For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  By Aswini
  |

  Rating:
  3.5/5

  ട്രാഫിക് എന്ന ചിത്രത്തിലൂടെ തന്നെ മലയാള സിനിമയ്ക്ക് വേറിട്ടൊരു മുഖം നല്‍കിയ സംവിധായകനാണ് രാജേഷ് പിള്ള. മിലി എന്ന ചിത്രത്തിലൂടെ നന്മയുള്ള ഒരു ചിത്രത്തെയും സമ്മാനിച്ചു. അതില്‍ നിന്നൊക്കെ മാറി വേട്ടയിലെത്തുമ്പോള്‍ ഈ രണ്ട് സിനിമകളിലും കണ്ട രാജേഷ് പിള്ളയേ അല്ല നമുക്ക് കാണാന്‍ സാധിക്കുന്നത്. വേട്ട... അത് വേറിട്ടൊരു അനുഭവം തന്നെയാണ്!

  സബ് ഇന്‍സ്‌പെക്ടറായ അച്ഛനാണ് ഐപിഎസ് ശ്രീബാലയുടെ റോള്‍ മോഡല്‍. നല്ലൊരു ഭാര്യയും അമ്മയുമൊക്കെയാണെങ്കിലും ജോലിയിലേക്ക് തിരിയുമ്പോള്‍ വളരെ സ്ട്രിക്ടാണ് ശ്രീബാല. മെല്‍വിന്‍ എന്ന ആളുമായി ബന്ധപ്പെട്ട ഒരു കേസ് സബോര്‍ഡിനേറ്റായ എസിപി സൈലക്‌സ് എബ്രഹാമിനൊപ്പം അന്വേഷിക്കുകയാണ് ശ്രീബാല. ഈ കേസ് എങ്ങനെ ഈ മൂന്ന് പേരുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്നു എന്നതാണ് സിനിമയുടെ പ്ലോട്ട്.

  പോസ്റ്ററുകളിലും കഥാപാത്രങ്ങളുടെ നോട്ടത്തിലും ഭാവത്തിലും പുറത്തിറക്കിയ ടീസറിലും സംഭാക്ഷണത്തിലും പടത്തിന്റെ ടൈറ്റിലിലും ടാഗ് ലൈനിലും എന്ന് വേണ്ട ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതത്തില്‍ പോലും നിഗൂഡതകള്‍ നിറച്ചാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തിയേറ്ററിലിരിക്കുമ്പോഴും അത് വിട്ടു പോകുന്നില്ല. വളരെ പോസിറ്റീവായ കണ്‍ഫ്യൂഷനാണത്.

  പ്രത്യേകിച്ച് മുഖവുരകളൊന്നുമില്ലാതെയാണ് കഥയിലേക്ക് കടക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസൃതമായ വേഗത്തില്‍ ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തേക്ക് കടന്നപ്പോള്‍ അല്പം ലാഗിങ് അനുഭവപ്പെട്ടെങ്കിലും തൃപ്തികരമായ ഒരു ക്ലൈമാക്‌സിലൂടെ അതിനെ മറികടന്നു. ഏച്ചുകെട്ടലുകളോ അസഭ്യമെന്ന് തോന്നിപ്പിയ്ക്കുന്ന കുത്തിതിരികപ്പെട്ട രംഗങ്ങളോ ഇവിടെയില്ല. ഇത് ബുദ്ധികൊണ്ടുള്ള കളിയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും അത് തന്നെയാണ്.

  അഭിനയത്തിലേക്ക് എത്തുമ്പോള്‍ ചാക്കോച്ചന്‍ തകര്‍ത്തു എന്നല്ലാതെ എന്ത് പറയാനാണ്. ഒരു ചിരി അതിലുണ്ട് നടന്റെ കഴിവ്. അത്രയേറെ മെല്‍വിന്‍ ജോസഫ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിയ്ക്കുന്നു. ആദ്യ രംഗം മുതല്‍ മെല്‍വിന്‍ പ്രേക്ഷകരില്‍ ദുരൂഹത നിറയ്ക്കുന്നു. കഥാപാത്രത്തിന്റെ ഓരോ വികാരവും ചാക്കോച്ചന്‍ കൃത്യമായി അറിഞ്ഞു. മെല്‍വിന്റെ ഭാര്യ ഷെറിന്റെ വേഷം അവതരിപ്പിയ്ക്കുന്നത് കാതല്‍ സന്ധ്യയാണ്

  ആദ്യമായാണ് മഞ്ജു വാര്യര്‍ പൊലീസ് വേഷത്തിലെത്തുന്നത്. ശ്രീബാല ഐപിഎസ് എന്ന കഥാപാത്രത്തെ മനോഹരമാക്കുകയും ചെയ്തു. എന്നാല്‍ മോഡേണ്‍ ലുക്ക് അല്പം അരോചകമായി തോന്നി. ഇന്ദ്രജിത്തിന്റെ സൈലക്‌സ് എബ്രഹാം ഗംഭീരമായി. ജീവികയാണ് ഇന്ദ്രജിത്തിന്റെ ഭാര്യയായെത്തുന്നത്. ഉമ സത്യമൂര്‍ത്തി എന്ന സെലിബ്രിറ്റിയായ സനുഷയും എത്തുന്നു. വിജയരാഘവന്‍, ശ്രീനിവാസന്‍, പ്രേം പ്രകാശ്, ദീപക് പറമ്പേല്‍, ബേബി അനിഘ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

  സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്ന് പറയേണ്ടത് ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം തന്നെയാണ്. ഒരു സൈക്കോ ത്രില്ലര്‍ ചിത്രം അതിന്റെ എല്ലാ വികാരത്തോടും കൂടെ പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ പശ്ചാത്തല സംഗീതത്തിന്റെ മികവ് വളരെ വലുതാണ്. അത് നല്ല രീതിയില്‍ തന്നെ ഷാന്‍ കൈകാര്യം ചെയ്തു.

