twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    By Aswini
    |

    ഒരു കൊമേര്‍ഷ്യല്‍ ചിത്രം എന്ന് പറയുമ്പോള്‍ അതിന് ചില ചേരുവകളുണ്ട്. തമിഴകത്തെ സംബന്ധിച്ച് അതില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത ചില സംവിധായകരുമുണ്ട്. കുറച്ച് കോമഡി, കുറച്ച് സെന്റിമെന്റ്‌സ്, അല്പം റൊമാന്‍സ് പിന്നെ ആക്ഷനും ആയാല്‍ ഒരു പക്ക എന്റര്‍ടൈന്‍മെന്റ് കൊമേര്‍ഷ്യല്‍ ചിത്രമായി. അതില്‍ നല്ലൊരു സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടില്‍ പിറക്കുന്നതു കൂടെയാണെങ്കില്‍ ഇരട്ടി മധുരം

    അങ്ങനെ നോക്കുകയാണെങ്കില്‍ അജിത്തിനെ നായകനാക്കി സിരുതൈ സിവ സംവിധാനം ചെയ്ത വേതാളം വിജയമാമെന്ന് പറയാം. പെങ്ങളെ (ലക്ഷ്മി മേനോന്‍) ഒരുപാട് സ്‌നേഹിയ്ക്കുന്ന സഹോദരനായിട്ടാണ് അജിത്ത് എത്തുന്നത്. എന്നു കരുതി കുടുംബ നായകനല്ല. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പില്‍ അജിത്ത് എത്തുന്നുണ്ട്. രണ്ടിലും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചത് അജിത്തിന്റെ അഭിനയ മികവുകൊണ്ടാണ്.

    ഗണേഷ് എന്ന ഓട്ടോ ഡ്രൈവറില്‍ നിന്ന് വേതാളം എന്ന അപരനാമത്തിലറിയപ്പെടുന്ന ചെന്നൈ ഡോണായി മാറുമ്പോള്‍ തലയുടെ ബോഡി ലാഗ്വേജും ലുക്കും ആറ്റിറ്റ്യൂഡും എല്ലാം മാറുന്നു. ഒരു കുടുംബ ചിത്രത്തിന്റെ അനുഭവം പ്രേക്ഷകര്‍ക്ക് മുഴുവനായും കിട്ടുന്നത് ലക്ഷ്മി മേനോനിലും തമ്പി രാമയ്യയിലും എത്തുമ്പോഴാണ്. ചിത്രത്തിന്റെ രണ്ട് നെടുംതൂണുകളാണ് ഇരുവരും എന്ന് പറഞ്ഞാലും കൂടിപ്പോകില്ല.

    മൂന്ന് വില്ലന്മാരുടെ അഭിനയമാണ് പിന്നെ പറയേണ്ടത്. അജിത്തിന്റെ ഡ്രീം ഗേളായിട്ടാണ് ശ്രുതി ഹസന്‍ എത്തുന്നത്. ശ്രുതിയുടെ സഹോദരന്റെ വേഷത്തില്‍ അശ്വിന്‍ എത്തുന്നു. സൂരി, കോവൈ സരള, രാജേന്ദ്രന്‍, ബാല സരവണന്‍, സ്വാമിനാഥന്‍, ശിവബാലന്‍ എന്നിവരാണ് ചിത്രത്തിലെ ഹാസ്യത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. പല ഹാസ്യ രംഗങ്ങളും പ്ലാന്‍ ചെയ്ത് വരുന്നതുപോലെ അനുഭവപ്പെട്ടു.

    ചിത്രത്തില്‍ എടുത്ത് പറയേണ്ടത് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതമാണ്. ഒരു മാസ് ഫീല്‍ നല്‍കി, ചിത്രത്തിനും പ്രേക്ഷകര്‍ക്കും എനര്‍ജി നല്‍കുന്ന സംഗീത മികവ്. എന്താണ് സിനിമ ഉദ്ദേശിച്ചത് അത് മിതത്വത്തോടെ നല്‍കാന്‍ അനിരുദ്ധ് ശ്രദ്ധിച്ചു. ശ്രുതി ഹസനും അജിത്തും വരുന്ന റൊമാന്റ് പാട്ടൊക്കെ ഉദാഹരണം.

