For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിയെ നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ല സ്ത്രീ ആയേനെ; ഇത്തിരി സന്തോഷിക്കുന്നത് കൊണ്ടാണിതെന്ന് ആരാധകര്‍

  |

  ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇരുവരും സംഗീത ലോകത്തെ കഴിവുറ്റ പ്രതിഭകളാണ് എന്നതിലുപരി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരങ്ങള്‍ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് താരങ്ങളുടെ ബന്ധം എന്താണെന്ന് അറിയാനുള്ള ആകാംഷ വര്‍ധിച്ചത്.

  ചില അഭ്യൂഹങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ പ്രതികരണങ്ങളുമായി താരങ്ങളുമെത്തി. ഗോപി സുന്ദറിനൊപ്പമുള്ള നിരവധി ഫോട്ടോസ് പങ്കുവെച്ചതിനൊപ്പം ഇരുവരും തമ്മിലുള്ള സ്‌നേഹത്തെ കുറിച്ചും അമൃത സൂചിപ്പിച്ചിരുന്നു. എന്നാല്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഗായികയ്ക്ക് ലഭിക്കുന്നത്. ഇതിനുള്ള മറുപടിയെന്നോണം ആരാധകര്‍ പങ്കുവെച്ച കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമൃത സുരേഷ്.

  നടന്‍ ബാലയുമായി മുന്‍പ് വിവാഹം കഴിച്ചെങ്കിലും അമൃത സുരേഷ് അത് നിയമപരമായി അവസാനിപ്പിച്ചിരുന്നു. ആ ബന്ധത്തിലുള്ള മകള്‍ അവന്തിക ഗായികയുടെ കൂടെയാണ്. ബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു ജീവിതത്തിലേക്ക് കടക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് അമൃതയ്ക്ക് നേരിടേണ്ടി വന്നത്. മാത്രമല്ല മകളുടെ ഭാവി ഓര്‍ത്ത് അമൃത ഈ പണിയ്ക്ക് നില്‍ക്കരുതെന്നും തുടങ്ങി ഉപദേശം കൊണ്ട് താരങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.

  Also Read: 'ഞങ്ങൾ പരസ്പരം കള്ളം പറയാറില്ല, അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞങ്ങൾ വഴക്കുണ്ടാക്കുമായിരുന്നില്ല'; നടൻ ബാല

  എത്രയൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടാലും ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകാനാണ് അമൃതയും ഗോപി സുന്ദറും തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നിന്നുള്ള താരങ്ങളുടെ ഫോട്ടോസും വീഡിയോസുമൊക്കെ പ്രചരിക്കുന്നുണ്ട്. താരങ്ങളുടെ വിവാഹം കഴിഞ്ഞെന്നാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു എന്ന് മാത്രമാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്. എന്തായാലും തന്നെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് മുന്നിലേക്ക് നാദിയ കുറ്റിപ്പുറത്ത് എന്നയാള്‍ പങ്കുവെച്ച എഴുത്താണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

  Also Read: ഷോയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് വീടിന്റെ ലോണ്‍ തീര്‍ക്കണം, കടമുണ്ട്, കുടുംബത്തെ കുറിച്ച് ബ്ലെസ്ലി

  'ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങി പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം. കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ. ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റി വെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ, വിമര്‍ശനങ്ങള്‍ സ്വഭാവികം..' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

  Also Read: 'ഇനി മുതൽ റോബിന്റെ കപ്പിൽ ചായ തന്നാൽ മതി', പൊരുതാനൊരുങ്ങി ദിൽഷ, പ്രേക്ഷക പിന്തുണ ദിൽഷയ്ക്ക് കൂടുന്നു!

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  ഒന്നിലധികം ദാമ്പത്യ ജീവിതത്തിലൂടെ കടന്ന് വന്നവരായത് കൊണ്ട് തുടക്കത്തില്‍ താരങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് ലഭിച്ചത്. വിവാഹം കഴിച്ചെങ്കില്‍ വൈകാതെ വേര്‍പിരിയുമെന്നുള്ള പ്രവചനങ്ങള്‍ വരെ വന്ന് കഴിഞ്ഞു. ഏതായാലും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പിച്ചാണ് അമൃതയും ഗോപിയും മുന്നോട്ട് പോവുന്നത്. ചിലര്‍ ഒരു സൈഡില്‍ നിന്ന് വിമര്‍ശിച്ചാലും ഞങ്ങളിവിടെ പുട്ടും മുട്ടക്കറിയും കഴിക്കാമെന്ന തരത്തില്‍ വളരെ രസകരമായിട്ടുള്ള മറുപടികളാണ് താരങ്ങള്‍ പറയുന്നത്.

  Read more about: amrutha suresh gopi sunder
  English summary
  Amrutha Suresh Shared A New Post About Her Personal Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X