For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിന്റെ 'ചൊറ' ഗ്ലോബൽ ആകുന്നു, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച് ഹ്രസ്വ ചിത്രം, കാണാം

  |

  ഒരു ലോക്ക്ഡൗണ്‍ കൗതുകം എന്ന നിലയില്‍ തുടങ്ങിയ ഷോര്‍ട്ട് ഫിലിം അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുന്നു. രണ്ടു ദിവസം മുന്‍പേ യൂട്യൂബില്‍ റിലീസ് ചെയ്ത ചൊറ എന്ന ഹ്രസ്വ ചിത്രമാണ് ശ്രദ്ധേയമാവുന്നത്. ഷോര്‍ട്ട് ഫിലിം കണ്ട് ഓസ്‌ട്രേലിയന്‍ സംവിധായകന്‍ റയാന്‍ യൂണികോംമ്പ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി 'ചൊറ'യുടെ സൃഷ്ടാക്കളോട് അഭിനന്ദനങ്ങള്‍ അറിയിച്ചു. ലോക്ക് ഡൌണ്‍ കാലങ്ങളില്‍ ഒരു കൗതുകമായി ആരംഭിച്ച ഈ കൊച്ചു ചിത്രത്തിന് കിട്ടാവുന്ന വലിയൊരു പുരസ്‌കാരം തന്നെയാണിത്. മാമ്പിള്ളി മൂവീ ഹൗസ്‌ നിര്‍മിച്ച്, ചങ്ങാതികൂട്ടം പിക്‌ചേര്‍സ് അവതരിപ്പിക്കുന്ന 'ചൊറ' ഒരു ആക്ഷന്‍-കോമഡി ഷോര്‍ട്ട് ഫിലിമാണ്.

  chorra

  ഒരു ആശങ്കയ്ക്കും ഇടംതരാതെ വളരെ ലളിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കാണാവുന്ന രീതിയിലാണ് ''ചൊറ''അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉള്ള ഈ ചിത്രത്തെ വര്‍ണ്ണശബളമായി പകര്‍ത്തിയിരിക്കുന്നത് ലാല്‍ബാഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ആന്റണി ജോ ആണ്. ചടുലതയോടെയുള്ള എഡിറ്റിംഗിന് പിന്നില്‍ ഇബ്രൂ എതന്റെ കൈകളാണ്.

  മലയാളത്തിലെ ഇഷ്ടനടന്‍ ഈ സൂപ്പര്‍ താരമെന്ന് മാതു, എറ്റവും പ്രിയപ്പെട്ട സിനിമ ഇതാണെന്നും നടി

  വീഡിയോ ഗെയിമിനോടും, സൂപ്പര്‍ ഹീറോ സിനിമകളോടും കിടപിടിക്കുന്ന രീതിയിലുള്ള പശ്ചാത്തല സംഗീതവും, ആക്ഷന്‍ രംഗങ്ങള്‍ക്കും പിന്നില്‍ ക്രിസ്റ്റി ജോര്‍ജും, ആദി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ശ്രവണ്‍ സത്യയുമാണ്. ബിടെക്, അവിയല്‍ അസോസിയേറ്റ്‌ ഡയറക്ടര്‍ ആയ ജോഷി മേടയിലും, ഒപ്പം നവാഗതരായ ശ്രുതിന്‍ തോമസും, പ്രശോഭ് പ്രസാദുമാണ് അവരുടെ അഭിനയം കൊണ്ട് 'ചൊറ'യെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നത്. ഈ ചിത്രം എഴുതിയതും, സംവിധാനം ചെയ്തതും കൂടാതെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതും റൊമേഷ് മാമ്പിള്ളിയാണ്. ചൊറയുടെ ഐഡിയ ഈ ലോക്ക്‌ഡൌണ്‍ കാലത്ത് ഉണ്ടായതാണ്. ഈ ബുദ്ധിമുട്ടുള്ള സമയത്ത് ആളുകളെ ടെന്‍ഷന്‍ മറന്ന് അല്‍പ നേരം സന്തോഷത്തോടെ ഇരിക്കാന്‍ സഹായിക്കുക, അതിനാണ് ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത് എന്ന് സംവിധായകന്‍ റൊമേഷ് മാമ്പളളി പറയുന്നു.

  ഈ സിനിമയില്‍ ഒരു ലോജിക്കും ഒരു സന്ദേശവും ഇല്ല. അതുകൊണ്ട് തന്നെ കുടുംബസമേതം ആസ്വദിച്ച് ഇരുന്നു കാണാവുന്ന രീതിയില്‍ ആണ് ഹ്രസ്വ ചിത്രം പായ്ക്ക് ചെയ്തിരിക്കുന്നത്. കുട്ടികള്‍ എന്തായാലും ചൊറയെ ഏറ്റെടുക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം റിലീസ് ചെയ്ത് വളരെ ചെറിയ സമയം കൊണ്ട് തന്നെ ''ചൊറ''യെ സാമൂഹ്യ മാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചങ്ങാതിക്കൂട്ടം പിക്‌ചേര്‍സ് യൂടൂബ് ചാനലിലാണ് ചൊറ ഇറങ്ങിയിരിക്കുന്നത്. ഇതിനോടകം 33000ലധികം വ്യൂസാണ് ചൊറ ഹ്രസ്വ ചിത്രത്തിന് യൂടൂബില്‍ ലഭിച്ചിരിക്കുന്നത്. കണ്ടവരെല്ലാം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങള്‍ പങ്കുവെക്കുന്നു.

  ഷോര്‍ട്ട് ഫിലിം കാണാം

  John Brittas about why Mammootty not get Padma Bhushan

  മമ്മൂട്ടി സാര്‍ ചെയ്യേണ്ട റോളായിരുന്നു അത്, രജനീകാന്തിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ വേഷത്തെ കുറിച്ച് നടന്‍

  Read more about: short film malayalam
  English summary
  malayalam short film chora gets international attention, video goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X