For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെ പ്രതികരിക്കാൻ അദ്ദേഹത്തിനെ സാധിക്കു, റഹ്മാന്റെ ഹൃദയസ്പർശിയായ വാക്കുകൾ വൈറൽ

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീതഞ്ജനാണ് എആർ റഹ്മാൻ. പ്രേക്ഷകർ മുളി നടക്കുന്ന അധികം ഗാനവും റഹ്മാന്റെ സൃഷ്ടികളാണ്. ജനങ്ങളുടെ പൾസ് അറിയുന്ന കാലത്തിന് മുമ്പെ സ‍ഞ്ചരിച്ച സംഗീതഞ്ജനാണ് എആർ റഹ്മാൻ. ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് റഹ്മാന്റെ ട്വീറ്റാണ്. തന്റെ സൂപ്പർ ഹിറ്റ് ഗാനമായ മകസക്കലിയെ റീമിക്സ് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് റഹ്മാൻ. തനിഷ്ക് ബഗ്ചിയാണ് ഗാനം റിമിക്സ് ചെയ്തിരിക്കുന്നത്.. തുൾസി കുമാറും സജിത് ഠണ്ഠനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ടി സീരീസാണ് പുറത്തു വിട്ടിരിക്കുന്നത്.

  അഭിഷേക് ബച്ചനും സോനം കപൂറും പ്രധാന വേഷത്തിൽ എത്തിയ ഡൽഹി 6 എന്ന ചിത്രത്തിലെ ഗാനമായിരുന്നു ഇരുന്നു. പാട്ടിന്റെ പുനഃസൃഷ്ടി വന്നതിനു പിന്നാലെ രൂക്ഷ ട്രോളിയും രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തിയിരുന്നു. പാട്ടിനെ കൊല്ലരുതെ എന്നായിരുന്നു ഭൂരിഭാഗം കമന്റുകളും. സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരവെ പ്രതിഷേധം അറിയിച്ച് ഗാനത്തിന്റെ യഥാർഥ സൃഷ്ടാതാവ് എആർ റഹ്മാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്. താരത്തിന്റെ ട്വീറ്റ് ഇങ്ങനെ...

  ar rahaman

  ഉറക്കമില്ലാത്ത പല രാത്രികൾ പരിശ്രമിച്ചിട്ടാണ് ഓരോ ഗാനങ്ങൾ ഉണ്ടാകുന്നത്. ഏകദേശം 200ൽ അധികം സംഗീത‍ഞ്ജർ ആ യത്നത്തിൽ പങ്കെടുക്കും. തലമുറകളോളം നീണ്ടു നിൽക്കുന്ന ഗാനം ഉണ്ടാക്കണമെന്നാണ് എല്ലാവരുടേയിും പ്രധാനപ്പെട്ട ലക്ഷ്യം.,അങ്ങനെയാണ് ഓരോ പാട്ടും പുറത്തിറങ്ങുന്നത്. സിനിമയുടെ സംവിധായകനും അഭിനേതാക്കളും നൃത്തസംവിധായകരുമുൾപ്പെടെയുള്ള ഒരു വലിയ സംഘത്തിന്റെ പിന്തുണ ഓരോ പാട്ടിന് പിന്നിലുമുണ്ട്. റഹ്മാൻ ട്വീറ്റ് ചെയ്തുയ കൂടാതെ യഥാർഥ പാട്ടും താരം ട്വീറ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും കേൾക്കണം എന്നും അദ്ദേഹം പറയുന്നുണ്ട്.

  യൂണിഫോമിന് വകയില്ലാത്തതു കൊണ്ട് നാലാം ക്ലാസിൽ നിര്‍ത്തി, ജീവിതം തുന്നിയെടുത്ത മനുഷ്യന്‍, കുറിപ്പ്

  അതേമയം ഗാനത്തിന്റെ രചയിതാവ് പ്രസൂൺ ജോഷിയും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.യഥാര്‍ത്ഥ ​ഗാനം ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതാണെന്നും ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്‌മാനും തനിക്കും ഗായകന്‍ മോഹിത് ചൗഹനും റീമിക്സ് കേള്‍ക്കുമ്പോൾ ഏറെ ദുഃഖമുണ്ടെന്നും പ്രസൂൺ കുറിച്ചു.ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കടയിൽ എത്തിയപ്പോൾ നാല് തുമ്മൽ, കൊറോണയാണോ എന്ന് ചേട്ടന് സംശയം, രസകരമായ അനുഭവം പങ്കുവെച്ച് ഷെമി

  അതേസമയം വളരെ നേരത്തെ തന്നെ റിമിക്സിനോടുള്ള അതൃപ്തി രേഖപ്പെടുത്തി റഹ്മാൻ രംഗത്തെത്തിയിരുന്നു.ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ലിയ തോതില്‍ അധ്വാധിച്ചിട്ടാണ് ഒരോ സംഗീത സംവിധായകനും ഒരു ഗാനം പുറത്തിറക്കുന്നത്. സംഗീത സംവിധായകന്റെ മാത്രമല്ല വരികള്‍ എഴുതുന്നവരുടെയും വാദ്യകലാകാരന്‍മാരുടെയും അഭിനയിക്കുന്നവരുടെയും... അങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ടാകും. ആ പരിശുദ്ധ സംഗീതത്തെയാണ് റീമിക്സുകളിലൂടെ ഇല്ലാതാക്കുന്നത്- റഹ്മാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  Read more about: ar rahman
  English summary
  AR Rahman takes a dig at Masakali 2.0
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X