twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷവര്‍മയുടെ സ്വാദുമായി യുഎഇയില്‍ നിന്നൊരു മികച്ച ഹ്രസ്വ ചിത്രം-ഷവര്‍മ

    By തൻവീർ
    |

    ദുബായ്: യുഎഇലെ മാധ്യമപ്രവര്‍ത്തകനായ സാദിഖ് കാവില്‍ രചന നിര്‍വഹിച്ച് ജിമ്മി ജോസഫ് സംവിധാനം ചെയ്ത ഹ്യസ്യ ചിത്രം ഷവര്‍മ യു ട്യൂബില്‍ റിലീസായി. ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍ ആദ്യമായി ഗള്‍ഫില്‍ നിന്നുള്ള ഒരു ഹ്രസ്വ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു എന്ന പ്രത്യേകത ഈ കൊച്ചു ചിത്രത്തിനുണ്ട്. സ്വദേശി നടന്‍ ഹാലിം ഖാദിം ആദ്യമായി മലയാളത്തില്‍ അഭിനയിച്ചു. യുഎഇ സ്വദേശി അഹമ്മദ് അല്‍ റൊമൈത്തിയാണ് നിര്‍മാണം. സിനിമയെ വെല്ലുന്ന വിഎഫ്എക്‌സ് മറ്റൊരു പ്രത്യേകത.

    ഗാനരചന നിര്‍വഹിച്ചത് പ്രശസ്ത സിനിമാ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയാണ്. അബുദാബിയിലെ നാടക-ടെലിഫിലിം പ്രവര്‍ത്തകരായ കബീര്‍ അവ്‌റാന്‍, ബിജു കിഴക്കനേലില്‍, അബാദ് ജിന്ന, ദീപന്‍ കുറുപ്പ്, ഇര്‍ഷാദ് മരയ്ക്കാര്‍, പ്രവീണ്‍ ഇന്ദുകുമാര്‍, ബിന്നി ടോമി, രമ്യ നിഖില്‍ എന്നിവര്‍ക്കെല്ലാം തുല്യ പ്രാധാന്യമുള്ള റോളുകളുണ്ട്.

    news

    മറ്റു അണിയറ പ്രവര്‍ത്തകര്‍: ജിബി ജേക്കബ്(ഛായാഗ്രഹണം), സജാദ് അസീസ്(സംഗീതം). വിമല്‍കുമാര്‍, ഹനീഫ് കുമരനല്ലൂര്‍, ക്ലിന്റ് പവിത്രന്‍, സുധീര്‍. യുഎഇയുടെ മനോഹര തീരങ്ങളിലൊന്നായ കല്‍ബയിലാണ് ഷവര്‍മ ചിത്രീകരിച്ചത്. ഒരു ഷവര്‍മ റസ്റ്ററന്റും അതിന്റെ സ്വദേശി സ്‌പോണ്‍സറും ഖാദര്‍ ഹാജി എന്ന കടയുടമയും ജീവനക്കാരുമാണ് പ്രധാന കഥാപത്രങ്ങള്‍. കൊച്ചുപ്രേമന്‍ ഖാദര്‍ ഹാജിയെ ഭദ്രമായി അവതരിപ്പിച്ചു. മാതൃസ്‌നേഹമാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും അതു പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു.

    English summary
    Shawarma short film released in youtube
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X