twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2018- ആദ്യത്തെ ആറുമാസത്തിലെ ശ്രദ്ധേയമായ 10 സിനിമകൾ, ശൈലന്റെ റിവ്യൂ!

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    2018 ഇതുവരെ നാലു മൊഴിമാറ്റ ചിത്രങ്ങൾ ഉൾപ്പടെ 91 മലയാള സിനിമകൾ കേരളത്തിൽ പ്രദർശനത്തിനെത്തി. അതിൽ എന്തെങ്കിലും രീതിയിൽ നിലനില്പുള്ള 47 എണ്ണം തിയേറ്ററിൽ പോയി കാണുകയും ഇവിടെ റിവ്യൂ എഴുതുകയും ചെയ്തു. ബാക്കിയുള്ളവ എന്നെപോലെ സകല സിനിമയും അരിച്ചുപെറുക്കുന്നവർക്ക് വരെ അപ്രാപ്യമായിരുന്നു എന്നതാണ് സത്യം.നമ്മൾ മാത്രം ചെന്നിട്ട് കാര്യമില്ലല്ലോ, കൂട്ടിനാരെങ്കിലുമൊക്കെ തിയേറ്ററിൽ വന്നാലല്ലേ ഷോ നടക്കൂ.. ഒറ്റ ഷോയ്ക്ക് പോലും കേരളത്തിൽ ഒരു തിയേറ്ററിലും ആളുവരാത്ത സിനിമകൾ പോലും ഈ ആറുമാസത്തിനുള്ളിൽ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന ദു:ഖ സത്യം ഓർമ്മിച്ചുകൊണ്ട് 91ൽ ശ്രദ്ധേയമായ 10 ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നു.

    1. ഈ മ യൗ

    1. ഈ മ യൗ

    പോയ വർഷത്തെ മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് നേടികൊടുത്ത ഈ മ യൗ മെയ്മാസത്തിൽ ആണ് പ്രദർശനത്തിനെത്തിയത്. മലയാളത്തിന് അന്യമായ പശ്ചാത്തല ഗാംഭീര്യവും ആഖ്യാനപദ്ധതിയും കൊണ്ട് വാവച്ചൻ മേസിതിരിയുടെ മരണരാത്രി വരച്ചിട്ട സിനിമ നിരൂപക പ്രശംസയ്ക്കൊപ്പം പ്രേക്ഷകരുടെ അംഗീകാരവും നേടി. ചെമ്പൻവിനോദും വിനായകനും ഉൾപ്പടെയുള്ളവരുടെ തിളക്കമാർന്ന പ്രകടനവും ക്യാമറ, സംഗീതം ഉൾപ്പടെയുള്ള സാങ്കേതികമേഖലയും പെർഫക്റ്റ്

     2. സുഡാനി ഫ്രം നൈജീരിയ

    2. സുഡാനി ഫ്രം നൈജീരിയ

    സൗബിൻ മാത്രമായിരുന്നു സിനിമയിൽ പോസ്റ്ററിൽ തല വെക്കാൻ പാകത്തിലുള്ള ഏക താരം. സ്വതന്ത്രസിനിമയായ് തുടങ്ങി പരിമിതമായ ബഡ്ജറ്റിൽ ആണ് സക്കറിയ സുഡാനി ഫ്രം നൈജീരിയ തയ്യാറാക്കിയത്. പക്ഷെ അതിലെ സ്നേഹത്തിന്റെ ഭാഷ ആഗോളമാനമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ് നിറഞ്ഞു. കളക്ഷൻ 25കോടിക്കടുത്ത്.

    3. ക്യാപ്റ്റൻ

    3. ക്യാപ്റ്റൻ

    ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന വി പി സത്യന്റെ അധികമാർക്കും അറിയാതിരുന്ന വൈകാരിക സംഘർഷങ്ങളുടെ ദുരന്തകഥ. കണ്ടിരിക്കുമ്പോഴും ഇറങ്ങിക്കഴിഞ്ഞാലും രക്ഷപ്പെടാനാവാത്ത വിധം ഉള്ളിലൊരു വിങ്ങലിന്റെ അഗ്നിപർവതം ബാക്കിവച്ചുകൊണ്ടാണ് പ്രജേഷ്സെൻ അത് വരച്ചിട്ടത്. ജയസൂര്യയാകട്ടെ ഒരു തുള്ളി പോലും ജയസൂര്യയാകാതെ സത്യനായിട്ട് സ്ക്രീനിൽ ജീവിക്കുകയും ചെയ്തു കളക്ഷൻ 25കോടിയ്ക്ക് മേൽ

    4. ആളൊരുക്കം

    4. ആളൊരുക്കം

    ഇന്ദ്രൻസിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്ത വിസി അഭിലാഷിന്റെ ആളൊരുക്കം സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. 20വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട മകനെ മുപ്പത്തെട്ടാം വയസിൽ കണ്ടുമുട്ടുമ്പോൾ അവൻ ലിംഗമാറ്റം നടത്തി സ്ത്രീയായും കുടുംബിനിയായും ജീവിക്കുന്നതറിഞ്ഞ 75കാരനായ പപ്പു പിഷാരടിയുടെ ആത്മസംഘർഷങ്ങൾ ആണ് സിനിമ. ഗംഭീരം.

