For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടി.കെ രാജീവ് കുമാർ ചിത്രത്തിന് വേണ്ടി മോഹൻലാൽ വീണ്ടും ​ഗായകനാകുന്നു

  |

  മലയാള സിനിമയിലെ സകലകാലാവല്ലഭൻ എന്ന പട്ടത്തിന് ഏറ്റവും അനുയോജ്യനായിട്ടുള്ള നടൻ മോഹൻലാൽ തന്നെയാണ്. കാരണം നവരസങ്ങൾ അടക്കം എല്ലാം അദ്ദേഹത്തിന്റെ ശരീരഭാഷയിലും മുഖത്തും വരാൻ ഞൊടിയിടകൾ മാത്രം മതി. കൂടാതെ പാട്ട്, ഡാൻസ്, നിർമാതാവ്, അവതാരകൻ.. ഇതിനൊക്കെ പുറമെ ഇപ്പോൾ സംവിധാനവും കൈവശമുണ്ട്. മോഹൻലാലിന്റെ നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയസപര്യയിൽ കുന്നോളം ഹിറ്റ് ​ഗാനങ്ങൾ പിറന്നിട്ടുണ്ട്.

  TK Rajeev Kumar movie bermuda, singer Mohanlal, Mohanlal news, Mohanlal TK Rajeev Kumar, മോഹൻലാൽ സിനിമകൾ, മോഹൻലാൽ പാട്ടുകൾ, ​ഗായകൻ മോഹൻലാൽ, സിനിമ ബർമുഡ, ഷെയ്ൻ നി​ഗം

  അദ്ദേഹത്തിന്റെ എല്ലാ സിനിമയിലേയും ഒരു ​ഗാനമെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. യേശുദാസ്, എം.ജി ശ്രീകുമാർ ഈ രണ്ട് ​ഗായകരാണ് ഏറെയും മോഹൻലാൽ സിനിമകളിലെ ​ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ലാലിന് വേണ്ടി ഇവർ രണ്ടുപേരിൽ ആരെങ്കിലും ഒരാൾ പാടുന്നതിനോട് തന്നെയാണ് ആരാധകർക്ക് താൽപര്യവും. അഭിനയിക്കാനും ആലപിക്കാനും ഒരുപോലെ കഴിവുള്ള മോഹൻലാൽ ഇതിനോടകം നിരവധി സിനിമ​ഗാനങ്ങൾ ആലപിച്ച് കഴിഞ്ഞു.

  സ്വന്തം സിനിമകൾക്ക് വേണ്ടി മാത്രമല്ല മറ്റ് അഭിനേതാക്കളുടെ സിനിമകൾക്ക് വേണ്ടിയും അദ്ദേഹം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മോഹൻലാൽ-ചിത്ര എന്നിവർ ചേർന്ന് ആലപിച്ച് കൈതപ്പൂവിൻ എന്ന പാട്ടിനാണ് ഇതിൽ ആരാധകർ ഏറെയും. മഞ്ജുവാര്യരുടെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന് സിനിമയിലെ ​ഗാനമാണിത്. 2003ൽ പ്രദർശനത്തിനെത്തിയ സിനിമ സംവിധാനം ചെയ്തത് ടി.കെ രാജീവ്കുമാർ ആയിരുന്നു.

  Also Read: ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്, ആരുടെയും ഔദാര്യത്തിലല്ല; നടൻ രാഘവൻ

  എം.ജി രാധാകൃഷ്‌ണനായിരുന്നു ഈ ​ഗാനത്തിന് ഈണം നൽകിയത്. രാജീവ് കുമാർ മികവുറ്റ രീതിയിൽ മഞ്ജു-അബ്ബാസ് കോബോയുടെ കെമിസ്ട്രിയിൽ വിരിഞ്ഞ ദൃശ്യങ്ങൾക്ക് മോഹൻലാൽ-ചിത്ര ശബ്ദം കൂടിയായപ്പോൾ ഏറ്റവും നല്ല പ്രണയ ​ഗാനങ്ങളിൽ ഒന്ന് പിറവികൊള്ളുകയായിരുന്നു. ‌ഈ പാട്ടിൽ ഏറ്റവും കൃത്യമായി യോജിക്കപ്പെട്ടതും മോഹൻലാൽ-ചിത്ര ശബ്ദത്തിലെ മാധുര്യം തന്നെയാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയ്ക്ക് ശേഷവും നിരവധി സിനിമകളിൽ മോഹൻലാൽ പിന്നണി​ഗായകനായി. അമ്പതിന് അടുത്ത് ​ഗാനങ്ങൾ അദ്ദേഹം ആലപിച്ചതായാണ് കണക്ക്. കറുകറെ കറുത്തൊരു പെണ്ണാണ്, ചിന്നമ്മ, ആറ്റുമണൽപായയിൽ എന്നിവ അവയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