  കണ്ടു പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സത്യസന്ധമായ കഥ എഴുതിയ തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍ പ്രത്യേകം പ്രശംസ അര്‍ഹിയ്ക്കുന്നു. മുമ്പ് ചെയ്ത മൂന്ന് ചിത്രങ്ങളിലേതെന്ന പോലെ ഇവിടെയും രാജേഷ് പിള്ളയുടെ മിതത്വത്തോടുകൂടയ സംവിധാന മികവ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വേട്ട.

  കുഞ്ചാക്കോ ബോബന്‍

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  രു ചിരി അതിലുണ്ട് നടന്റെ കഴിവ്. അത്രയേറെ മെല്‍വിന്‍ ജോസഫ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിയ്ക്കുന്നു. ആദ്യ രംഗം മുതല്‍ മെല്‍വിന്‍ പ്രേക്ഷകരില്‍ ദുരൂഹത നിറയ്ക്കുന്നു.

  മഞ്ജു വാര്യര്‍

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  ആദ്യമായാണ് മഞ്ജു വാര്യര്‍ പൊലീസ് വേഷത്തിലെത്തുന്നത്. ശ്രീബാല ഐപിഎസ് എന്ന കഥാപാത്രത്തെ മനോഹരമാക്കുകയും ചെയ്തു. എന്നാല്‍ മോഡേണ്‍ ലുക്ക് അല്പം അരോചകമായി തോന്നി

  ഇന്ദ്രജിത്ത്

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  ഇന്ദ്രജിത്തിന്റെ സൈലക്‌സ് എബ്രഹാം ഗംഭീരമായി. ജീവികയാണ് ഇന്ദ്രജിത്തിന്റെ ഭാര്യയായെത്തുന്നത്

  മറ്റ് കഥാപാത്രങ്ങള്‍

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  മെല്‍വിന്റെ ഭാര്യ ഷെറിന്റെ വേഷം അവതരിപ്പിയ്ക്കുന്നത് കാതല്‍ സന്ധ്യയാണ്. ഉമ സത്യമൂര്‍ത്തി എന്ന സെലിബ്രിറ്റിയായ സനുഷയും എത്തുന്നു. വിജയരാഘവന്‍, ശ്രീനിവാസന്‍, പ്രേം പ്രകാശ്, ദീപക് പറമ്പേല്‍, ബേബി അനിഘ, ബേബി നന്ദന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

  മികച്ച സംവിധാനം

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  മുമ്പ് ചെയ്ത മൂന്ന് ചിത്രങ്ങളിലേതെന്ന പോലെ ഇവിടെയും രാജേഷ് പിള്ളയുടെ മിതത്വത്തോടുകൂടയ സംവിധാന മികവ്. ഓരോ രംഗത്തും സംവിധായകന്‍ഖെ കൈ പതിഞ്ഞത് കാണാം.

  തിരക്കഥാകൃത്ത്

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  കണ്ടു പരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സത്യസന്ധമായ കഥ എഴുതിയ തിരക്കഥാകൃത്ത് അരുണ്‍ലാല്‍ രാമചന്ദ്രന്‍ പ്രത്യേകം പ്രശംസ അര്‍ഹിയ്ക്കുന്നു

  സംഗീതം

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്ന് പറയേണ്ടത് ഷാന്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം തന്നെയാണ്. ഒരു സൈക്കോ ത്രില്ലര്‍ ചിത്രം അതിന്റെ എല്ലാ വികാരത്തോടും കൂടെ പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ പശ്ചാത്തല സംഗീതത്തിന്റെ മികവ് വളരെ വലുതാണ്. അത് നല്ല രീതിയില്‍ തന്നെ ഷാന്‍ കൈകാര്യം ചെയ്തു.

  ടെക്‌നിക്കല്‍ സൈഡ്

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  അനീഷ് ലാലിന്റെ ഛായാഗ്രഹണ മികവും ചിത്രത്തിന്റെ വലിയൊരു മേന്മയാണ്. അഭിലാഷ് രാമചന്ദ്രനാണ് കൃത്യമായി കത്രിക വച്ചത്

  ഒറ്റവാക്കില്‍

  നിരൂപണം: ഈ വേട്ട ബുദ്ധികൊണ്ടുള്ള കളിയാണ്

  ഏച്ചുകെട്ടലുകളോ അസഭ്യമെന്ന് തോന്നിപ്പിയ്ക്കുന്ന കുത്തിതിരികപ്പെട്ട രംഗങ്ങളോ ഇവിടെയില്ല. ഇത് ബുദ്ധികൊണ്ടുള്ള കളിയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും അത് തന്നെയാണ്. മികച്ചൊരു സൈക്കോ ത്രില്ലര്‍ ചിത്രം. തീര്‍ച്ചയായും കാണാം

  English summary
  Vettah Movie Review: A well-crafted, unique psychological thriller, with some exceptional performances.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X