    5. ഹേയ് ജൂഡ്

    5. ഹേയ് ജൂഡ്

    തിയേറ്ററിൽ പൊട്ടിച്ചിരിപ്പിച്ച പേഴ്സണാലിറ്റി ഡിസോർഡറുകാരനായ ജൂഡ് ശ്യാമപ്രസാദിന്റെ വേറിട്ടൊരു ഡയമെൻഷൻ ആയിരുന്നു. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്. സിദ്ദിഖും തിളങ്ങി. വിജയം ആവറേജിലൊതുങ്ങി

     6. ഞാൻ മേരിക്കുട്ടി

    6. ഞാൻ മേരിക്കുട്ടി

    ട്രാൻസ്ജെൻഡർ ഇഷ്യൂകളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് മലയാളികൾക്ക് കേവല സാക്ഷരത നൽകുന്നു എന്നതുകൊണ്ടാണ് രഞ്ജിത്ത് ശങ്കറിന്റെ 'ഞാൻ മേരിക്കുട്ടി' പ്രസക്തമാവുന്നത്.. ആളൊരുക്കത്തിൽ മകൻ ട്രാൻസ്ജെൻഡറായത് നേരിടേണ്ടി വരുന്ന അച്ഛന്റെ വൈകാരികസംഘർഷങ്ങൾ ആയിരുന്നുവെങ്കിൽ മേരിക്കുട്ടിയിൽ ഒരു ട്രാൻസ്ജെൻഡറിനോട് മലയാളിസമൂഹം എത്ര മ്ലേച്ഛമായിട്ടാണ് പെരുമാറുന്നത് എന്നതിന്റെ നേർകാഴ്ചയാണ്.

    7.കമ്മാരസംഭവം.

    7.കമ്മാരസംഭവം.

    മലയാളത്തിൽ മുൻപ് കണ്ടിട്ടില്ലാത്ത ഒരു ഴോണറും ട്രീറ്റ്മെന്റുമായി വന്ന കമ്മാരസംഭവം സറ്റയറിന്റെ പുതിയ മാനങ്ങൾ കാണിച്ചുതരുന്നു. ചരിത്രത്തെ എങ്ങനെ ആണ് തല്പരകക്ഷികൾ അജൻഡ വച്ച് പുനർനിർമ്മിച്ച് ജനങ്ങളുടെ വിശ്വാസ്യതയിലേക്ക് തിരുകിക്കേറ്റുന്നത് എന്ന് കാണിച്ചുതരുന്ന എക്കാലത്തും പ്രസക്തമായ ഉള്ളടക്കം. രതീഷ് അമ്പാട്ട് എന്ന ഫിലിംമേക്കർ ടെക്നിഷ്യൻ എന്ന നിലയിൽ മുൻ നിരയിലാണ്

    8. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.

    8. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ.

    പെല്ലിശ്ശേരി സ്കൂളിൽ നിന്ന് വരുന്ന ടിനു പാപ്പച്ചന്റെ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' ജയിൽ ബ്രെയ്ക്കിംഗ് ഡ്രാമയുടെ സമ്പൂർണാഖ്യാനമാണ്. പരിചരണ സമ്പ്രദായവും സാങ്കേതികതയുമാണ് സിനിമയെ തിളക്കമുള്ളതാക്കുന്നത്. താരമെന്ന നിലയിൽ ആന്റണി വർഗീസിന്റെയും നടന്മാരെന്ന നിലയിൽ വിനായകൻ, ചെമ്പൻ, രാജേഷ് ശർമ എന്നിവരുടെയും മിന്നും പ്രകടനം.

     9. അബ്രഹാമിന്റെ സന്തതികൾ

    9. അബ്രഹാമിന്റെ സന്തതികൾ

    പോലീസ്‌ സ്റ്റോറിയും ഫാമിലിസെന്റിമെന്റ്സും മിക്സുചെയ്തെടുത്ത ഒരു ക്ലീൻ ത്രില്ലർ. മലയാളത്തിന്റെ മെഗാസ്റ്റാറിന് എത്രയോ കാലത്തിന് ശേഷം ബോക്സോഫീസ് ഉണർവ്വ് സമ്മാനിക്കാനായതിൽ ഷാജി പാടൂരിനും ഹനീഫ് അദേനിക്കും അഭിമാനിക്കാം.. സ്റ്റൈലിഷ് വൺ.

    10. ശിക്കാരി ശംഭു/ അരവിന്ദന്റെ അതിഥികൾ

    10. ശിക്കാരി ശംഭു/ അരവിന്ദന്റെ അതിഥികൾ

    പ്രമേയത്തിൽ പുതുമയൊന്നുമില്ലെങ്കിലും സർപ്രൈസ് ഹിറ്റുകളായ രണ്ട് ക്ലീൻ എന്റർടൈനറുകൾ.. മുക്കാൽ ഭാഗത്തിലധികം നേരം സാധാ കണാരൻ കോമഡിയായ് നീങ്ങി അവസാനത്തെ 20 മിനിറ്റിലെ അപ്രതീക്ഷിത ട്വിസ്റ്റും വലിഞ്ഞു മുറുക്കുന്ന സംത്രാസവുമാണ് ശിക്കാരി ശംഭുവിന്റെ തലവര മാറ്റിയത്. അരവിന്ദന്റെ അതിഥികളാകട്ടെ ഫസ്റ്റ് ഹാഫിന്റെ ടൈറ്റ്പാക്ക്ഡ് ചുറുചുറുക്കിനാൽ രണ്ടാം പകുതിയുടെ ക്ലീഷെ വൈകാരികതയെ നൈസായി മറികടക്കുകയും ചെയ്തു. ഉർവശി ആണ് അരവിന്ദന്റെ വിജയത്തിന്റെ ഐശ്വര്യം. സുഗീതിനും എം മോഹനനും ആഹ്ളാദിക്കാം

    English summary
    Top 10 super hit Malayalam movies in 2018!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X