  TK Rajeev Kumar movie bermuda, singer Mohanlal, Mohanlal news, Mohanlal TK Rajeev Kumar, മോഹൻലാൽ സിനിമകൾ, മോഹൻലാൽ പാട്ടുകൾ, ​ഗായകൻ മോഹൻലാൽ, സിനിമ ബർമുഡ, ഷെയ്ൻ നി​ഗം

  പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ടി.കെ രാജീവ്കുമാര്‍ ചിത്രത്തിന് വേണ്ടി പാടാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. ഷെയിൻ നി​ഗം നായകനാകുന്ന ബര്‍മുഡ സിനിമയിലാണ് മോഹൻലാൽ ​ഗാനം ആലപിക്കാൻ പോകുന്നത്. ഷെയ്ന്‍ നിഗവും വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ഇത്. ഇതിലെ സോളോ ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കുന്നത്. പാട്ടിന്റെ കമ്പോസിങ് പൂർത്തിയായി. ഇത്തവണ ഗാനവിഭാഗത്തിന്റെ ചുമതല വിനായക് ശശികുമാറിനും രമേശ് നാരായണനുമാണ്.

  Also Read: അവൾ പിണക്കത്തിലായിരുന്നു, ഈ കണ്ടുമുട്ടൽ രണ്ട് വർഷങ്ങൾ ശേഷം, പേർളിയെ കുറിച്ച് ​ജിപി

  പതിവില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഹംഗറിയിലെ പ്രശസ്തമായ ഇന്‍സ്പയേര്‍ഡ് സിംഫണി ഓര്‍ക്കസ്ട്രയിലെ 42 കലാകാരന്മാരാണ്. വിന്‍ഡ് സെക്ഷനും സ്ട്രിംഗ് സെക്ഷനും ഉപയോഗിച്ചാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹം​ഗറി ബുഡാപസിലെ പനോണിയ സൗത്ത് സ്റ്റുഡിയോയിലായിരുന്നു റെക്കാര്‍ഡ് ചെയ്തത്. ഇത് തത്സമയം തിരുവനന്തപുരത്തുള്ള തന്റെ സ്റ്റുഡിയോയിലിരുന്ന് ഓണ്‍ലൈനിലൂടെ രമേശ് നാരായണന്‍ സൂപ്പര്‍വൈസ് ചെയ്തു.

  ട്വല്‍ത്ത് മാനിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മോഹൻലാൽ സിനിമയുടെ തിരക്കുകൾ കഴിയുന്നത് അനുസരിച്ച് അദ്ദേഹം പാട്ടിനോട് ഒപ്പം ചേരും. സെപ്തംബര്‍ 30 ഓടെ ഷൂട്ടിങ് പൂര്‍ത്തിയാകും. അത് കഴിഞ്ഞ് വന്നാലുടന്‍ പാടാമെന്ന് മോഹൻലാൽ അറിയിച്ചതായി അണിയറപ്രവർത്തകർ പറയുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിൽ ആണ് മോഹൻലാൽ അവസാനമായി ​ഗാനം ആലപിച്ചത്. കണ്ടോ കണ്ടോ എന്ന് തുടങ്ങുന്ന ​ഗാനത്തിന് വൈക്കം വിജയലക്ഷ്മിയും മോഹൻലാലിനൊപ്പം ആലപിച്ചിരുന്നു. ദീപക് ദേവാണ് ആ ​ഗാനത്തിന് സം​ഗീതം നൽകിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ട്വൽത്ത് മാൻ തുടങ്ങി ഒരുപിടി സിനിമകളാണ് മോഹൻലാൽ നായകനായി റിലീസിന് തയ്യാറെടുക്കുന്നത്.

  Mohanlal to sing a song for Shane nigam movie

  Also Read: 'സർ' എന്ന് വിളിക്കാത്തതിന്റെ പേരിൽ ബച്ചൻ, ഖാദർ ഖാനെ സിനിമകളിൽ നിന്നും ഒഴിവാക്കി

  Read more about: mohanlal shane nigam malayalam
  English summary
  actor Mohanlal to sing again for TK Rajeev Kumar movie bermuda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X