»   » ചിരിച്ച് മറിയാന്‍ വെള്ളിമൂങ്ങ പറന്നിറങ്ങുന്നു

  ചിരിച്ച് മറിയാന്‍ വെള്ളിമൂങ്ങ പറന്നിറങ്ങുന്നു

  By Soorya Chandran

  ഒരു സിനിമകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. കാഴ്ചക്കാര്‍ക്ക് സംതൃപ്തി നല്‍കുക എന്നതാണ് അതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നെങ്കില്‍ വെള്ളിമൂങ്ങ പൂര്‍ണമായും ഒരു ജനപ്രിയ സിനിമയാണ്.

   

  ചിരിച്ച് തുടങ്ങിയാല്‍ പിന്നെ ആ ചിരി ഒന്ന് അവസാനിപ്പിച്ച് കിട്ടാന്‍ പ്രേക്ഷകന്‍ പാടുപെടും. ആര്‍ട്ട് ഫോര്‍ ആര്‍ട്ട് എന്ന ബുദ്ധിജീവി ജാഡയോ, നാടകീയത കുത്തിനിറച്ച ഞെട്ടിപ്പിക്കുന്ന ഫ്രെയിമുകളോ ഒന്നും വെള്ളിമൂങ്ങക്ക് അവകാശപ്പെടാനില്ല. എങ്കിലും പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ചെറിയ സിനിമ എന്ന് വിശേഷിപ്പിക്കാം.

  താരബാഹുല്യമോ, വമ്പന്‍ പ്രമോഷണല്‍ പരിപാടികളോ ഇല്ലാതെ തീയേറ്ററുകളിലെത്തിയ വെള്ളിമൂങ്ങയെ കാണാന്‍ സെക്കന്റ് ഷോക്ക് പോലും കുടുംബങ്ങള്‍ മുന്‍ നിരയിലെ തറ ടിക്കറ്റ് തേടി. മുന്‍വരിയിലെ കസേരകളില്‍ മലര്‍ന്നിരുന്ന് ചിരിച്ച് കുഴഞ്ഞു. ഇത്തരമൊരു കാഴ്ചകൂടി സമ്മാനിച്ചു വെള്ളിമൂങ്ങ.

  തീയേറ്ററുകളില്‍ ചിരിയുടെ വെടിക്കെട്ട്

  വെള്ളിമൂങ്ങ തീയേറ്ററുകളില്‍ സൃഷ്ടിക്കുന്നത് വലിയൊരു തരംഗമാണ്. സിനിമ തുടങ്ങിയാല്‍ പലപ്പോഴും പൊട്ടിച്ചിരികള്‍ക്കിടെ സംഭാഷണങ്ങള്‍ പോലും മാഞ്ഞുപോകുന്നു.

  കണ്ട് പരിചയിച്ച കഥ

  നായകന്റെ തന്ത്രങ്ങള്‍... പലതും പലപ്പോഴായി കണ്ട് പരിചയിച്ച സംഭവങ്ങള്‍ തന്നെ. പക്ഷേ ഒരല്‍പം പോലും മടുപ്പിക്കാതെ അത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

  മാമച്ചന്റെ തന്ത്രങ്ങള്‍

  കേരളത്തില്‍ വേരില്ലാത്ത ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവായി വിരാജിക്കുന്ന മാമച്ചന്റെ തന്ത്രങ്ങളും അവയുടെ വിജയവും ആണ് കഥ.

  മാമച്ചന്‍ തകര്‍ത്തു

  കുറേനാളുകള്‍ക്ക് ശേഷമായിരിക്കും ബിജു മേനോന്‍ ഒരു സ്വതന്ത്ര നായകനാകുന്നത്. അതെന്തായാലും തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു.

  അജു വര്‍ഗ്ഗീസ്

  ചുക്കില്ലാത്ത കഷായമില്ല എന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ അജു വര്‍ഗ്ഗീസ്. മാമച്ചന്റെ സഹായിയായ പാച്ചന്‍ ആയിട്ടാണ് വെള്ളിമൂങ്ങയില്‍ അജു എത്തുന്നത്. ആര്‍ക്കും പറ്റുന്ന കോന്പിനേഷന്‍ നടനാണ് താനെന്ന് അജു തെളിയിച്ചു.

   നിക്കി ഗില്‍റാനി

  ഓലഞ്ഞാലി കുരുവീ എന്ന ഗാനത്തിലെ നിവന്‍ പോളിയുടെ നഷ്ടനായികയാണ് ഈ സിനിമയില്‍ മാമച്ചന്റെ നായിക. ആസിഫ് അലിയും, ടിനി ടോമും, ലെനയും സിദ്ദിഖും ഒക്കെ സിനിമയില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ ചെയ്യുന്നു.

  സംവിധായകന്റെ സിനിമ

  പുതിയ സംവിധായകരെല്ലാം 24 മണിക്കൂര്‍ കഥകള്‍ ന്യൂ ജനറേഷന്‍ സ്റ്റൈലില്‍ പറയുമ്പോള്‍ പഴയ കഥാവതരണ ശൈലിയാണ് സംവിധായകന്‍ ജിക്കു ജേക്കബ് സ്വീകരിച്ചിരിക്കുന്നത്. കുടുംബ സമേതം കാണാവുന്ന തമാശകളേ ഈ വെള്ളിമൂങ്ങയിലുള്ളൂ...

  സന്ദേശത്തോട് ഒക്കില്ല

  പ്രായോഗിക രാഷ്ട്രീയത്തെ കണക്കറ്റ് പരിഹസിക്കുന്ന ഒരു സന്ദേശ ചിത്രമാണ് വെള്ളിമൂങ്ങ എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ആത്യന്തികമായി സിനിമ പറഞ്ഞുവക്കുന്നത് തട്ടിപ്പും വെട്ടിപ്പും നടത്തിയാലേ വിജയിക്കൂ എന്നാണോ എന്ന് സംശയം തോന്നും.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X