    കുടുംബ പ്രേക്ഷകരെ പരിഗണിച്ചു കൊണ്ട് ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു എന്നു പറയാം. സംഭാഷണങ്ങളൊക്കെ മികച്ചതായിരുന്നു. എഡിറ്റിങിനോട് റബ്ബന്‍ നീതി പുലര്‍ത്തി. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗങ്ങളൊക്കെ ഉദാഹരണം. ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് വേതാളം എന്ന് പറയുമ്പോള്‍ എവിടെയൊക്കയോ ഉള്ള താളപ്പിഴയാണ് ചിത്രത്തിന്റെ ബ്ലാക്ക് മാര്‍ക്ക്. അഞ്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.

    വീരത്തിന് ശേഷം

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    വീരം എന്ന ചിത്രത്തിന് ശേഷം അജിത്തും സിരുതെ സിവയും ഒന്നിയ്ക്കുന്നു എന്നതാണ് വേതാളത്തെ സംബന്ധിച്ച് ആദ്യം ആകര്‍ഷിച്ച ഘടകം

    അജിത്ത്

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് അജിത്ത് എത്തുന്നത്. ഗണേഷ് എന്ന് പേരുള്ള ഓട്ടോ ഡ്രൈവറും വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡോണും

    ലക്ഷ്മി മേനോന്‍

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    അജിത്തിന്റെ പെങ്ങളുടെ വേഷത്തില്‍ ലക്ഷ്മി മേനോന്‍ എത്തുന്നു. തമിഴ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കുംകി മുതല്‍ കൊമ്പന്‍ വരെ അഭിനയത്തിലെ തന്റെ മികവ് തെളിയിച്ച ലക്ഷ്മി ഇതിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല

    ശ്രുതി ഹസന്‍

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    അജിത്തിന്റെ ഡ്രീം ഗേളായിട്ടാണ് ശ്രുതി ഹസന്‍ എത്തുന്നത്. അഭിഭാഷകയാണ്

    മറ്റ് താരങ്ങള്‍

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    അശ്വിന്‍ ശ്രുതിയുടെ സഹോദരന്റെ വേഷത്തിലെത്തുന്നു. തമ്പി രാമയ്യ, സൂരി, കോവൈ സരള, രാജേന്ദ്രന്‍, ബാല സരവണന്‍, സ്വാമിനാഥന്‍, ശിവബാലന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍

    സംവിധാനം

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    കുടുംബ പ്രേക്ഷകരെ പരിഗണിച്ചു കൊണ്ട് ഒരു മാസ് എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു എന്നു പറയാം. സംഭാഷണങ്ങളൊക്കെ മികച്ചതായിരുന്നു. ശിവ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത്

     സംഗീതം

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    ഒരു മാസ് ഫീല്‍ നല്‍കി, ചിത്രത്തിനും പ്രേക്ഷകര്‍ക്കും എനര്‍ജി നല്‍കുന്നതാണ് അനിരുദ്ധിന്റെ സംഗീതം. എന്താണ് സിനിമ ഉദ്ദേശിച്ചത് അത് മിതത്വത്തോടെ നല്‍കാന്‍ അനിരുദ്ധ് ശ്രദ്ധിച്ചു. ശ്രുതി ഹസനും അജിത്തും വരുന്ന റൊമാന്റ് പാട്ടൊക്കെ ഉദാഹരണം.

    സാങ്കേതികം

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    വെട്രിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എഡിറ്റിങിനോട് റബ്ബന്‍ നീതി പുലര്‍ത്തി. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ട രംഗങ്ങള്‍ സംവിധാനം ചെയ്തത് സില്‍വയാണ്.

    ഒറ്റവാക്കില്‍

    നിരൂപണം: എവിടെയൊക്കയോ താളം തെറ്റി വേതാളം

    ഒരു മാസ് എന്റര്‍ടൈന്‍മെന്റാണ് വേതാളം എന്ന് പറയുമ്പോള്‍ എവിടെയൊക്കയോ ഉള്ള താളപ്പിഴയാണ് ചിത്രത്തിന്റെ ബ്ലാക്ക് മാര്‍ക്ക്. അഞ്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം

    English summary
    Making a commercial film isn't a piece of cake. There are very few directors who have mastered this art of catering to a wide audience base with packaged entertainment having elements like comedy, action, sentiment, some twists and the song-dance routines. And when there is a big hero on board, the director's responsibility grows even bigger. That's exactly the case in Vedalam where the successful Veeram duo of Siva - Ajith joins hands again.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X