയത്തിലാക്കുന്നു. അതിനിടയില്‍ പൈലറ്റില്ലാതെ തീവണ്ടിയുടെ വേഗത തീവ്രമായി കൂടുന്നു. പിന്നീട് നായകും മറ്റ് കഥാപാത്രങ്ങളും ചേര്‍ന്ന് വണ്ടിയെ നിയന്ത്രിയ്ക്കുന്നു. ഇടയില്‍ നടക്കുന്നതാണ് സിനിമയുടെ കഥ

    സംവിധാനത്തിലെ വീഴ്ച

    സംവിധാനത്തിലെ വീഴ്ച

    തിരക്കഥയിലെ അപാകത മാറ്റി നിര്‍ത്തിയാലും സംവിധാനത്തിലെ വീഴ്ച പറയാതെ വയ്യ. പാട്ടും സംഘട്ടനവും എല്ലാം തീവണ്ടിയില്‍ തന്നെ. അതില്‍ നിന്നൊരു രക്ഷ അപ്പോള്‍ കാഴ്ചക്കാരനും ആഗ്രഹിച്ചു പോകും. ത്രില്ലറിന്റെ എല്ലാ ആവേശവും നശിപ്പിച്ച് ഒരു മുഷിപ്പ് പ്രേക്ഷകരില്‍ ഉണ്ടാക്കുന്നതാണ് മേക്കിങ് സ്റ്റൈല്‍. ഹാസ്യരംഗങ്ങള്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ട അനുഭവമുണ്ടാക്കി

    അഭിനയം കൊള്ളാം

    അഭിനയം കൊള്ളാം

    പൂച്ചിയപ്പനായി എത്തിയ ധനുഷിന്റെയും സരോജയായി എത്തിയ കീര്‍ത്തി സുരേഷിന്റെയും അഭിനയം സാമാന്യം ഭേദപ്പെട്ടതാണ്. ഇരുവരുടെയും സ്‌ക്രീന്‍ കെമിസ്ട്രിയും വിജയിച്ചു. അഭിനയം സംവിധായകന്റെ നിയന്ത്രണത്തിലാവുമ്പോഴാണ് വീഴ്ച വരുന്നത്. രാധരവിയുടെ അഭിനയം എടുത്ത് പറയണം. കരുണാകരനും തമ്പി രാമയ്യയും കോമഡി ഉണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

    പാട്ടുകള്‍

    പാട്ടുകള്‍

    ഡി ഇമ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. പാട്ടുകളില്‍ പുതുമയില്ലെങ്കിലും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. പക്ഷെ അനാവശ്യമായി ഉപയോഗിച്ച് പാട്ടിന്റെ ഭംഗിയും കളഞ്ഞു. പല സന്ദര്‍ഭങ്ങളിലും പാട്ട് വന്നത് എന്തിനാണെന്ന് പോലും പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നില്ല

    സാങ്കേതിക വശം

    സാങ്കേതിക വശം

    വെട്രിവേല്‍ മഹേന്ദ്രയുടെ ഛായാഗ്രഹണ ഭംഗി കണ്ണിന് സുഖം നല്‍കുന്നതാണ്. എന്നാല്‍ എല്‍വികെ ദോസിന്റെ എഡിറ്റിങ് പാളി. അനാവശ്യമായ പല രംഗങ്ങളും കൂട്ടിച്ചേര്‍ത്ത് സിനിമയുടെ ദൈര്‍ഘ്യം കൂട്ടിയതോടെ പ്രേക്ഷകന്റെ ക്ഷമ നശിക്കുന്നു. ആദ്യ പകുതി ഭേദപ്പട്ടതായിരുന്നുവെങ്കിലും രണ്ടാം പകുതി വലിച്ചുനീട്ടലായി അനുഭവപ്പെട്ടു.

    ഒറ്റവാക്കില്‍

    ഒറ്റവാക്കില്‍

    ധനുഷിന്റെ അഭിനയം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഉന്മേഷം നല്‍കുന്ന ഛായാഗ്രഹണ ഭംഗിയ്ക്കും വേണ്ടി തൊഡാരി എന്ന ചിത്രം ഒരുപ്രാവശ്യം കാണാം. മൈന, കുംകി, കയല്‍ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ പ്രഭു സോളമനില്‍ നിന്ന് ഇതല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

    English summary
    Thodari is watchable for its fine performance from Dhanush and some exhilarating camera work, well supported by decent music. But, it could've been a lot better with better execution by Prabhu Solomon.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X