»   » എന്നൈ അറിന്താല്‍: അറിയാത്ത ചില കാര്യങ്ങള്‍

  എന്നൈ അറിന്താല്‍: അറിയാത്ത ചില കാര്യങ്ങള്‍

  By Aswathi

  എന്നൈ അറിന്താല്‍ എന്ന ചിത്രം കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്തിരിക്കുന്നു. ആദ്യ ഷോകള്‍ കഴിയുമ്പോള്‍ ഗൗതം മേനോന്‍- അജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം പ്രതീക്ഷകള്‍ നിലനിര്‍ത്തി തന്നെയാണ് മുന്നോട്ടുപോകുന്നതെന്നാണ് നിരൂപണങ്ങള്‍. ഇനി സിനിമയെ കുറിച്ച് അറിയാത്ത, അറിയേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

   

  സിനിമയുടെ പേര്

  സത്യ എന്നാണ് ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുനന്ത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് കേട്ടു ആയിരം തോറ്റങ്കള്‍ എന്നാണെന്ന്. തുടക്കം മുതല്‍ തല55 എന്ന താത്കാലിക നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

  തെലുങ്കിലേക്കും

  ചിത്രം തെലുങ്കിലേക്കും ഡബ്ബ് ചെയ്യുന്നുണ്ട്. എന്ത വാഡു ഗെന്നി എന്നാണ് തെലുങ്കില്‍ പേരിട്ടിരിക്കുന്നത്.

  അനുഷ്‌കയ്ക്ക് പകരം

  പല്ലവി സുഭാഷാണത്രെ ആദ്യം ചിത്രത്തിന് വേണ്ടി അനുഷ്‌കയ്ക്ക് പകരം പരിഗണിച്ചിരുന്നത്.

  എമി ജാക്‌സണ്‍

  തൃഷയും എമി ജാക്‌സണിനെയും പിന്നീട് തീരുമാനിച്ചെന്നും കേട്ടിരുന്നു.

  കാര്‍ത്തിയും പ്രശാന്തും

  ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ഔദ്യോഗിക വിവരം വരുന്നതുവരെ പലരുടെ പേരും പറഞ്ഞു കേട്ടു. അരുണ്‍ ചെയ്ത വേഷത്തിന് കാര്‍ത്തിയുടെയും പ്രശാന്തിന്റെയും പേര് വരെ ഉണ്ടായിരുന്നു.

  വിവേകിന്

  ഗൗതം മേനോന്റെ ആദ്യ ചിത്രമായ മിന്നലെ (2001)യില്‍ വിവേക് ഉണ്ടായിരുന്നു. അതിന് ശേഷം ലഭിക്കുന്നത് എന്നൈ അറിന്താല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18നാണ് വിവേക് ചിത്രത്തിന് വേണ്ടി കരാറൊപ്പിട്ടത്.

  അജിത്തിന്റെ പ്രതിഫലം

  25 കോടി രൂപയാണത്രെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് അജിത്തിന് നല്‍കിയ പ്രതിഫലം

  പാര്‍വ്വതി നായര്‍

  ഉത്തമ വില്ലന് ശേഷം മലയാളിയായ പാര്‍വ്വതി നായര്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എന്നൈ അറിന്താല്‍. അരുണ്‍ വിജയ് യുടെ ജോഡിയായി മികച്ച അഭിനയം കാഴ്ചവച്ചു.

  അജിത്തും തൃഷയും

  അജിത്ത് ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് നേരത്തെ ഗൗതം അറിയിച്ചതാണ്. തൃഷ ഒരു ഐടി ഉദ്യോഗസ്ഥയായാണ് എത്തുന്നത്.

  പ്രണയ രംഗങ്ങള്‍

  ഗൗതം മേനോന്റെ വിണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് തൃഷ അഭിനയിച്ചത്. അതിനെക്കാള്‍ കൂടുതല്‍ പ്രണയ രംഗങ്ങള്‍ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലുണ്ടെന്ന് തൃഷ പറയുന്നു

  പാട്ട് രംഗങ്ങള്‍

  ചിത്രത്തിന്റെ ഒരുപാട്ട് ചിത്രീകരിച്ചത് രാജസ്ഥാനിലെ ജയ്പൂര്‍, ജോധപൂര്‍, ജയ്‌സലേമര്‍ എന്നീ സ്ഥലങ്ങളിലായി പത്ത് ദിവസങ്ങള്‍ കൊണ്ടാണ്.

  നിരൂപണം: എന്നൈ അറിന്താല്‍

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X